International

ഗാസയിൽ വെടിനിർത്തൽ; നിർദേശങ്ങളിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെ സമ്മതമറിയിച്ച് ഹമാസ് ;ബന്ദികളുടെ മോചനം രണ്ടു ഘട്ടങ്ങളിലായി

കെയ്‌റോ: ഇരുപത്തിരണ്ട് മാസമായി തുടരുന്ന ഗാസ യുദ്ധത്തിന് വിരാമമിട്ട്, മേഖലയിൽ വെടിനിർത്തൽ നടപ്പാക്കുന്നതിനായി മുന്നോട്ടുവെച്ച പുതിയ കരാർ ഹമാസ് അംഗീകരിച്ചതായി റിപ്പോർട്ട്. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിലാണ് തീരുമാനമുണ്ടായിരിക്കുന്നത്

മുന്നോട്ടുവെച്ച നിർദേശങ്ങളിൽ ഒരു ഭേദഗതിയും ആവശ്യപ്പെടാതെയാണ് ഹമാസ് കരാറിന് സമ്മതം അറിയിച്ചതെന്നാണ് വിവരം. കരാറിന്റെ ആദ്യ ഘട്ടത്തിൽ 60 ദിവസത്തെ പ്രാരംഭ വെടിനിർത്തലാണ് നിർദേശിക്കപ്പെട്ടിട്ടുള്ളത്. ഇതിനുശേഷം രണ്ട് ഘട്ടങ്ങളായി ഇസ്രയേലി ബന്ദികളെ മോചിപ്പിക്കാനും നിർദേശമുണ്ട്.

കരാറിലെ പ്രധാന വ്യവസ്ഥകൾ:

ആദ്യഘട്ടത്തിൽ ഹമാസ് തടവിലാക്കിയ 10 ഇസ്രയേലി ബന്ദികളെയും, തടവിലായിരിക്കെ മരിച്ച 18 ബന്ദികളുടെ ഭൗതികാവശിഷ്ടങ്ങളും കൈമാറാൻ ഹമാസ് സമ്മതിച്ചിട്ടുണ്ട്.

കീഴടങ്ങുന്നതിനുപകരം ആയുധങ്ങൾ ഉപേക്ഷിക്കാനും, രാജ്യാന്തര മേൽനോട്ടത്തിൽ അവ സൂക്ഷിക്കാനും ഹമാസ് സമ്മതിച്ചു.

യു.എൻ. മേൽനോട്ടത്തിൽ ഗാസയിൽ ഒരു അറബ് സേനയെ വിന്യസിക്കാനും കരാറിൽ നിർദേശമുണ്ട്.

ഗാസയിൽ നിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ചും ദീർഘകാല വെടിനിർത്തലിനെക്കുറിച്ചും ഹമാസും ഇസ്രായേലും തമ്മിൽ പരോക്ഷ ചർച്ചകൾ ആരംഭിക്കാനും പുതിയ കരാറിൽ വ്യവസ്ഥയുണ്ട്.

അതേസമയം, ഹമാസ് ആയുധങ്ങൾ വെച്ച് പൂർണമായി കീഴടങ്ങണമെന്ന നിലപാടിലാണ് ഇസ്രായേൽ. ഈ പശ്ചാത്തലത്തിൽ, പുതിയ നിർദേശത്തോട് ഇസ്രായേൽ യോജിക്കുമോ എന്നത് വ്യക്തമല്ല. നിലവിലെ സാഹചര്യത്തിൽ, പരോക്ഷ ചർച്ചകൾക്ക് താൽക്കാലികമായി ഇടമൊരുക്കുന്ന പുതിയ കരാർ അംഗീകരിക്കപ്പെടുമോ എന്ന് ഉറ്റുനോക്കുകയാണ് ലോകരാജ്യങ്ങൾ.

Anandhu Ajitha

Recent Posts

വോട്ടർ പട്ടികയിൽ നിന്ന് ഒഴിവായത് 58 ലക്ഷം പേർ ! ബംഗാളിൽ സമ്പൂർണ്ണ ശുദ്ധീകരണവുമായി എസ്‌ഐആർ; കലിതുള്ളി മമതയും തൃണമൂലും

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…

12 minutes ago

വോട്ടിംഗ് യന്ത്രങ്ങളിൽ തനിക്ക് വിശ്വാസക്കുറവില്ലെന്ന് സുപ്രിയ സുലെ പാർലമെന്റിൽ !വോട്ടുചോരിയിൽ രാഹുലിനെ കൈയ്യൊഴിഞ്ഞ് എൻസിപിയും (ശരദ് പവാർ വിഭാഗം)

രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…

18 minutes ago

ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു!! പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…

24 minutes ago

മൊഴിയിൽ തിരുത്തി കള്ള ഒപ്പും ഇട്ട് പോലീസ്?? കുഞ്ഞിനെയും ഭർത്താവും അപകടത്തിൽ

മൊഴിയിൽ തിരുത്തൽ നടത്തി കള്ള ഒപ്പിട്ടെന്ന ഗുരുതര ആരോപണങ്ങൾ പോലീസിനെതിരെ ഉയരുന്നതിനിടെ, കുഞ്ഞിനും ഭർത്താവിനും അടക്കം ഉണ്ടായ അപകടവും വലിയ…

2 hours ago

മോദിയെ തട്ടുമെന്ന് കോൺഗ്രസ്‌ ജയ്പൂർ മഹിളാ സെക്രട്ടറി ; പിന്തുണച്ചു കോൺഗ്രസ്‌

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കോൺഗ്രസ് അനുകൂല വേദികളിൽ നിന്ന് അതിക്രമപരമായ മുദ്രാവാക്യങ്ങളും അതീവ ഗുരുതരമായ ഭീഷണി പ്രസ്താവനകളും ഉയരുന്നു. മഞ്ജുലത മീന…

2 hours ago

ജിഹാദികൾക്ക് വേണ്ടി പണി എടുത്തപ്പോൾ വ്യാജ തന്ത്രി രാഹുൽ ഓർത്തില്ല..

രാഹുൽ ഈശ്വറിന് ജാമ്യം ലഭിച്ചെങ്കിലും, അതിന് പിന്നാലെ വ്യാജ പ്രചാരണങ്ങളും പരിഹാസപരമായ പ്രസ്താവനകളും തുടരുകയാണ്. #rahuleaswar #bailbutpropaganda #fakenarrative #mediabias…

4 hours ago