Featured

2025 ൽ ഭാരതം കാതോർക്കുന്ന ആഘോഷ പരിപാടികളുടെ ഒരുക്കങ്ങൾ അണിയറയിൽ

പാനിപ്പത്ത്: രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ നൂറാം വാർഷികം ഒരു വർഷം നീളുന്ന വിപുലമായ പരിപാടികളോടെ ആഘോഷിക്കുമെന്ന് സർക്കാര്യവാഹ്‌ ദത്താത്രേയ ഹൊസബാളെ. 2025 വിജയദശമി മുതൽ ഒരുവർഷം നീളുന്ന ശതാബ്‌ദി ആഘോഷങ്ങൾക്കാണ് രൂപം നൽകിയിരിക്കുന്നതെന്നും ആഘോഷ പരിപാടികളുടെ അന്തിമ രൂപം അടുത്ത വർഷത്തെ അഖില ഭാരതീയ പ്രതിനിധിസഭയിലുണ്ടാകുമെന്നും ഹൊസബാളെ പറഞ്ഞു. ഹരിയാനയിൽ നടന്ന അഖിലഭാരതീയ പ്രതിസഭയുടെ സമാപനത്തോടനുബന്ധിച്ച് വിളിച്ചുചേർത്ത പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു. ശതാബ്ദിയാഘോഷങ്ങൾക്ക് മുന്നോടിയായി സംഘപ്രവർത്തനം സമാജത്തിന്റെ എല്ലാ മേഖലകളിലേക്കും എത്തിക്കാനുള്ള പ്രവർത്തനമാണ് ഇപ്പോൾ നടക്കുന്നത്. രാജ്യത്തെ എല്ലാ പഞ്ചായത്തുകളിലും നിത്യശാഖയും മിലനും ആരംഭിക്കുവാനുള്ള പ്രവർത്തനം നടക്കുന്നു. സ്വാതന്ത്ര്യത്തിന്റെ അമൃതകാലത്തിൽ പൗരന്മാരുടെ മാനസികാവസ്ഥയിൽ വലിയ മാറ്റംവരണമെന്നും കോളനിവൽക്കരണ മാനസികാവസ്ഥയിൽ വലിയ മാറ്റം വരണമെന്നും സർക്കാര്യവാഹ്‌ അഭിപ്രായപ്പെട്ടു.

1925 ൽ നാഗ്‌പൂരിലാണ് രാഷ്ട്രീയ സ്വയംസേവക് സംഘ് രൂപംകൊണ്ടത്. സാമൂഹിക പ്രവർത്തകനും സ്വാതന്ത്ര്യ സമരസേനാനിയുമായിരുന്ന ഡോ.കേശവ ബൽറാം ഹെഡ്ഗെവാറാണ് ആ വർഷത്തെ വിജയദശമി ദിനത്തിൽ സംഘടനയ്ക്ക് രൂപം നൽകിയത്. എല്ലാവർഷവും വിജയദശമി ദിനത്തിലാണ് സംഘടന സ്ഥാപക ദിനം ആചരിക്കുന്നത്. 2025 ൽ നൂറാം ജന്മദിനമാഘോഷിക്കാൻ തയാറെടുത്ത് നിൽക്കുന്ന സംഘടന ഇന്ന് രാജ്യം മുഴുവൻ എന്നല്ല ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും പ്രവർത്തനം വ്യാപിപ്പിച്ചു കഴിഞ്ഞു. 1940 ലാണ് സംഘം ആദ്യമായി വിദേശത്തേക്ക് പ്രവർത്തനം വ്യാപിപ്പിച്ചത്. കെനിയയിലായിരുന്നു ആദ്യ വിദേശ ശാഖ. ഇന്ന് 156 രാജ്യങ്ങളിലായി 3300 ലധികം ശാഖകൾ വിദേശത്തുണ്ട്. 2025 ൽ സംഘടനാ വികാസ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കർമ്മപരിപാടികളിൽ മുഴുകിയിരിക്കുകയാണ് ലോകമെമ്പാടുമുള്ള പ്രവർത്തകർ.

B4 Admin

Recent Posts

ഇസ്രയേലിൽ അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് നെതന്യാഹു: സഖ്യചർച്ചകൾ നിർണായക ഘട്ടത്തിലേക്ക്

ഇസ്രയേലിൽ പുതിയ സർക്കാർ രൂപീകരണത്തിനായുള്ള രാഷ്ട്രീയ നീക്കങ്ങൾ നിർണായക ഘട്ടത്തിലെത്തിയതോടെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു അപ്രതീക്ഷിത രാഷ്ട്രീയ നീക്കത്തിന് ഒരുങ്ങുന്നതായി…

5 minutes ago

ചക്കക്കൊമ്പനെ പിടിക്കാനുള്ള ദൗത്യത്തിൽ നിന്ന് വനംവകുപ്പ് പിൻമാറുന്നോ? മയക്കുവെടിക്കും വഴങ്ങാതെ ചക്കക്കൊമ്പൻ കാടുകയറി!

ചക്കക്കൊമ്പനെ പിടികൂടാനുള്ള വനംവകുപ്പിന്റെ നീക്കം വീണ്ടും നാടകീയ രംഗങ്ങൾക്ക് സാക്ഷ്യം വഹിച്ചു. മയക്കുവെടിയേറ്റിട്ടും പ്രതീക്ഷിച്ച വേഗത്തിൽ തളരാതെ ആന നടത്തിയ…

5 hours ago

അതിർത്തികൾ കടന്ന് ശ്രീരാമകഥ! വിദേശത്തും തരംഗമായി രാമായണം: 1,777 കോടിയുടെ കുതിപ്പ്!

ഭാരത ഇതിഹാസമായ രാമായണത്തെ ആസ്പദമാക്കി നിതേഷ് തിവാരി ഒരുക്കിയ 'രാമായണ: റൈസ് ഓഫ് എ ലെജൻഡ്' ആഗോള സിനിമാ വിപണിയിൽ…

6 hours ago

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

16 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

17 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

18 hours ago