കൊച്ചി: നിക്ഷേപകരുടെ പണം എവിടെപ്പോയി? കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിൽ ആരൊക്കെ? ബിഎൽഎം സാമ്പത്തിക തട്ടിപ്പ് കേസിൽ അന്വേഷണം കൂടുതൽ നിർണായക ഘട്ടത്തിലേക്ക് കടക്കുകയാണ്. സ്ഥാപനത്തിന്റെ സ്ഥാപക ചെയർമാൻ ആർ. പ്രേംകുമാറിനെ ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ആഡംബര കാറുകൾ ഉൾപ്പെടെ 103 കോടി രൂപയുടെ സ്വത്തുക്കൾ മരവിപ്പിച്ചതിന് പിന്നാലെയാണ് അന്വേഷണ ഏജൻസിയുടെ അടുത്ത നീക്കം.
നിക്ഷേപകരിൽ നിന്ന് ശേഖരിച്ച പണം സ്വന്തം പേരിലും കുടുംബാംഗങ്ങളുടെ പേരിലും സ്വത്തുക്കൾ സമ്പാദിക്കാൻ ഉപയോഗിച്ചെന്ന ആരോപണമാണ് കേസിൽ നിർണായകമാകുന്നത്. ഏകദേശം 320 ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ചുള്ള ഇടപാടുകളും ഇ.ഡി പരിശോധിച്ചുവരികയാണ്. ബിഎൽഎമ്മിന്റെ സ്വത്തുക്കൾ പണയംവെച്ച് വായ്പയെടുത്ത് വ്യക്തിഗത ആസ്തികൾ സ്വന്തമാക്കിയെന്ന ആരോപണവും അന്വേഷണപരിധിയിലുണ്ട്. അതേസമയം, ക്രൈംബ്രാഞ്ചും പ്രേംകുമാറിനെ കസ്റ്റഡിയിലെടുക്കാനുള്ള നീക്കങ്ങൾ ശക്തമാക്കുകയാണ്.
അടുത്തയാഴ്ച ഹാജരാകാൻ ആവശ്യപ്പെട്ട് പ്രേംകുമാറിന് നോട്ടീസ് നൽകാനാണ് ഇ.ഡിയുടെ നീക്കമെന്നാണ് റിപ്പോർട്ടുകൾ. നോട്ടീസ് കൈപ്പറ്റാതിരിക്കുകയോ അന്വേഷണവുമായി സഹകരിക്കാതിരിക്കുകയോ ചെയ്താൽ ലുക്ക്ഔട്ട് നോട്ടീസ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടന്നേക്കുമെന്നും സൂചനയുണ്ട്. എന്നാൽ ഇത്തരം നടപടികൾ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. കോടികളുടെ സാമ്പത്തിക ഇടപാടുകൾക്ക് പിന്നിലെ യാഥാർഥ്യം പുറത്തുവരുമ്പോൾ ഏറ്റവും വലിയ ആശങ്ക, നിക്ഷേപം തിരിച്ചുകിട്ടുമോ എന്നറിയാതെ കാത്തിരിക്കുന്ന സാധാരണക്കാർക്കാണ്.
പലതറകളിലായി രാജ്യത്തിന്റെ വളർച്ചയെ ദശാബ്ദങ്ങളോളം തടഞ്ഞുനിർത്തിയിരുന്ന നക്സൽ ഭീകരവാദത്തിനെതിരെയുള്ള പോരാട്ടത്തിൽ ഭാരതം സമ്പൂർണ്ണ വിജയം കൈവരിച്ചതിന് ശേഷമുള്ള ആദ്യ ദീപാവലി…
ചൈനീസ് അതിർത്തിയുടെ കരുത്തുറ്റ പ്രതിരോധത്തിന് ആക്കംകൂട്ടിക്കൊണ്ട് ലഡാക്കിലെ മുധ്-ന്യോമ വ്യോമസേനാ താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ കരുത്തനായ 'ഗജരാജ്' (IL-76MD) ഭാരോദ്വഹന…
കേന്ദ്ര മന്ത്രിസഭയുടെ പുതിയ അനുമതിയോടെ രാജ്യത്തെ ഊർജ്ജ മേഖല വിപ്ലവാത്മകമായ ഒരു മാറ്റത്തിലേക്ക് ചുവടുവെക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ…
ഭാരതീയ ജനതാ പാർട്ടിയുടെ അടിത്തറ ശക്തമാക്കുന്നതിലും രാജ്യത്തിന്റെ രാഷ്ട്രീയ ഗതിമാറ്റുന്നതിലും ചരിത്രപരമായ പങ്കുവഹിച്ച മുതിർന്ന രാഷ്ട്രതന്ത്രജ്ഞനും ഭാരതരത്നവുമായ എൽ.കെ. അദ്വാനി…
ആർഷഭാരത പൈതൃകത്തിന്റെ പ്രൗഢിയും യുക്തിചിന്തയിലധിഷ്ഠിതമായ ആത്മീയതയും നെഞ്ചിലേറ്റിയ മഹാനായ യുഗപുരുഷൻ സ്വാമി ദയാനന്ദ സരസ്വതിയുടെ നിർവാൺ ദിവസ് രാജ്യമെമ്പാടും ഭക്തിനിർഭരമായി…
രാജ്യത്തിന്റെ ഉന്നത നേതൃത്വങ്ങൾ തമ്മിലുള്ള സൗഹൃദപരമായ കൂടിക്കാഴ്ചയും പരസ്പര സ്നേഹപ്രകടനങ്ങളും ദേശീയ രാഷ്ട്രീയത്തിൽ ഏറെ ശ്രദ്ധേയമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും…