ഇന്ത്യയും മാലിദ്വീപ് റിപ്പബ്ലിക്കിലെ ജുഡീഷ്യല്‍ സര്‍വീസ് കമ്മീഷനും തമ്മില്‍ ജുഡീഷ്യല്‍ സഹകരണത്തിനുള്ള ധാരണാപത്രം (എംഒയു) ഒപ്പിടുന്നതിന് കേന്ദ്രം അംഗീകാരം നല്‍കി. ജുഡീഷ്യല്‍ സഹകരണ മേഖലയില്‍ ഇന്ത്യയും മറ്റ് രാജ്യങ്ങളും ഒപ്പുവെക്കുന്ന എട്ടാമത്തെ ധാരണാപത്രമാണിത്. മാലിദ്വീപിലെ കോടതി സംവിധാനങ്ങല്‍ ഡിജിറ്റലൈസ് ചെയ്യാനുള്ള പ്ലാറ്റ്‌ഫോം ഇന്ത്യ നല്‍കും. കൂടാതെ ഇരു രാജ്യങ്ങളിലെയും ഐടി കമ്പനികള്‍ക്കും സ്റ്റാര്‍ട്ടപ്പുകള്‍ക്കും ഈ രംഗം വളര്‍ച്ചാ സാധ്യതയും അവസരങ്ങളുമുള്ള മേഖലയായിരിക്കും.
നിയമ-നീതി മേഖലയിലെ സഹകരണം സംബന്ധിച്ച ഈ കരാര്‍ ഒപ്പുവെക്കുന്നതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള നല്ല ബന്ധത്തിന് കൂടുതല്‍ ഊര്‍ജം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സമീപ വര്‍ഷങ്ങളില്‍, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള ബന്ധം കൂടുതല്‍ ബഹുമുഖമായി മാറിയിട്ടുണ്ട്. ഇത് ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജുഡീഷ്യല്‍ രംഗത്തെയും മറ്റ് നിയമ മേഖലകളിലെയും അറിവും സാങ്കേതികവിദ്യയും കൈമാറ്റം ചെയ്യാന്‍ വഴിയൊരുക്കും.
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…
കോഴിക്കോട് : ബംഗ്ലാദേശിൽ ഹിന്ദു ന്യൂനപക്ഷങ്ങൾക്കെതിരെ തുടർച്ചയായി നടക്കുന്ന അതിക്രമങ്ങളിൽ കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷൻ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.…
നടിയെ ആക്രമിച്ച കേസിലെ അതിജീവിതയുടെ പേര് വെളിപ്പെടുത്തി രണ്ടാം പ്രതി മാർട്ടിൻ ആന്റണി പോസ്റ്റ് ചെയ്ത വീഡിയോ പ്രചരിപ്പിച്ചവർ പിടിയിലായി.…
തൃശ്ശൂർ : ചാമക്കാല കടപ്പുറത്ത് വാഹനാഭ്യാസത്തിനിടെ ജിപ്സി കാർ മറിഞ്ഞ് ഒൻപതാം ക്ലാസ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം . ചാമക്കാല രാജീവ്…
വാഷിങ്ടൺ ഡിസി : ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars…
ഖുൽന: ബംഗ്ലാദേശിൽ രാഷ്ട്രീയ അസ്ഥിരതയും അക്രമപരമ്പരകളും തുടരുന്നതിനിടയിൽ പ്രമുഖ തൊഴിലാളി നേതാവും ഇന്ത്യാ വിരുദ്ധനുമായ മുഹമ്മദ് മൊതാലേബ് സിക്ദർ വെടിയേറ്റു…