ഒടിടി പ്ലാറ്റ്‌ഫോമുകളിൽ പുകയില വിരുദ്ധ മുന്നറിയിപ്പ് നിർബന്ധമാക്കി കേന്ദ്രം. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം എന്നിവയുൾപ്പെടെയുള്ള മുഴുവൻ ഒടിടി പ്ലാറ്റുഫോമുകളിലാണ് പുകയില വിരുദ്ധ മുന്നറിയിപ്പ് നൽകണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശിച്ചിരിക്കുന്നത്. തിയേറ്ററുകളിലും ടിവി പ്രോഗ്രാമുകളിലും കാണിക്കുന്നത് പോലെ OTT പ്ലാറ്റ്‌ഫോമുകളിലും പുകവലി രംഗങ്ങൾക്ക് താഴെ മുന്നറിയിപ്പുകൾ നൽകണമെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ ഉത്തരവ്.
വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയവുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് ആരോഗ്യ മന്ത്രാലയത്തിൻ്റെ ഈ തീരുമാനം കൈക്കൊണ്ടിരിക്കുന്നത്. 2004ലെ നിയമത്തിൽ ഭേദഗതി വരുത്തിയാണ് പുതിയ ഉത്തരവ് കേന്ദ്ര ആരോഗ്യ മന്ത്രാലയം ഇറക്കിയിരിക്കുന്നത്. നെറ്റ്ഫ്ലിക്സ്, ആമസോൺ പ്രൈം, ഹോട്ട്സ്റ്റാർ തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ പ്രോഗ്രാമിന്റെ തുടക്കത്തിലും മധ്യത്തിലും കുറഞ്ഞത് 30 സെക്കൻഡിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ നിർബന്ധമായും കാണിച്ചിരിക്കണമെന്ന് ഉത്തരവിൽ പറയുന്നു.
കൂടാതെ പരിപാടിക്കിടെ പുകയില ഉൽപന്നങ്ങളോ അവയുടെ ഉപയോഗമോ കാണിക്കുമ്പോൾ സ്‌ക്രീനിന്റെ അടിയിൽ പുകയില വിരുദ്ധ മുന്നറിയിപ്പുകൾ പ്രദർശിപ്പിക്കണമെന്നും ഉത്തരവിൽ പറയുന്നു. ഇത് ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും. പുകയില ഉപഭോഗം മൂലം പ്രതിവർഷം ലക്ഷക്കണക്കിന് ആളുകൾ മരിക്കുന്നത് കണക്കിലെടുത്താണ് ഈ തീരുമാനം.
കൊൽക്കത്ത : മെസിയുടെ പരിപാടി അലങ്കോലമായതിൽ പശ്ചിമ ബംഗാൾ കായിക മന്ത്രി രാജിവച്ചു. മമത ബാനർജിയുടെ വിശ്വസ്തനും തൃണമൂൽ കോൺഗ്രസിന്റെ…
സിപിഐ(എം) തങ്ങളുടെ ചുമലിലാണ്” എന്ന എസ്‌ഡിപിഐയുടെ പ്രസ്താവന വലിയ വിവാദം സൃഷ്ടിക്കുന്നു. എൽഡിഎഫ്–സിപിഐ(എം) ബന്ധത്തിൽ എസ്‌ഡിപിഐ പിന്തുണയുണ്ടെന്ന ആരോപണവും, യുഡിഎഫ്–ജമാഅത്ത്…
പിണറായിയിലുണ്ടായ ബോംബ് സ്ഫോടനത്തിൽ സിപിഎം പ്രവർത്തകന് പരിക്ക്. സിപിഎം പ്രവർത്തകൻ വിപിൻ രാജിനാണ് പരിക്കേറ്റത്. കൈപ്പത്തി ചിതറിപ്പോയ ഇയാളെ ഗുരുതരാവസ്ഥയിൽ…
കൊൽക്കത്ത : പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടിക സംസ്ഥാന രാഷ്ട്രീയത്തിൽ വലിയ വിവാദങ്ങൾക്ക്…
രാഹുൽ ഗാന്ധി ഉയർത്തിക്കൊണ്ടു വന്ന വോട്ടുചോരി ആരോപണത്തിൽ കോണ്‍ഗ്രസ് നിലപാട് തള്ളി ഇൻഡി മുന്നണിയിലെ പ്രമുഖ സഖ്യ കക്ഷിയായ എൻസിപി…
തിരുവനന്തപുരം : പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചുവെന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നുമാണ്…