ന്യൂയോർക്ക് : പക്ഷിപ്പനിയെ കരുതിയിരിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്ത്. ലോകത്തെ പിടിച്ചു കുലുക്കിയ കോവിഡ് മഹാമാരിയേക്കാൾ പക്ഷിപ്പനി വിപത്ത് സൃഷ്ടിക്കുമെന്നാണ് വിദഗ്ധർ പറയുന്നത്. അമേരിക്കയിലെ മിഷിഗണിൽ ഫാം ജീവനക്കാരനിൽ എച്ച്5എൻ1 ന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി വിദഗ്ധർ രംഗത്തെത്തിയിരിക്കുന്നത്.
എച്ച്5എൻ1 നിലവിൽ നിരവധി സസ്തനികളെ ബാധിച്ചിട്ടുണ്ടെന്ന് പീറ്റ്‌സ്ബർഗിലെ പ്രമുഖ ഗവേഷകനായ ഡോ.സുരേഷ് കുച്ചിപ്പുടി പറയുന്നു. മനുഷ്യരിലും അതിവേഗം ഈ വൈറസ് പടരാൻ സാദ്ധ്യതയുണ്ട്. ആയതിനാൽ അപകടകരമായ ആഗോളമഹാമാരിയായി ഇത് മാറിയേക്കാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, പക്ഷിപ്പനി കോവിഡിനേക്കാൾ വലിയ ആഘാതമാകും ലോകത്ത് സൃഷ്ടിക്കുക എന്ന് കാനഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫാർമസ്യൂട്ടിക്കൽ കമ്പനിയായ ബയോനയാഗ്രയുടെ സ്ഥാപകനായ ജോൺ ഫുൾട്ടൺ അഭിപ്രായപ്പെടുന്നു. കോവിഡ് വൈറസിനെക്കാൾ നൂറ് മടങ്ങ് ശക്തിയേറിയതാണ് എച്ച്5എൻ1. അതിനാൽ ഈ വൈറസ് ഉയർന്ന മരണനിരക്കിന് കാരണമാകും. 2003 മുതൽ പക്ഷിപ്പനി ബാധ സ്ഥിരീകരിച്ച 100 ൽ 52 പേരും മരിച്ചിരുന്നു.
സമാജ്‌വാദി പാർട്ടി നേതാവും ഉത്തർപ്രദേശ് മുൻ മന്ത്രിയുമായ അസം ഖാനുമായി ബന്ധപ്പെട്ട മൊഹമ്മദ് അലി ജൗഹർ സർവകലാശാലയുടെ ഭൂമിയും കെട്ടിടങ്ങളും…
അക്രമത്തിലൂടെ ഭരണസംവിധാനം അട്ടിമറിക്കാൻ ശ്രമിക്കുന്നവർക്കും ഗുരുതര കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്കും സർക്കാർ ജോലി ലഭിക്കുന്നത് തടയാൻ നിർണായക നടപടിയുമായി ഉത്തർപ്രദേശിലെ യോഗി…
പുനലൂർ - മൂവാറ്റുപുഴ സംസ്ഥാന പാതയിലെ അപകടമേഖലയായ പത്തനംതിട്ട കൂടലിൽ ഉണ്ടായ ദാരുണമായ വാഹനാപകടത്തിൽ കോളേജ് വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കലഞ്ഞൂർ…
ബെംഗളൂരു: ക്ഷേത്രങ്ങളുടെ ഭരണസംവിധാനവും പരമ്പരാഗത അവകാശങ്ങളും സംബന്ധിച്ച ചർച്ചകൾക്ക് വീണ്ടും പ്രാധാന്യം നൽകുകയാണ് ഗാലി ആഞ്ജനേയ സ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട…
മരത്തിലും കല്ലിലും കൊത്തിവെച്ച ചരിത്രം, നൂറ്റാണ്ടുകൾ പിന്നിട്ടിട്ടും വിസ്മയം തീർക്കുന്ന വാസ്തുവിദ്യ, രാജഭരണകാലത്തെ കലാസൗന്ദര്യവും സാങ്കേതിക മികവും. തിരുവിതാംകൂർ രാജവംശത്തിന്റെ…
കേരളത്തിലെ സർക്കാർ നിയമനങ്ങളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്ന പി.എസ്.സി പരീക്ഷാ ക്രമക്കേട് കേസിൽ അന്വേഷണം നിർണായക ഘട്ടത്തിലേക്ക്. സംസ്ഥാന ആസൂത്രണ…