ദില്ലി: സുരക്ഷിതവുമായ ഒരു രാഷ്ട്രം സൃഷ്ടിക്കാന്‍ ഊന്നല്‍ നല്‍കി പാര്‍ലമെന്റില്‍ രാഷ്ട്രപതിയുടെ നയപ്രഖ്യാപന പ്രസംഗം. പാര്‍ലമെന്റിന്റെ സെന്റര്‍ ഹാളില്‍ നടത്തിയ നയപ്രഖ്യാപന പ്രസംഗത്തില്‍ ജനങ്ങള്‍ വലിയ ഭൂരിപക്ഷം നല്‍കി എന്‍ഡിഎ സര്‍ക്കാരിന് രണ്ടാമതും അവസരം നല്‍കിയതെന്നും ജനങ്ങളുടെ അഭിലാഷത്തിനൊത്ത് ഈ സര്‍ക്കാര്‍ പ്രഖ്യാപിക്കുമെന്നും രാഷ്ട്രപതി പറഞ്ഞു.
ശ്രീനാരായണ ഗുരുവിനെ പ്രകീര്‍ത്തിച്ചാണ് രാഷ്ട്രപതി പ്രസംഗം ആരംഭിച്ചത്. ജാതിഭേദം മതദ്വേഷം എന്ന ശ്രീനാരായണഗുരുവിന്റെ സൂക്തം ഉദ്ധരിച്ച് കൊണ്ടാണ് പ്രസംഗം തുടങ്ങിയത്.
അനധികൃത കുടിയേറ്റം രാജ്യം നേരിടുന്ന പ്രധാന വെല്ലുവിളിയാണെന്നും ദേശീയ പൗരത്വ രജിസ്റ്റര്‍ വഴി കുടിയേറ്റക്കാരെ കണ്ടെത്തുമെന്നും അതിര്‍ത്തിയില്‍ നിരീക്ഷണവും സുരക്ഷയും ശക്തമാക്കി കുടിയേറ്റം തടയുമെന്നും നയപ്രഖ്യാപനപ്രസംഗത്തില്‍ പറയുന്നു.
ഒറ്റ രാജ്യം ഒറ്റ തിരഞ്ഞെടുപ്പ് എന്ന ബിജെപി നിലപാടും നയപ്രഖ്യാപന പ്രസംഗത്തില്‍ രാഷ്ട്രപതി ആവര്‍ത്തിച്ചു.
തീവ്രവാദത്തിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയ്‌ക്കൊപ്പമാണെന്ന് വ്യക്തമാക്കുന്നതാണ് മസൂദ് അസ്ഹറിനെ ആഗോളഭീകരനായി പ്രഖ്യാപിച്ചതിനെക്കുറിച്ചും പരാമര്‍ശമുണ്ടായപ്പോള്‍ വലിയ ഹര്‍ഷാരവത്തോടെയാണ് ബിജെപി എംപിമാര്‍ അതിനെ സ്വീകരിച്ചത്.
രാഷ്ട്രപതി നടത്തിയ നയപ്രഖ്യപന പ്രസംഗത്തിലെ പ്രസക്തഭാഗങ്ങള്‍:
17-ാം ലോക്‌സഭയിലേക്കുള്ള പൊതുതെരഞ്ഞെടുപ്പ് സമാധാനപരമായി നടന്നു എന്നത് സന്തോഷം തരുന്ന കാര്യമാണ്.
വോട്ട് ചെയ്യാനെത്തിയ സ്ത്രീകളുടേയും പാര്‍ലമെന്റിലേക്ക് ജയിച്ച സ്ത്രീകളുടേയും എണ്ണത്തിലുണ്ടായ വര്‍ധന അഭിനമാനകരമാണ്.
എല്ലാവര്‍ക്കുമൊപ്പം, എല്ലാവരുടേയും വികസനം, എല്ലാവരുടേയും വിശ്വാസം എന്നതാണ് സര്‍ക്കാരിന്റെ മുദ്രാവാക്യം. അതിന് പിന്തുണ നല്‍കി കൊണ്ടാണ് ജനങ്ങള്‍ വോട്ട് ചെയ്തത്.
ജലസംരക്ഷണം, കര്‍ഷകരുടെ ഉന്നമനം, ജവാന്‍മാരുടെ കുടുംബത്തിന്റെ ക്ഷേമം ഇതെല്ലാ സര്‍ക്കാരിന്റെ മുന്‍ഗണനയിലുള്ള കാര്യങ്ങളാണ്.
രാജ്യത്തെ എല്ലാ പൗരന്‍മാരിലേക്കും ബാങ്കിംഗ് സൗകര്യങ്ങള്‍ എത്തിച്ചു കൊടുക്കാനുളള വലിയ ചുവടുവയ്പ്പാണ് പോസ്റ്റല്‍ ഇന്ത്യ പേയ്‌മെന്റ ബാങ്ക്.
സൈനികരുടേയും അവരുടെ കുടുംബാംഗങ്ങളുടേയും ക്ഷേമം ഉറപ്പാക്കാന്‍ എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.
റഫാല്‍ വിമാനങ്ങള്‍ ഈ വര്‍ഷം തന്നെ സേനയുടെ ഭാഗമാക്കും. രാജ്യത്തെ ആക്രമിക്കുന്നവര്‍ അതിന്റെ ഫലം അനുഭവിക്കാതെ പോവില്ല.
ഗംഗശുചീകരണം മാതൃകയാക്കി കാവേരി, പെരിയാര്‍, മഹാനദി, നര്‍മ്മദ,ഗോദാവരി എന്നീ നദികളും മാലിന്യമുക്തമാക്കാന്‍ പദ്ധതി .
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യപദ്ധതിയായ ആയുഷ്മാന്‍ ഭാരതിലൂടെ 26 ലക്ഷം നിര്‍ധനരോഗികള്‍ക്ക് സൗജന്യചികിത്സ ലഭിച്ചു.
പണപ്പെരുപ്പവും പൊതുകടവും ഇപ്പോള്‍ നിയന്ത്രണവിധേയമായി.. കരുതല്‍ ധനശേഖരവും വര്‍ധിക്കുന്നു.
നക്‌സല്‍ ബാധിത മേഖലകളില്‍ വമ്പന്‍ വികസനപദ്ധതികള്‍ നടപ്പാക്കി കൊണ്ടിരിക്കുകയാണ്.
അനധികൃത കുടിയേറ്റക്കാര്‍ രാജ്യസുരക്ഷയ്കക്ക് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്. ദേശീയ പൗരത്വ പട്ടിക തയ്യാറാക്കിയും അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കിയും കുടിയേറ്റക്കാരെ തടയാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
വിവിധ ക്ഷേമപദ്ധതികളുടെ ഭാഗമായി 7.3 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ ഗുണഭോക്താക്കളുടെ അക്കൗണ്ടുകളിലെത്തിയത്.
അനധികൃതമായി സര്‍ക്കാര്‍ സഹായം വാങ്ങി കൊണ്ടിരുന്ന എട്ട് കോടി ആളുകളെ ക്ഷേമനിധി പദ്ധതികളില്‍ നിന്നും ഒഴിവാക്കുക വഴി 1.41 ലക്ഷം കോടി രൂപയാണ് സര്‍ക്കാര്‍ ലാഭിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിന്റെ ചരിത്രത്താളുകളിൽ ഒട്ടേറെ വീരഗാഥകളും സങ്കീർണ്ണമായ യുദ്ധതന്ത്രങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ സാങ്കേതിക വിദ്യയിലെ അമിതമായ ആത്മവിശ്വാസവും ചെറിയൊരു അശ്രദ്ധയും…
നമ്മുടെ ജീവിതത്തിൽ നാം പോലും അറിയാതെ നമ്മുടെ പുരോഗതിയെ തടയുന്ന ഘടകങ്ങളെയാണ് 'അദൃശ്യ ചങ്ങലകൾ' എന്ന് വിശേഷിപ്പിക്കുന്നത്. യജുർവേദത്തിലെ തത്വങ്ങളും…
ദുബായ്: ഇറാനിൽ രണ്ടാഴ്ചയായി തുടരുന്ന പ്രക്ഷോഭങ്ങളിൽ സുരക്ഷാ ഉദ്യോഗസ്ഥരടക്കം 2,000-ത്തോളം പേർ കൊല്ലപ്പെട്ടതായി ഔദ്യോഗിക സ്ഥിരീകരണം. രാജ്യവ്യാപകമായി നടക്കുന്ന ജനകീയ…
തിരുവനന്തപുരം : അനന്തപുരിയുടെ സമഗ്രമായ വികസന രേഖാ പ്രഖ്യാപനം നടത്താനായി പ്രധാനമന്ത്രി നരേന്ദ്രമോദി വരുന്ന 23 ന് തിരുവന്തപുരത്തെത്തും. തിരുവനന്തപുരം…
ദുബായ് : 2026-ലെ ടി20 ലോകകപ്പിൽ തങ്ങളുടെ മത്സരങ്ങൾ ഇന്ത്യയിൽ നിന്നും ശ്രീലങ്കയിലേക്ക് മാറ്റണമെന്ന ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ആവശ്യം…
ദില്ലി : രാജ്യത്ത് വർദ്ധിച്ചുവരുന്ന തെരുവ് നായ ശല്യത്തിലും നായകളുടെ ആക്രമണത്തിലും കടുത്ത ആശങ്ക രേഖപ്പെടുത്തി സുപ്രീംകോടതി. നായകൾക്ക് ഭക്ഷണം…