India

രാജ്യത്ത് ജനസംഖ്യ നിയന്ത്രണത്തിന് നിയമം ഉടൻ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി; ശക്തവും ഉചിതവുമായ വലിയ തീരുമാനങ്ങളുണ്ടാകുമെന്നും പ്രഹ്ലാദ് സിംഗ് പട്ടേല്‍

ദില്ലി:രാജ്യത്ത് ജനസംഖ്യാ നിയന്ത്രണത്തിന് നിയമം കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് സിംഗ് പട്ടേല്‍. ഇതുമായി ബന്ധപ്പെട്ട നിയമ നിര്‍മാണം ഉടനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ഛത്തീസ്ഗഡിലെ റായ്പൂരില്‍ ഗരീബ് കല്യാണ്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

അടുത്ത കാലത്തായി നിരവധി നേതാക്കള്‍ നടത്തിയ അഭിപ്രായങ്ങള്‍ പരിഗണിച്ച് ജനസംഖ്യ നിയന്ത്രണത്തിന് നിയമം ‘ഉടന്‍’ കൊണ്ടുവരും. ഇന്ത്യയില്‍ നിലവില്‍ ഏകദേശം 1.4 ബില്യണ്‍ ജനസംഖ്യയുണ്ട്, ഒരു ദശാബ്ദത്തിനുള്ളില്‍ ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള ചൈനയെ മറികടക്കാന്‍ ഒരുങ്ങുകയാണ്.നിയമം ഉടന്‍ കൊണ്ടുവരും, വിഷമിക്കേണ്ട. ശക്തവും ഉചിതവും വലുതുമായ തീരുമാനങ്ങള്‍ എടുക്കും.

എംപി രാകേഷ് സിന്‍ഹ 2019ല്‍ രാജ്യസഭയില്‍ ജനസംഖ്യാ നിയന്ത്രണ ബില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും ഇത് ഇതുവരെ ഒരു നിയമമായി മാറിയിട്ടില്ല. മാസങ്ങള്‍ക്ക് ശേഷം, 2020 ലെ ഭരണഘടന (ഭേദഗതി) ബില്‍ ശിവസേന എംപി അനില്‍ ദേശായിഅവതരിപ്പിച്ചു. ഇത് രണ്ട് കുട്ടികളുടെ നയം അവതരിപ്പിക്കാനും ദത്തെടുക്കലിനെ പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടിരുന്നു.2020 മുതല്‍, ജനസംഖ്യാ നിയന്ത്രണ നിയമം രൂപീകരിക്കാന്‍ കേന്ദ്രം പ്രവര്‍ത്തിക്കുകയാണെന്ന് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള ഉന്നത രാഷ്ട്രീയക്കാര്‍ വ്യക്തമാക്കിയിരുന്നു.

B4 Admin

Recent Posts

കുടുക്കില്‍ നിന്നും ഊരാക്കുടുക്കിലേക്കോ ?. ഡോളര്‍ വിവാദത്തില്‍ കുരുങ്ങി ആന്റോ അഗസ്റ്റിന്‍. പണം തിരികെ നല്‍കാനാവില്ലെന്ന് പോലീസ്. വിദേശ കറന്‍സി കേസ് പുതിയ വഴിത്തിരിവിലേക്ക്

എറണാകുളത്ത് നിന്ന് പോലീസ് റെയ്ഡിനിടെ പിടിച്ചെടുത്ത വിദേശ കറന്‍സി തിരികെ ആവശ്യപ്പെട്ട് റോയ്സ് ഗ്രൂപ്പ് ഉടമ ആന്റോ അഗസ്റ്റിന്‍ എറണാകുളം…

2 hours ago

പിണറായി മുതല്‍ വി.ഡി. സതീശന്‍ വരെ. മാസപ്പടി കേസില്‍ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷോണ്‍ ജോര്‍ജ്

കേരള രാഷ്ട്രീയത്തില്‍ വലിയ കോളിളക്കം സൃഷ്ടിച്ചിരിക്കുന്ന മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് എസ്.എഫ്.ഐ.ഒ (SFIO) കോടതിയില്‍ സമര്‍പ്പിച്ച രേഖകള്‍ ബി.ജെ.പി നേതാവ്…

3 hours ago

ഓണാട്ടുകതിരവന്റെ സന്നിധിയില്‍ അത്ഭുതം. ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞു. പ്രകൃതി തീര്‍ത്ത അദ്ഭുതം കാണാന്‍ ഭക്തജനങ്ങളുടെ ഒഴുക്ക്

ഓണാട്ടുകരയുടെ മണ്ണില്‍ ഇരുപത്തെട്ടാം ഓണത്തിന്റെ ആഘോഷത്തിമിര്‍പ്പിനിടയില്‍ മറ്റൊരു അത്ഭുതക്കാഴ്ച കൂടി. ഓണാട്ടുകതിരവന്റെ തിരുസന്നിധിക്ക് സമീപമുള്ള ആല്‍മരത്തില്‍ നന്ദികേശന്റെ രൂപം തെളിഞ്ഞത്…

4 hours ago

ശബരിമലയില്‍ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. ആശയക്കുഴപ്പത്തിന് കാരണം സുരക്ഷാ മുന്‍കരുതലിന്റെ ഭാഗമായി വെച്ച ഡമ്മി കിരീടം

പത്തനംതിട്ട : ശബരിമലയില്‍ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വര്‍ണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോര്‍ഡ്. വിഷയത്തില്‍ തിരുവാഭരണം കമ്മീഷണര്‍ ബോര്‍ഡിന് വിശദീകരണം…

4 hours ago

ഭര്‍ത്താവിന്റെ കയ്യില്‍ തേങ്ങ നല്‍കി പ്രത്യേക മന്ത്രങ്ങള്‍ ജപിക്കാന്‍ ആവശ്യപ്പെട്ടു, നവവധുവിനെ ലൈംഗികാതിക്രമത്തിന് ഇരയാക്കി വ്യാജ സിദ്ധന്‍.വ്യാജ സിദ്ധന്‍ അന്‍വര്‍ സാദത്തിനെതിരെ കൂടുതല്‍ പേര്‍ രംഗത്ത് വരാന്‍ സാധ്യത. അന്വേഷണം വിപുലമാക്കി പോലീസ്. സാദത്ത് പോക്‌സോ കേസുകളിലും പ്രതി!

കോഴിക്കോട് താമരശ്ശേരിയില്‍ ചികിത്സയുടെയും മാന്ത്രികച്ചടങ്ങുകളുടെയും മറവില്‍ നവദമ്പതികളെ കബളിപ്പിച്ച് യുവതിയെ പീഡിപ്പിച്ച വ്യാജസിദ്ധന്‍ അന്‍വര്‍ സാദത്തിന്റെ അറസ്റ്റ്, സമൂഹത്തില്‍ ഇന്നും…

4 hours ago

ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍. വാങ്ങുന്ന രാജ്യത്തു നിന്ന് വില്‍ക്കുന്ന ശക്തിയായി. ആഗോള വിപണി പിടിക്കാന്‍ ഭാരതത്തിന്റെ തരംഗ് ശക്തി

ജോധ്പൂര്‍ : ഭാരതത്തിന്റെ ഏറ്റവും വലിയ വ്യോമാഭ്യാസമായ 'തരംഗ് ശക്തി'യുടെ ഭാഗമായി തദ്ദേശീയ പ്രതിരോധ നിര്‍മ്മാണ കരുത്ത് ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍…

17 hours ago