Covid 19

സംസ്ഥാനത്ത് കോവിഡ് പ്രതിരോധം പാളുന്നു: സാഹചര്യം വിലയിരുത്താൻ ആറംഗ കേന്ദ്ര സംഘം ഇന്ന് കേരളത്തില്‍

തിരുവനന്തപുരം: സംസ്ഥാനത്തെ കോവിഡ് വ്യാപന സാഹചര്യത്തെ കുറിച്ച് പഠിക്കാൻ കേന്ദ്രസംഘം ഇന്ന് കേരളത്തിലെത്തും. ആറംഗ സംഘം രണ്ടായി തിരിഞ്ഞ് 10 ജില്ലകളില്‍ സന്ദര്‍ശനം നടത്തും. ഇന്ന് വൈകിട്ടോടെയാണ് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോളിന്റെ ഡയറക്ടര്‍ ഡോ. എസ് കെ സിംഗിന്റെയും ഡോ. പി. രവീന്ദ്രന്റെയും നേതൃത്വത്തിലാണ് സംഘമെത്തുന്നത്.

രോഗവ്യാപനം കൂടുതലുള്ള ജില്ലകള്‍ കേന്ദ്ര സംഘം സന്ദര്‍ശിക്കും. നാളെ കൊല്ലം, ആലപ്പുഴ ജില്ലകള്‍ സന്ദര്‍ശിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഞായറാഴ്ച എത്തും. ആരോഗ്യമന്ത്രി, ഉന്നതോദ്യോഗസ്ഥര്‍ എന്നിവരുമായി തിങ്കളാഴ്ച സംഘം കൂടിക്കാഴ്ച നടത്തും. രാജ്യത്തെ പ്രതിദിന രോഗബാധിതരില്‍ പകുതിയിലേറെയും റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. കൂടാതെ ടിപിആര്‍ 13 -ന് മുകളിലെത്തിയ സാഹചര്യത്തില്‍ രോഗവ്യാപനം കുറക്കാന്‍ സംഘം നിര്‍ദ്ദേശം നല്‍കും.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

admin

Recent Posts

വീട്ടിൽ നിന്ന് ഇതുവരെ പിടിച്ചെടുത്തത് 32 കോടി രൂപ! ജാർഖണ്ഡ് മന്ത്രിയുടെ പേഴ്‌സണൽ സെക്രട്ടറിയേയും വീട്ടുജോലിക്കാരനേയും അറസ്റ്റ് ചെയ്ത് ഇഡി

ജാർഖണ്ഡ്: ഗ്രാമവികസന മന്ത്രി അലംഗീർ ആലമിന്റെ പേഴ്സണൽ സെക്രട്ടറി സഞ്ജീവ് ലാലിനേയും വീട്ടുജോലിക്കാരനായ ജഹാംഗീറിനേയും അറസ്റ്റ് ചെയ്ത് ഇഡി. ഇവരുടെ…

19 mins ago

കോഴിക്കോട്, മലപ്പുറം ജില്ലകളില്‍ വെസ്റ്റ്‌നൈല്‍ ഫീവര്‍ സ്ഥിരീകരിച്ചു; 10 പേർക്ക് രോഗബാധ

കോഴിക്കോട്: മലപ്പുറം, കോഴിക്കോട് ജില്ലകളിലായി 10 പേർക്ക് വെസ്റ്റ്‌നൈൽ ഫീവർ സ്ഥിരീകരിച്ചു. രോഗബാധയുള്ള നാലുപേര്‍ കോഴിക്കോട് ജില്ലയില്‍ നിന്നുള്ളവരാണ്. ഇതില്‍…

23 mins ago

ഒരു രാജ്യം ഒരു ജഴ്സി! ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ജഴ്‌സി പുറത്തിറങ്ങി; ഓറഞ്ചും നീലയും പ്രധാന നിറങ്ങൾ

ദില്ലി: ടി20 ലോകകപ്പില്‍ ടീം ഇന്ത്യ ധരിക്കുന്ന ജേഴ്സിയുടെ ചിത്രങ്ങള്‍ പുറത്ത്. നീല ജഴ്സിക്കൊപ്പം ഓറഞ്ച് നിറം കലർന്നതാണ് ഇന്ത്യയുടെ…

1 hour ago

അഹമ്മദാബാദിൽ വോട്ട് രേഖപ്പെടുത്തി പ്രധാനമന്ത്രി; എല്ലാവരും വോട്ടവകാശം വിനിയോഗിക്കണമെന്ന് നരേന്ദ്രമോദിയുടെ ആഹ്വാനം

അഹമ്മദാബാദ്: ലോക്സഭ തെരഞ്ഞെടുപ്പിൻ്റെ മൂന്നാം ഘട്ട വോട്ടെടുപ്പ് ഇന്ന് രാവിലെ 7 മണിക്ക് ആരംഭിച്ചു. തെരഞ്ഞെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറിൽ…

1 hour ago

‘ജനങ്ങൾ എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നു; വികസന പ്രവർത്തനങ്ങൾ നടപ്പിലാക്കും’;സ്മൃതി ഇറാനി

ലക്‌നൗ: അമേഠിയിലെ ജനങ്ങൾ സ്വന്തം കുടുംബാംഗമായാണ് തന്നെ കാണുന്നതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സമൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന…

1 hour ago