'People see me as a member of their own family; Development activities will be implemented'; Smriti Irani
ലക്നൗ: അമേഠിയിലെ ജനങ്ങൾ സ്വന്തം കുടുംബാംഗമായാണ് തന്നെ കാണുന്നതെന്ന് കേന്ദ്രമന്ത്രിയും എൻഡിഎ സ്ഥാനാർത്ഥിയുമായ സമൃതി ഇറാനി. അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയെന്നതാണ് തന്റെ ലക്ഷ്യമെന്നും ജനങ്ങൾക്ക് നന്ദി അറിയിച്ചുകൊണ്ട് സമൃതി ഇറാനി പറഞ്ഞു.
‘ഞാൻ ഇപ്പോൾ അമേഠിയിലെ ഒരു വോട്ടറാണ്. ഇവിടുത്തെ ജനങ്ങൾ എന്നെ സ്വന്തം കുടുംബാംഗത്തെ പോലെ കാണുന്നു. ഒരു നല്ല നേതാവ് വരുമ്പോൾ രാജ്യത്ത് വികസനങ്ങളുണ്ടാകും. അമേഠിയിലെ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുകയെന്നതാണ് എന്റെ ലക്ഷ്യം. അതിനായി ജനങ്ങൾ ഒപ്പം നിൽക്കും’.
ഫലപ്രഖ്യാപനത്തിന് ശേഷം അമേഠിയിലെ കോൺഗ്രസിന്റെ തോൽവി അവർ വിശകലനം ചെയ്യണമെന്നും സ്മൃതി ഇറാനി കൂട്ടിച്ചേർത്തു. കോൺഗ്രസാണ് രാജ്യം ഭരിക്കുന്നതെങ്കിൽ ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളിൽ ഒരു കാലത്തും വികസനം കൊണ്ടുവരാൻ അവർക്ക് സാധിക്കില്ല. റേഷനോ, കുടിവെള്ളമോ ഒന്നും തന്നെ ജനങ്ങളിലേക്കെത്തില്ല. അവയെല്ലാം മറിച്ചു വിൽക്കാൻ കോൺഗ്രസ് ശ്രമിക്കുമെന്നും സ്മൃതി കുറ്റപ്പെടുത്തി.
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…
അരുണാചൽ: സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്ന എല്ലാ ദൃശ്യങ്ങളും വിശ്വസനീയമാണോ? രാജ്യത്തിന്റെ അതിർത്തി സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ പോലും വ്യാജമായി നിർമ്മിച്ച്…
ഇസ്രായേൽ പൊതുതിരഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ പരമപ്രധാനമായ സുരക്ഷാ ഭീഷണികളെക്കുറിച്ച് പൗരന്മാരെ ബോധവൽക്കരിക്കുന്നതിനായി വിട്ടുവീഴ്ചയില്ലാത്ത നിലപാടുമായി പ്രധാനമന്ത്രി ബെഞ്ചമിൻ…
ഭാരതത്തിന്റെ അതിവേഗം വളരുന്ന ഡിജിറ്റൽ സാമ്പത്തിക മേഖലയെയും ബാങ്കിംഗ് സംവിധാനങ്ങളെയും അത്യാധുനിക രീതിയിൽ സുരക്ഷിതമാക്കാൻ ചരിത്രപരമായ ചുവടുവെപ്പുമായി കേന്ദ്ര സർക്കാർ.…