തിരുവനന്തപുരം: തിരുവനന്തപുരത്ത് വനിതാ ഐപിഎസ് ട്രെയിനിയെ ആക്രമിച്ച് മാല പൊട്ടിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. വിഴിഞ്ഞം വേങ്ങര സ്വദേശി സലിം ആണ് പിടിയിലായത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്.
പ്രഭാതസവാരിക്കിടെ ഇയാള്‍ ബൈക്കില്‍ പിന്നാലെ എത്തി ആക്രമിച്ചു മാല പൊട്ടിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബഹളം വെച്ചു കൊണ്ട് ബൈക്കിന് പുറകെ ഇവര്‍ ഓടിയെങ്കിലും ബൈക്കിന് വേഗത കൂട്ടി യുവാവ് രക്ഷപ്പെടുകയായിരുന്നു.
ഐപിഎസ് ഉദ്യോഗസ്ഥയുടെ പിന്നാലെ ബൈക്കിന്റെ വേഗത കുറച്ച് യുവാവ് ഏറെ നേരം സഞ്ചരിച്ചിരുന്നു. തുടര്‍ന്ന് അവസരം വന്നപ്പോള്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുകയായിരുന്നു. ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണവും പ്രതിയെ പിടിക്കാന്‍ സഹായകമായി.
ദില്ലി : തുർക്ക്മാൻ ഗേറ്റിന് സമീപമുള്ള ഫൈസ്-ഇ-ഇലാഹി പള്ളിക്ക് ചുറ്റുമുള്ള അനധികൃത നിർമ്മാണങ്ങൾ പൊളിച്ചുനീക്കാനുള്ള മുനിസിപ്പൽ കോർപ്പറേഷന്റെ നീക്കത്തിനിടെ വൻ…
ദില്ലി : പുതുവർഷത്തിന്റെ പശ്ചാത്തലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ടെലിഫോണിൽ സംഭാഷണം നടത്തി. ഇരുരാജ്യങ്ങളിലെയും…
കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന പരാമർശത്തിൽ സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ്…
ദില്ലി : ഇന്ത്യയുടെ സുരക്ഷാ ക്രമീകരണങ്ങളെ അട്ടിമറിക്കാൻ കൗമാരക്കാരെ ചാരപ്പണിക്ക് ഉപയോഗിക്കുന്ന പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐയുടെ പുതിയ തന്ത്രം പുറത്തുവന്നു.…
ശാസ്തമംഗലത്ത് വാർഡ് കൗൺസിലർക്കായി അനുവദിച്ചിരുന്ന നഗരസഭാ ഓഫീസ് വർഷങ്ങളോളം വാടക നൽകാതെ കൈവശം വച്ചുവെന്ന ആരോപണത്തെ തുടർന്ന് വി.കെ. പ്രശാന്ത്…
ധാക്ക : ബംഗ്ലാദേശിൽ ഹിന്ദു സമൂഹത്തിനെതിരായ ആക്രമണത്തിൽ ഒരു യുവാവ് കൂടി കൊല്ലപ്പെട്ടു.കഴിഞ്ഞ 18 ദിവസത്തിനിടെ മാത്രം ഏഴ് ഹിന്ദുക്കൾ…