chakkochan
ഇന്നലെയായിരുന്നു മലയാളത്തിന്റെ പ്രിയനടന്‍ ചാക്കോച്ചന്റെ 46-ാം ജന്മദിനം. ആരാധകരും സുഹൃത്തുക്കളും സഹപ്രവര്‍ത്തകരുമെല്ലാം താരത്തിന്റെ ജന്മദിനം ആഘോഷമാക്കി. ചാക്കോച്ചന്റെ പിറന്നാള്‍ കേക്കിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധയാകുന്നത്. മകന്‍ ഇസഹാഖിന് ഏറെയിഷ്ടപ്പെട്ട സൂപ്പര്‍ ഹീറോ ഹള്‍ക്കായാണ് കേക്കില്‍ ചാക്കോച്ചനെ ചിത്രീകരിച്ചിരിക്കുന്നത്. ഹള്‍ക്കിന്റെ തോളിലിരിക്കുന്ന കുഞ്ഞു ഇസഹാഖിനെയും കേക്കില്‍ കാണാവുന്നതാണ്. കേക്ക് ആര്‍ട്ടിസ്റ്റായ ടിന അവിരയാണ് ഈ മനോഹരമായ കേക്ക് ഒരുക്കിയത്.
അനിയത്തിപ്രാവ്ചിത്രത്തിലൂടെ മലയാള സിനിമയിലേക്കെത്തിയതാണ് കുഞ്ചാക്കോ ബോബന്‍. ആദ്യ സിനിമയിലൂടെ തന്നെ ഇന്‍ഡസ്ട്രി ഹിറ്റെന്ന റെക്കോര്‍ഡും ചാക്കോച്ചന്റെ പേരിലാണ്. ‘നിറം’, ‘കസ്തൂരിമാന്‍’, ‘സ്വപ്നക്കൂട്’, ‘ദോസ്ത്’, ‘നക്ഷത്രത്താരാട്ട്’ തുടങ്ങിയ ചിത്രങ്ങളിലൂടെ ചെറുപ്പക്കാരുടെ ശ്രദ്ധ കവര്‍ന്ന കുഞ്ചാക്കോ ബോബന്‍ ആദ്യക്കാലത്ത് ഒരു ചോക്ക്ളേറ്റ് ഹീറോ പരിവേഷമായിരുന്നു. പിന്നീട് കരുത്തുറ്റ കഥാപാത്രങ്ങളിലൂടെ കുടുംബസദസ്സിന്റെ പ്രിയ നായകനായി ചാക്കോച്ചന്‍ മാറി.
ചാക്കോച്ചന്റെ കരിയര്‍ മനോഹരമായൊരു തിരിവിലെത്ത നില്‍ക്കുകയാണ് ഇപ്പോള്‍. അഞ്ചാം പാതിര, നായാട്ട്, നിഴല്‍, ഭീമന്റെ വഴി, പട തുടങ്ങിയ ചിത്രങ്ങളെല്ലാം കുഞ്ചാക്കോ ബോബനിലെ നടനെ മറ്റൊരു രീതിയില്‍ രേഖപ്പെടുത്തിയ ചിത്രങ്ങളാണ്. സമീപകാലത്ത് തിയേറ്ററുകളില്‍ ഹിറ്റായി മാറിയ ‘ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രവും ഇതുവരെ കാണാത്തൊരു ചാക്കോച്ചനെയാണ് പ്രേക്ഷകര്‍ക്ക് കാണിച്ചു തന്നത്.
എം.എഫ്. ഹുസൈന് സരസ്വതിയെയും ഭാരതാംബയെയും അപമാനിക്കുന്ന ചിത്രങ്ങൾക്ക് എൽഡിഎഫ് സർക്കാർ അവാർഡ് നൽകിയപ്പോൾ തോന്നാതിരുന്ന വൃണം തന്നെയാണോ ഇപ്പോൾ സബരിമല…
കൊച്ചി : സൈബർ ആക്രമണത്തിൽ പരാതി നൽകി നടി ആക്രമിക്കപ്പെട്ട കേസിലെ അതിജീവിത .കേസിൽ ശിക്ഷിക്കപ്പെട്ട രണ്ടാം പ്രതി മാർട്ടിൻ…
ശബരിമല സ്വര്‍ണക്കൊള്ളയില്‍ വീണ്ടും അറസ്റ്റ്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാറിനെയാണ് എസ്‌ഐടി അറസ്റ്റ്‌ചെയ്തത്. പ്രതി പട്ടികയിൽ…
ജിഹാദ് എന്നത് “തിന്മയ്‌ക്കെതിരായ ആത്മനിയന്ത്രണ പോരാട്ടം” മാത്രമാണെന്ന് ദിവ്യ എസ്. അയ്യർ പറയുമ്പോൾ, ചരിത്രവും യാഥാർത്ഥ്യവും വേറൊരു ചിത്രം കാണിക്കുന്നു.…
തിരുവന്തപുരം : കേരള സാങ്കേതിക സര്‍വകലാശാല വിസിയായി ചുമതലയേറ്റെടുത്ത് സിസാ തോമസ്. കഴിഞ്ഞ ദിവസമാണ് സാങ്കേതിക സര്‍വകലാശാല, ഡിജിറ്റല്‍ സര്‍വകലാശാല…
പട്ടാള അട്ടിമറിക്ക് ശേഷം 2021 മുതൽ ജയിലിൽ കഴിയുന്ന ഓങ് സാങ് സൂചി മരിച്ചെന്ന് അഭ്യൂഹം ! രണ്ടു വർഷമായി…