Featured

വീട്ടിലേക്കുള്ള വഴിയുടെ നടുക്ക് കൊടിമരം സ്ഥാപിച്ച് സി പി എം നേതാക്കളുടെ വെല്ലുവിളി; ചേർത്തലയിൽ 136 സിപിഎം അനുഭാവികൾ 53 വർഷത്തെ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിലേക്ക്; സ്ത്രീകളടക്കമുള്ള സംഘം കൊടിമരം പിഴുതെറിഞ്ഞു !

ചേർത്തല:53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന കുടുംബവും ബന്ധുക്കളും അടക്കം 136പേർ സിപിഎം ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേർന്നു. ചേർത്തല വെളിങ്ങാട്ട്ചിറ പുരുഷോത്തമനും കുടുംബവും, ബന്ധുക്കളും അടക്കമുള്ളവരാണ് ബിജെപിയിൽ ചേർന്നത്.

പുരുഷോത്തമന്റെ വീട്ടിലേക്കുള്ള വഴിമുടക്കി സിപിഎം സ്ഥാപിച്ച കൊടിമരം പൊളിച്ചുമാറ്റണമെന്ന വീട്ടുകാരുടെ അഭ്യർത്ഥന പാർട്ടി നേതൃത്വം ചെവിക്കൊള്ളാതെ വന്നതോടെ സ്ത്രീകൾ ഉൾപ്പെടെയുള്ളവരെത്തി കൊടിമരം നീക്കം ചെയ്യുകയുമായിരുന്നു. കൊടിമരം പൊളിക്കുന്നത് തടയാൻ സിപിഎം വാർഡ് കൗൺസിലർ എത്തിയതോടെ സംഘർഷാവസ്ഥയുമുണ്ടായി‌.

എട്ടുമാസത്തോളം പരതി നൽകി കാത്തിരുന്നിട്ടും ഫലമുണ്ടാകാതെ വന്നതോടെ ഞായറാഴ്ചയാണ് കൊടിമരം നീക്കിയത്. സ്ത്രീകളടക്കമുള്ളവരാണ് സിപിഎമ്മിന്റെ കൊടിമരം പൊളിച്ചു നീക്കിയത്. താൽക്കാലികമായി സ്ഥാപിച്ച കൊടിമരം ചിലരുടെ പിടിവാശിയെ തുടർന്ന് സ്ഥിരമാക്കി. കൊടിമരം വഴിയ്ക്കു കുറുകെ സ്ഥാപിച്ചതിനാൽ സാധനങ്ങൾ എത്തിക്കാനാകാതെ വീടുനിർമാണവും മുടങ്ങി.

ഗൃഹനാഥനായ വെളിങ്ങാട്ട് ചിറ പുരുഷോത്തമൻ ആത്മഹത്യാ ഭീഷണി മുഴക്കി പ്രതിഷേധിച്ചിട്ടും പരിഹാരമുണ്ടായില്ല. സിപിഎം ജില്ലാ സെക്രട്ടറി മുതൽ പാർട്ടിയുടെ എല്ലാ ഘടകത്തിലും പൊലിസിലും പരാതി നൽകിയെങ്കിലും അവരെല്ലാം കൈയൊഴിഞ്ഞു. ഇതോടെയാണ് സ്ത്രീകൾ ഇറങ്ങി കൊടിമരം വഴിയുടെ നടുവിൽ നിന്ന് നീക്കിയത്. കൊടിമരം നീക്കുന്നതിന് തടസം നിൽക്കുന്നു എന്ന ആരോപണം നേരിടുന്ന സിപിഎം കൗൺസിലർ അനൂപ് ചാക്കോ തടയാൻ ശ്രമിച്ചിട്ടും സ്ത്രീകൾ പിൻമാറിയില്ല

പുന്നപ്ര-വയലാർ സമര വാർഷികാചരണത്തിൻ്റെ ഭാഗമായാണ് പുരുഷോത്തമൻ്റെ വീട്ടിലേക്കുള്ള വഴിയിൽ താൽക്കാലികമായി സിപിഎം കൊടിമരം സ്ഥാപിച്ചത്. പരിപാടി കഴിഞ്ഞ് മാസങ്ങളായിട്ടും കൊടിമരം നീക്കിയില്ല. മാറ്റണമെന്ന ആവശ്യം ഉന്നയിച്ചപ്പോൾ താൽക്കാലിക കൊടിമരം കോൺക്രീറ്റ് ഇട്ട് സ്ഥിരമാക്കി. കൊടിമരം സ്ഥാപിക്കുന്നതിന് മുൻപ് വീടിൻ്റെ അടിത്തറ കെട്ടിത്തുടങ്ങിയിരുന്നു.

കൊടിമരം നിൽക്കുന്നതിനാൽ നിർമാണ വസ്തുക്കൾ എത്തിക്കാനാകാതെ വന്നതോടെ 8 മാസമായി വീട് നിർമാണം മുടങ്ങിയിരിക്കുകയാണ്.കൊടിമരം പ്രശ്നത്തിൽ വേണ്ട രീതിയിൽ ഇടപെടാതെ വന്നതോടെ 53 വർഷമായി സി.പി.എം അനുഭാവികൾ ആയിരുന്ന ഈ കുടുംബവും ബന്ധുക്കളും അടക്കം 136 പേർ പാർട്ടി ബന്ധം ഉപേക്ഷിച്ച് ബിജെപിയിൽ ചേരുകയായിരുന്നു.

admin

Recent Posts

വാട്സാപ്പ് മെസേജ് വഴി ആദ്യഭാര്യയെ മുത്തലാഖ് ചെയ്തു; തെലങ്കാനയിൽ 32-കാരൻ അറസ്റ്റിൽ

ആദിലാബാദ് : ആദ്യഭാര്യയെ വാട്സാപ്പ് വോയ്സ് മെസേജ് വഴി മുത്തലാഖ് ചൊല്ലിയ യുവാവ് അറസ്റ്റിൽ. തെലങ്കാന ആദിലാബാദ് സ്വദേശി കെ.ആർ.കെ…

1 hour ago

മമതാ ബാനര്‍ജിയുടെ ലക്ഷ്യം വോട്ട് ബാങ്ക് ! തൃണമൂല്‍ കോൺഗ്രസ് എല്ലാ അതിരുകളും ലംഘിച്ചിരിക്കുന്നു; രൂക്ഷവിമർശനവുമായി പ്രധാനമന്ത്രി

കൊല്‍ക്കത്ത: ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി വോട്ട് ബാങ്ക് ലക്ഷ്യമിട്ട് മത-സാമൂഹിക സംഘടനകളെ ഭീഷണിപ്പെടുത്തുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാമകൃഷ്ണ…

2 hours ago

അങ്ങനെ അതും പൊളിഞ്ഞു ! രാജ്ഭവൻ ജീവനക്കാർക്കെതിരെയുള്ള കള്ളക്കേസും മമതയ്ക്ക് തിരിച്ചടിയാവുന്നു ; നിയമപരമായി നേരിടാൻ നിർദേശം നൽകി അറ്റോണി ജനറൽ

കൊൽക്കത്ത : പശ്ചിമ ബംഗാളിൽ തെരഞ്ഞെടുപ്പിലെ രാഷ്ട്രീയനേട്ടങ്ങൾക്കായി ഗവർണർ സി വി ആനന്ദ ബോസിനെ തുടർച്ചയായി അപകീർത്തിപ്പെടുത്താനുള്ള ശ്രമങ്ങൾ മമത…

2 hours ago

ആ​രോ​ഗ്യ മേഖലയിൽ നടക്കുന്നത് കൊടുംകൊള്ള ! സർക്കാർ വെറും നോക്കുകുത്തി;വിമർശനവുമായി രമേശ് ചെന്നിത്തല​​​​​​​

തിരുവനന്തപുരം: അഖിലേന്ത്യാ തലത്തിൽ ഒന്നാമതായിരുന്ന കേരള മോഡൽ ആരോ​​ഗ്യ വകുപ്പ് ഇന്ന് അനാഥമായി കുത്തഴിഞ്ഞു പോയെന്ന് കോൺ​ഗ്രസ് പ്രവർത്തക സമിതി…

3 hours ago