Sports

പഞ്ചാബി ഹൗസിൽ വീണ്ടും ട്വിസ്റ്റ്: ക്യാപ്റ്റന് അമരീന്ദറിന് പിന്‍ഗാമിയായി രണ്‍ജിത്ത് സിംഗ് ചന്നി പഞ്ചാബിനെ നയിക്കും; ഉപമുഖ്യമന്ത്രിമാരായി രണ്ടുപേര്‍; സിദ്ധു പിസിസി അധ്യക്ഷനായി തുടരും

ചണ്ഡീഗഡ്: പഞ്ചാബില്‍ അമരീന്ദര്‍ സിംഗിന് പകരക്കാരനായി ചരണ്‍ജിത്ത് സിംഗ് മുഖ്യമന്ത്രിയാകും. കോണ്‍ഗ്രസ് ലെജിസ്ളേച്ചര്‍ പാര്‍ട്ടി യോഗത്തിലാണ് രണ്‍ധാവയുടെ പേര് തീരുമാനിച്ചത്. ഭരത് ഭൂഷണ്‍, കരുണ ചൗധരി എന്നിവരെ ഉപമുഖ്യമന്ത്രിമാരായും തിരഞ്ഞെടുത്തു. അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ സാങ്കേതിക വിദ്യാഭ്യാസ മന്ത്രിയായിരുന്നു 58കാരനായ ചന്നി. ചംകൗര്‍ സാഹെബ് മണ്ഡലത്തിലെ എംഎല്‍എയായ അദ്ദേഹം സംസ്ഥാനത്തെ മുഖ്യമന്ത്രിയാകുന്ന ആദ്യ ദളിത് നേതാവാണ്.

നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കെ അമരീന്ദര്‍ രാജിവെച്ചതിന്റെ ക്ഷീണം ദളിത് മുഖത്തിലൂടെ തീര്‍ക്കാനായി എന്നതാണ് കോണ്‍ഗ്രസിനുള്ള ആശ്വാസം. സിഖ് ദളിതായ ചരണ്‍ജിത്തിനെ മുഖ്യമന്ത്രിയാക്കിയത് കോണ്‍ഗ്രസില്‍ നിന്നുള്ള മികച്ച നീക്കം കൂടിയാണ്. സംസ്ഥാന ജനസംഖ്യയില്‍ 33 ശതമാനത്തോളം ഈ വിഭാഗമാണ്. അവസാന നിമിഷം മാത്രമാണ് സാധ്യതയുള്ളവരുടെ പട്ടികയില്‍ പോലും ചരണ്‍ജിത്തിനെ കോണ്‍ഗ്രസ് ഉള്‍പ്പെടുത്തിയത്.

പഞ്ചാബ് കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ നവ്‌ജ്യോത് സിംഗ് സിദ്ദുവിനെയോ, മുന്‍ പിസിസി അദ്ധ്യക്ഷന്‍ സുനില്‍ ജഘറോ മുഖ്യമന്ത്രിയാകുമെന്ന് ആദ്യഘട്ട ആലോചന നടന്നു. പിന്നീട് വനിതാ മുഖ്യമന്ത്രിയാകും സംസ്ഥാനത്തുണ്ടാകുക എന്ന് വാര്‍ത്തകളുണ്ടായിരുന്നു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അംബികാ സോണിയുടെ പേരാണ് ഉയര്‍ന്നുകേട്ടത്. എന്നാല്‍ അംബികാ സോണി സ്ഥാനം ഏറ്റെടുക്കാന്‍ വിമുഖത പ്രകടിപ്പിച്ചു.

admin

Recent Posts

സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി ; തൃശ്ശൂരിൽ ഗ്രൗണ്ടില്‍ കുഴിയെടുത്ത് കിടന്ന് പ്രതിഷേധം

തിരുവനന്തപുരം : സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റുകൾ നടത്തുന്നതിൽ വൻ പ്രതിഷേധം. ഡ്രൈവിംഗ് ടെസ്റ്റുകൾ പുനരാരംഭിക്കുമെന്ന മന്ത്രി ഗണേഷ് കുമാറിന്റെ പ്രഖ്യാപനമുണ്ടായെങ്കിലും…

10 mins ago

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

നയതന്ത്രത്തിലൂടെ ഇറാന്റെ മനസ് മാറ്റി ഇന്ത്യക്കാരേ മോചിപ്പിച്ച് കേന്ദ്ര സർക്കാർ! |india

2 hours ago

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

ദേശീയ പാർട്ടി പദവി നഷ്ടപ്പെടുമെന്ന് ഉറപ്പിച്ച് കമ്മികൾ ! |CPM|

5 hours ago

മേയർ-ഡ്രൈവർ തർക്കം; മെമ്മറി കാർഡ് കാണാതായതിൽ കെഎസ്ആർടിസി കണ്ടക്ടർ സുബിനെ പോലീസ് ചോദ്യം ചെയ്യുന്നു

തിരുവനന്തപുരം: മേയർ ആര്യാ രാജേന്ദ്രനും കെഎസ്ആർടിസി ഡ്രൈവറും തമ്മിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട കേസിൽ നിർണായക നീക്കവുമായി പോലീസ്. ബസിലെ സിസിടിവി…

5 hours ago

ഒരുപാട് സ്വപ്നങ്ങളുമായി എംബിബിഎസ് നേടിയവള്‍, അച്ഛന്റെയും അമ്മയുടെയും ഏക മകള്‍…തീരാനോവായി ഡോ.വന്ദന ദാസ്! കേരളത്തെ ഞെട്ടിച്ച ക്രൂരതയ്ക്ക് ഇന്ന് ഒരാണ്ട്

ഒരു വര്‍ഷത്തിനിപ്പുറവും മായാത്ത വേദനിപ്പിക്കുന്ന ഓര്‍മ്മയായി വന്ദന ദാസ്. ഹൗസ് സര്‍ജന്‍ ഡോക്ടര്‍ വന്ദന ദാസ് ഡ്യൂട്ടിക്കിടെ ക്രൂരമായി കൊല്ലപ്പെട്ടിട്ട്…

5 hours ago

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

ഭാരതം കുതിക്കുന്നു! വികസനത്തിലും ടെക്‌നോളജിയിലുംഭാരതം തന്നെ ഒന്നാമത് |INDIA

6 hours ago