India

ചന്ദ്രയാൻ-3; വിക്രം ലാൻഡറിൽ നിന്നുള്ള ആദ്യ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ; ദക്ഷിണധ്രുവ മേഖലയിലെനിഗൂഢതകൾ പുറത്ത്!

വിക്രം ലാൻഡറിലെ ChaSTE (Chandra’s Surface Thermophysical Experiment) പേലോഡിൽ നിന്നുള്ള ആദ്യ വിവരങ്ങൾ പങ്കുവെച്ച് ഇസ്രോ. ദക്ഷിണധ്രുവ മേഖലയ്‌ക്ക് സമീപത്തെ ചാന്ദ്രോപരിത്തലത്തിലെ താപ വസ്തുക്കളെ കുറിച്ചുള്ള വിവരങ്ങളാണ് ഇസ്രോ പുറത്തുവിട്ടിരിക്കുന്നത്. പ്രതലത്തിന് താഴെ 10 സെന്റീമീറ്റർ ആഴത്തിൽ ആഴ്ന്നിറങ്ങുന്ന Controlled Penetration Mechansim വഴിയാണ് പഠനങ്ങൾ നടക്കുന്നത്. ടെംപറേച്ചർ പ്രോബ് എന്നാണ് ഇതറിയപ്പെടുന്നത്. താപനില അളക്കുന്നതിനായി 10 തരത്തിലുള്ള സെൻസറുകളാണ് ഇതിൽ ഘടിപ്പിച്ചിരിക്കുന്നത്. ഇതാണ് പഠനങ്ങൾ നടത്തുന്നത്.

ഇത്തരത്തിൽ നടത്തിയ പഠനം സംബന്ധിച്ച ഗ്രാഫാണ് ഇസ്രോ പുറത്തുവിട്ടത്. ചന്ദ്രോപരിതലത്തിന്റെ വിവിധ ആഴങ്ങളിലെ താപനില വ്യതിയാനങ്ങൾ ചിത്രീകരിക്കുന്നുണ്ട് ഗ്രാഫിൽ. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് ഇത്തരമൊരു പ്രൊഫൈൽ ഇതാദ്യമാണ്. വിശദമായ നിരീക്ഷണങ്ങൾ നടന്നുവരികയാണ്. അഹമ്മദാബാദിലെ വിഎസ്എസ്സിയുമായി കൂടിച്ചേർന്ന് സ്‌പേസ് ഫിസിക്‌സ് ലബോറട്ടറിയാണ് ഈ പേലോഡ് വികസിപ്പിച്ചത്.

വരുന്ന രണ്ടാഴ്ച കാലം വളരെ നിർണായകമാണെന്ന് ഇസ്രോ മേധാവി എസ്. സേമനാഥ് വ്യക്തമാക്കിയിരുന്നു. വളരെ വ്യക്തമായ വിവരങ്ങളാണ് ലഭ്യമാകുന്നതെന്നും അദ്ദേഹം പറഞ്ഞിരുന്നു, വൈകാതെ കൂടുതൽ വിവരങ്ങൾ പുറത്തുവിടുമെന്നു അറിയിച്ചിട്ടുണ്ട്. ചന്ദ്രയാനുമായുള്ള ആശയവിനിമയം സങ്കീർണമാണ്. ലഭിക്കുന്ന ഡാറ്റകൾ ഡൗൺലോഡ് ചെയ്യാൻ നാല് മണിക്കൂറുകളോളം വേണ്ടി വരുന്നു. ചന്ദ്രനെ കാണുന്ന സമയത്ത മാത്രമാണ് ഇന്ത്യയിലിരുന്ന് ഡാറ്റകൾ സ്വീകരിക്കാൻ കഴിയൂ. ചന്ദ്രൻ അസ്തമിച്ച് കഴിഞ്ഞാൽ ലോകത്തിന്റെ മറ്റ് പല ഭാഗങ്ങളിലുള്ള ഗ്രൗണ്ട് സ്റ്റേഷനുകൾ വഴിയാണ് ഡാറ്റകൾ സ്വീകരിക്കുക. ഇവിടെ നിന്നും ഇസ്രോ ആസ്ഥാനത്തേക്ക് ഡാറ്റകൾ കൈമാറാൻ സമയമെടുക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു

anaswara baburaj

Recent Posts

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; സംസ്കാരം ചൊവാഴ്ച നടക്കും

അന്തരിച്ച ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് മെത്രാപ്പൊലീത്ത കെ പി യോഹന്നാന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. പുലർച്ചെ മൂന്നരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ…

6 mins ago

ഒറ്റപെയ്ത്തിൽ വെള്ളത്തിൽ മുങ്ങി തലസ്ഥാനം ! ദുരിതം ഇരട്ടിയാക്കി സ്മാർട്ട് സിറ്റി റോഡ് നിർമാണത്തിനായെടുത്ത കുഴികളും; സർക്കാർ സംവിധാനങ്ങൾ പരാജയപ്പെടുമ്പോൾ വെള്ളക്കെട്ട് മൂലം ജനം ദുരിതത്തിൽ

ഇന്നലെ വൈകുന്നേരവും രാത്രിയും പെയ്ത കനത്ത മഴയിൽ ജില്ലയിലെ പല പ്രദേശങ്ങളിലും വെള്ളം കയറി.തമ്പാനൂർ ജംഗ്ഷനിൽ അടക്കം വെള്ളക്കെട്ടുമൂലം ജനം…

49 mins ago

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

മഹാത്ഭുതങ്ങൾ ഒളിപ്പിച്ച് വച്ചിരിക്കുന്ന ഒരുഗ്രഹം !

1 hour ago

വീണ്ടും വ്യാപകമായി കോവിഡ്; ആശങ്കയിൽ സിംഗപ്പൂർ! രണ്ടാഴ്ചയ്ക്കുള്ളിൽ സ്ഥിരീകരിച്ചത് 25,900 കേസുകൾ; മാസ്ക്ക് ധരിക്കാൻ നിർദേശം

സിംഗപ്പൂർ: ഒരു ഇടവേളയ്ക്ക് ശേഷം സിംഗപ്പൂരില്‍ വീണ്ടും കോവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചക്കിടയിൽ 25,900 പേർക്കാണ് രോഗബാധ ഉണ്ടായത്.…

1 hour ago

സ്വാതി മാലിവാളിനെ ആക്രമിച്ച കേസ്; ബൈഭവ് കുമാർ അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ; മെയ് 23ന് കോടതിയിൽ ഹാജരാക്കും

ദില്ലി: രാജ്യസഭാ എംപി സ്വാതി മാലിവാളിനെ ആക്രമിച്ച കേസിൽ ദില്ലി മുഖ്യമന്ത്രി കെജ്‌രിവാളിന്റെ പിഎ ബൈഭവ് കുമാറിനെ അഞ്ച് ദിവസത്തേക്ക്…

1 hour ago

ജമ്മുകശ്മീരിൽ ഭീകരാക്രമണം ! ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെട്ടു ;വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് ഗുരുതര പരിക്ക്

ജമ്മു കശ്മീരിൽ രണ്ടിടങ്ങളിലുണ്ടായ ഭീകരാക്രമണങ്ങളിൽ ബിജെപി മുൻ സർ‌പഞ്ച് കൊല്ലപ്പെടുകയും വിനോദ സഞ്ചാരികളായ ദമ്പതികൾക്ക് പരിക്കേൽക്കുകയും ചെയ്തു. ഷോപ്പിയാനിലെ ഹിർപോറയിൽ…

1 hour ago