'India is first responder to disasters and emergencies in developing countries; India's 'development participation' has grown significantly in the last decade'; S Jaishankar at the B20 summit
ദില്ലി: വികസ്വര രാജ്യങ്ങളിൽ ഒരു ചർച്ച ആവശ്യമായി വരുമ്പോഴെല്ലാം ആദ്യം പ്രതികരിക്കുന്നത് ഇന്ത്യയാണ് എന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഫിജി, മ്യാൻമർ മുതൽ മൊസാംബിക്, യെമൻ, തുർക്കി വരെയുള്ള രാജ്യങ്ങളിലെ അടിയന്തര സാഹചര്യങ്ങളിലും സംഘർഷ സാഹചര്യങ്ങളിലും എല്ലാം ആദ്യം പ്രതികരിച്ചത് ഇന്ത്യയാണ്. ബി 20 ഉച്ചകോടിയെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
100-ലധികം രാജ്യങ്ങളിലേക്ക് വാക്സിനുകൾ കയറ്റുമതി ചെയ്യുന്നതിലൂടെ കോവിഡ് -19 മഹാമാരിയുടെ സമയത്ത് ഇന്ത്യ ലോകത്തിന്റെ ഫാർമസിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദശകത്തിൽ ഇന്ത്യയുടെ ‘വികസന പങ്കാളിത്തം’ ഗണ്യമായി വളർന്നു. ഇപ്പോൾ ലോകത്തുള്ള 78 രാജ്യങ്ങളിലേക്ക് അത് വ്യാപിച്ചു കഴിഞ്ഞു. 600-ൽ അധികം പദ്ധതികൾ ഇതിനോടകം നടപ്പിലാക്കി. ചിലത് നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. ഇത് രാജ്യത്തിന്റെ കഴിവിന്റെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. ആഗോളവികസനത്തിന്റെ കേന്ദ്രബിന്ദുവാണ് ഇന്ന് ഇന്ത്യ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി20യുടെ ആഗോള ബിസിനസ് സമൂഹവുമായുള്ള ചർച്ചക്കായുള്ള ഫോറമാണ് ബിസിനസ് 20 (ബി20). ഓഗസ്റ്റ് 25-നാണ് ബി20 ത്രിദിന ഉച്ചകോടി ആരംഭിച്ചത്. ഉത്തരവാദിത്തവും വേഗതയുള്ള സുസ്ഥിര ബിസിനസ്സുകളും എന്ന വിഷയത്തിലാണ് ഇത്തവണത്തെ ചർച്ച. 55 രാജ്യങ്ങളിൽ നിന്നുള്ള 1,500-ലധികം പ്രതിനിധികളാണ് ഈ വർഷത്തെ പരിപാടിയിൽ പങ്കെടുത്തത്. അടുത്തമാസത്തോടെ ജി20 യോഗങ്ങൾ ആരംഭിക്കും. ഡൽഹിയിൽ നടക്കുന്ന യോഗത്തിൽ വിവിധ രാഷ്‌ട്രീയ നേതാക്കന്മാർ പങ്കെടുക്കും.
ആന്ധ്രപ്രദേശിലെ അനന്തപൂർ ജില്ലയിൽ സ്കൂൾ ക്ലാസ് മുറിക്കുള്ളിൽ നടന്ന ക്രൂരമായ ചെയിൻസോ ആക്രമണം വിദ്യാർഥികളെയും അധ്യാപകരെയും ഒരുപോലെ നടുക്കിയിരിക്കുകയാണ്. രാപ്താട്…
ഭാരതത്തിന്റെ ദാരിദ്ര്യനിരക്ക് കുറയുമ്പോൾ പാകിസ്ഥാനിൽ ദാരിദ്ര്യം വർധിക്കുന്നുവെന്ന കണക്കുകൾ ചർച്ചയാക്കി പാക് മാധ്യമങ്ങൾ. ലോകബാങ്കിന്റെയും ഐക്യരാഷ്ട്ര വികസന പദ്ധതിയുടെയും ഏറ്റവും…
ഇന്ത്യൻ റെയിൽവേയുടെ ആധുനികവൽക്കരണത്തിൽ മറ്റൊരു ചരിത്രനാഴികക്കല്ല്. രാജ്യത്തെ രണ്ടാമത്തെ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ കാശിക്കും ന്യൂഡൽഹിക്കും ഇടയിൽ പ്രധാനമന്ത്രി…
ലണ്ടനിൽ എംബിഎ പഠനത്തിനായി പോയ യുവതി മാസങ്ങൾക്കുമുമ്പ് വീട്ടുകാരെ അറിയിക്കാതെ ഇന്ത്യയിൽ തിരിച്ചെത്തിയതും പിന്നീട് പൂണെയിലെ വാടക ഫ്ലാറ്റിൽ മരിച്ച…
ഭാരതീയ ഏകോപനത്തിന്റെ ശില്പിയും ആദ്യ ആഭ്യന്തരമന്ത്രിയുമായ സർദാർ വല്ലഭായ് പട്ടേലിന്റെ ജന്മജയന്തിയുടെ ഭാഗമായുള്ള രാഷ്ട്രീയ ഏക്താ ദിവസിൽ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക്…
"രാഷ്ട്രത്തിന്റെ ഇരുകണ്ണുകളാണ് ദേശീയതയും ദൈവീകതയും" എന്ന അടിയുറച്ച പ്രഖ്യാപനത്തിലൂടെ തമിഴ്നാട്ടിൽ ദേശസ്നേഹത്തിന്റെ അഗ്നിപടർത്തിയ മഹത് വ്യക്തിത്വമാണ് പസുംപൊൻ അയ്യാ മുത്തുരാമലിംഗ…