തിരുവനന്തപുരം: പാർട്ടിയിൽ കടുത്ത അവഗണന നേരിടുന്നതായി മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകനും എം എൽ എയുമായ ചാണ്ടി ഉമ്മൻ. പാർട്ടിക്ക് തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടിയെ വേണം. സ്ഥാനാർത്ഥികൾ ഉമ്മൻചാണ്ടിയുടെ കല്ലറയ്ക്കുമുന്നിൽ മദ്ധ്യമങ്ങളുമായെത്തി പ്രാർത്ഥിക്കുന്നത് കേരളം കണ്ടിട്ടുണ്ട്. ഉമ്മൻചാണ്ടിയുടെ ജനസമ്മിതി പ്രയോജനപ്പെടുത്തുകയാണ് ലക്‌ഷ്യം. എന്നാൽ മകൻ ചാണ്ടി ഉമ്മന് കടുത്ത അവഗണനയാണ് പാർട്ടിയിൽ എന്നാണ് സൂചന. ഉപതെരഞ്ഞെടുപ്പുകളിൽ എല്ലാ എം എൽ എ മാർക്കും ചുമതല നൽകിയപ്പോൾ തന്നെമാത്രം മാറ്റിനിർത്തിയെന്നാണ് ചാണ്ടി ഉമ്മന്റെ പരാതി.
കോൺഗ്രസ് ഹൈക്കമാൻഡിന് ഇക്കാര്യം ചൂടിക്കാട്ടി ചാണ്ടി പരാതി നൽകിയിട്ടുണ്ട്. ചാണ്ടി ഉമ്മനെ അനുകൂലിക്കുന്ന ചിലരുടെ പാർട്ടി സ്ഥാനങ്ങളും തെറിച്ചതായി സൂചനയുണ്ട്. അതേസമയം ഉമ്മൻചാണ്ടിയുടെ കല്ലറയിൽ തനിച്ചു നിൽക്കുന്ന ചിത്രം ചാണ്ടി ഉമ്മൻ പോസ്റ്റ് ചെയ്‌തത് ഊഹാപോഹങ്ങൾക്ക് ഇടയാക്കുന്നുണ്ട്. അൽപ്പസമയം മുമ്പാണ് ചാണ്ടി ഉമ്മൻ ചിത്രം പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പരാതിയിൽ പരിഹാരം ഉണ്ടായില്ലെങ്കിൽ ചാണ്ടി ഉമ്മൻ പാർട്ടി വിടുമോയെന്ന ചോദ്യവും ഉയരുന്നുണ്ട്. പാർട്ടി വിടുകയാണെങ്കിൽ മുൻമുഖ്യമന്ത്രി എ കെ ആന്റണിയുടെ മകൻ അനിൽ ആന്റണിയുടെയും മറ്റൊരു മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകൾ പത്മജാ വേണുഗോപാലിനെയും പോലെ ബിജെപിയിലേക്കോ അതോ ഡോ. പി സരിനെ പോലെ എൽ ഡി എഫിലേക്കോ എന്ന ചോദ്യം ഉയരുകയാണ് സമൂഹ മാദ്ധ്യമങ്ങളിൽ.
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിന് നേരെയുണ്ടായ ജിഹാദിയാക്രമണത്തിന് പിന്നാലെ ഓസ്‌ട്രേലിയൻ സർക്കാരിൻ്റെ നയങ്ങൾ ജൂതവിരുദ്ധതയ്ക്ക് ആക്കം കൂട്ടിയെന്ന കുറ്റപ്പെടുത്തലുമായി…
സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ 12 പേർ കൊല്ലപ്പെട്ട ജിഹാദി ആക്രമണത്തിൽ പങ്കെടുത്തവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. നവീദ്…
ദില്ലി : ബിജെപിയുടെ പുതിയ ദേശീയ വര്‍ക്കിംഗ് പ്രസിഡന്റായി ബിഹാര്‍ മന്ത്രി നിതിന്‍ നബിനെ നിയമിച്ചു. പാര്‍ട്ടി പാര്‍ലമെന്ററി ബോര്‍ഡാണ്…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഹനുക്ക ആഘോഷത്തിനിടെ നടന്ന വെടിവെപ്പിനെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി . ഓസ്‌ട്രേലിയൻ അധികൃതർ…
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ നടന്ന വെടിവെപ്പിൽ അക്രമിയെന്ന് സംശയിക്കുന്നയാൾ ഉൾപ്പെടെ പത്ത് പേർ കൊല്ലപ്പെട്ടു. ഡസനിലധികം…
വ്യാപാര പങ്കാളിത്ത രാജ്യങ്ങളെ ഞെട്ടിച്ചുകൊണ്ട്, 50 ശതമാനം വരെ ഇറക്കുമതി തീരുവ വർദ്ധിപ്പിക്കാനുള്ള മെക്സിക്കോയുടെ ഏകപക്ഷീയമായ തീരുമാനത്തിൽ തക്കതായ തിരിച്ചടി…