Chant this mantra regularly
ഓരോ മന്ത്രങ്ങള്‍ക്കും അസാമാന്യ ശക്തിയുണ്ടെന്നാണ് വിശ്വാസം. ഇവ യഥാവിധി ജപിച്ചാൽ നമ്മുടെ ജീവിതം തന്നെ മാറിമറിയുമെന്ന് ആചാര്യന്മാര്‍ പറയുന്നു. എന്നാൽ ശരിയായ രീതിയിലല്ല ജപിക്കുന്നതെങ്കിൽ വിപരീത ഫലം ഉണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. മന്ത്രങ്ങളുടെ ബീജാക്ഷരങ്ങള്‍ ഉറക്കെ ജപിക്കാൻ പാടില്ല. പൊതുവേ മന്ത്രജപം മൂന്ന് രീതിയിലായിരിക്കണം എന്നാണ് പറയപ്പെടുന്നത്. മനസുകൊണ്ട് ചൊല്ലേണ്ടത്, ഉറക്കെ ചെല്ലേണ്ടവ, ചുണ്ടുകൊണ്ട് ജപിക്കേണ്ടവ എന്നിങ്ങനെ മൂന്നായാണ് മന്ത്രങ്ങളെ തിരിച്ചിരിക്കുന്നത്.
ശത്രുദോഷ നിവാരണത്തിന് ഏറ്റവും ഉത്തമമായ മന്ത്രമാണ് സുദര്‍ശന മന്ത്രം. മഹാവിഷ്ണുവിൻ്റെ വലതുകൈയിൽ എപ്പോഴും ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധമാണ് സുദര്‍ശനം. നല്ല ദൃഷ്ടി എന്നാണ് സുദര്‍ശനം എന്ന വാക്കിൻ്റെ അര്‍ത്ഥം. നമ്മളെ സ്വാധീനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്ന ദോഷദൃഷ്ടികളെ സുദർശനമൂർത്തിയുടെ ആയിരം പല്ലുകളുള്ള ചക്രംകൊണ്ട് അറുത്തുനീക്കി നമ്മളിലേക്ക് ഈശ്വരന്റെ ശുഭദർശനം ലഭ്യമാക്കുമെന്നാണ് വിശ്വാസം.
നിത്യവും സുദര്‍ശനമന്ത്രം ജപിച്ചാൽ മഹാവിഷ്ണുവിനെയും സുദര്‍ശന ചക്രത്തെയും പ്രീതിപ്പെടുത്താനാകുമെന്നും ഉദ്ദിഷ്ട ഫലപ്രാപ്തി ഉണ്ടാകുമെന്നുമാണ് വിശ്വാസം. മഹാവിഷ്ണുവിന് പ്രധാനപ്പെട്ട ദിവസമാണ് വ്യാഴാഴ്ച. ആയതിനാൽ എല്ലാ വ്യാഴാഴ്ചയും സുദര്‍ശന മന്ത്രം ജപിക്കുന്നത് അത്യുത്തമമാണ്.
സുദര്‍ശന മന്ത്രം
“ഓം ക്ലീം കൃഷ്ണായ ഗോവിന്ദായ
ഗോപീജന വല്ലഭായ
പരായ പരം പുരുഷായ പരമാത്മനേ
പരകര്‍മ്മ യന്ത്രതന്ത്രൌഷധാസ്ത്രശസ്ത്രാണി
സംഹര സംഹര മൃത്യോര്‍മ്മോചയ മോചയ
ഓം നമോ ഭഗവതേ മഹാസുദര്‍ശനായ
ദീപ്ത്രേ ജ്വാലാ പരീതായ സര്‍വദിക്ഷോഭണകരായ
ബ്രഹ്മണേപരം ജ്യോതിഷേ ഹും ഫട്”
മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…
ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…
വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…
ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…
തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…