Chardham Journey; The gates of Kedarnath were opened to pilgrims; Flow of devotees in the valley!
ഡെറാഡൂൺ: ചാര്‍ധാം യാത്രയുടെ ഭാഗമായി കേദാര്‍നാഥ് ധാം തുറന്നു. ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് കേദാര്‍നാഥ് ധാം ഭക്തര്‍ക്കായി തുറക്കുന്നത്. രാവിലെ എഴുമണിക്കാണ് ക്ഷേത്രം തുറന്നത്. ക്ഷേത്രത്തിലേക്കുള്ള പ്രധാന പാതകളായ സോന്‍പ്രയാഗ്, ഗൗരികുണ്ഡ് എന്നിവിടങ്ങളില്‍ വന്‍ ഭക്തജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ബദരീനാഥ് മെയ് 12ന് തുറക്കും.
കേദാർനാഥ് ധാമിന്റെ കവാടങ്ങൾ തുറക്കുന്നതിനായുള്ള ഒരുക്കങ്ങൾ നേരത്തെ തന്നെ ആരംഭിച്ചിരുന്നു. കേദാർനാഥ് ക്ഷേത്ര കവാടങ്ങൾ 40 ക്വിൻ്റൽ പുഷ്പങ്ങൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ടെന്ന് ക്ഷേത്ര കമ്മിറ്റി
അംഗങ്ങൾ അറിയിച്ചു.
ബദരീനാഥ് ധാമിലേക്കുള്ള ബുക്കിംഗ് ഈ മാസം 12-നായിരിക്കും ആരംഭിക്കുക. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യ സ്ഥലങ്ങളിലേക്കുള്ള തീർത്ഥാടനമാണ് ചാർധാം യാത്ര. യമുനോത്രിയിൽ നിന്ന് ആരംഭിച്ച് ഗംഗോത്രിയിലേക്കും അവിടെ നിന്ന് കേദാർനാഥിലേക്കും ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നതാണ് ഈ പുണ്യയാത്ര. റോഡ് മാർഗമോ വിമാന മാർഗമോ യാത്ര പൂർത്തിയാക്കാവുന്നതാണ്.
ഇത്തവണയും സംസ്‌കൃതത്തിൽ സത്യപ്രതിജ്ഞ ചെയ്‌ത് ബിജെപി കൗൺസിലർ കരമന അജിത്ത് I BJP COUNCILOR KARAMANA AJITH TOOK OATH…
തിരുവനന്തപുരം കോർപ്പറേഷനിൽ ആദ്യ യോഗം തുടങ്ങുന്നതിന് മുമ്പ് ഗണഗീതം പാടി ബിജെപി പ്രവർത്തകർ ! BJP WORKERS SINGS RSS…
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…