Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കൻ ബിരിയാണി സൽക്കാരം ; രണ്ടാഴ്ചയ്ക്കകം സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് ഹാജരാക്കണമെന്ന് ഹൈക്കോടതി ; കടുത്ത ആചാരലംഘനം പുറംലോകമറിഞ്ഞത് തത്വമയിയുടെ സ്പെഷ്യൽ റിപ്പോർട്ടിലൂടെ

കൊച്ചി : തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കൻ ബിരിയാണി വിളമ്പിയെന്ന ആരോപണത്തിൽ സംസ്ഥാന സർക്കാരിന് നിർണ്ണായക നിർദ്ദേശം നൽകി ഹൈക്കോടതി. സർക്കാരിന്റെ അന്വേഷണ റിപ്പോർട്ട് രണ്ടാഴ്ചയ്ക്കകം മുദ്ര വെച്ച കവറിൽ ഹാജരാക്കണമെന്ന് ഹൈക്കോടതിയുടെ നിർദ്ദേശം.

ആചാരലംഘനമടക്കം ചൂണ്ടിക്കാട്ടി ഒരുകൂട്ടം വിശ്വാസികൾ നൽകിയ ഹർജിയിലാണ് ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്റെ നിർദ്ദേശം. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ ഓഫീസിൽ ബിരിയാണി സൽക്കാരം നടന്നുവെന്നാണ് ഹർജിയിൽ ആരോപിക്കുന്നത്.

കഴിഞ്ഞ മാസം ആറാം തീയതിയാണ് ​ഗുരുതരമായ ആചാര ലംഘനം തിരുവനന്തപുരം ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് നടന്നത്. ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് ബിരിയാണി വിതരണം ചെയ്തത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടാണ് ആഘോഷം നടന്നത്. ചിക്കൻ ബിരിയാണി ഓർഡർ ചെയ്ത് ക്ഷേത്രം ഓഫീസിൽ വിളമ്പിക്കഴിച്ച വിവരം തത്വമയി ന്യൂസാണ് പുറം ലോകത്തെ അറിയിച്ചത്. ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഓഫീസിലെ വിളക്കിനു മുന്നിലായിരുന്നു ബിരിയാണി കൊണ്ട് വച്ചിരുന്നത്. തത്വമയിലൂടെ ഈ കടുത്ത ആചാര ലംഘനം അറിഞ്ഞ വിശ്വാസി സമൂഹം കടുത്ത പ്രതിഷേധമാണ് രേഖപ്പെടുത്തിയത്. പിന്നാലെ തത്വമയിയുടെ ചുവട് പറ്റി മുഖ്യധാര മാദ്ധ്യമങ്ങളും വാർത്ത റിപ്പോർട്ട് ചെയ്തു. സംഭവം വിവാദമായതോടെ വിശ്വാസികളും ഹൈന്ദവ സംഘടനകളും പ്രതിഷേധവുമായി രം​ഗത്തുവന്നിരുന്നു. ഇത് ആദ്യത്തെ സംഭവമല്ലെന്നും ജീവനക്കാരിൽ പലരും മദ്യവും മാംസവും അതേ സ്ഥലത്തി ഉപയോ​ഗിക്കാറുണ്ടെന്നും പരാതി ഉയർന്നിരുന്നു. ഇതിന് പിന്നാലെ ഭരണ സമിതി ക്ഷേത്ര പരിസരത്ത് സസ്യേതര ഭക്ഷണത്തിന് നിരോധനമേർപ്പെടുത്തിയിരുന്നു.

Anandhu Ajitha

Share
Published by
Anandhu Ajitha

Recent Posts

സ്റ്റാർലിങ്ക് ഉപഗ്രഹങ്ങളെ തകർക്കാൻ റഷ്യ !അണിയറയിൽ ഒരുങ്ങുന്നത് വജ്രായുധം; ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത് വിട്ട് നാറ്റോ രഹസ്യാന്വേഷണ ഏജൻസി

ബഹിരാകാശത്ത് പുതിയൊരു യുദ്ധമുഖം തുറക്കപ്പെടുന്നുവോ എന്ന ആശങ്ക ലോകമെമ്പാടും പടരുകയാണ്. റഷ്യ-യുക്രെയ്ൻ യുദ്ധം നാലാം വർഷത്തിലേക്ക് കടക്കുമ്പോൾ, യുക്രെയ്ന്റെ പ്രധാന…

45 minutes ago

വിദ്യാഭ്യാസ മന്ത്രി നിരുത്തരവാദപരമായി പ്രസ്താവന നടത്തി വർഗീയത ഇളക്കിവിടുന്നു I KP SASIKALA TEACHER

സൃഗാല തന്ത്രം പയറ്റി ചോര കുടിക്കാൻ കാത്തിരിക്കുന്ന ഒരു വിദ്യാഭ്യാസ മന്ത്രി നാടിൻ്റെ ശാപം. സ്വന്തം മൂക്കിന് താഴെയുള്ള സ്കൂളിൽ…

1 hour ago

ബംഗ്ലാദേശിലെ ഹിന്ദുവേട്ടയ്‌ക്കെതിരെ വൻ പ്രതിഷേധം ! ചന്ദ്ര ദാസിന് നീതി ലഭിക്കണമെന്ന ആവശ്യവുമായി ആയിരങ്ങൾ തെരുവിൽ ; ദില്ലിയിലെ ഹൈക്കമ്മീഷന് മുന്നിൽ പ്രകടനവുമായി വിഎച്ച്പിയും ബജ്രംഗ് ദളും; ബംഗ്ലാദേശ് പതാക കത്തിച്ചു

ബംഗ്ലാദേശിൽ ഹിന്ദു യുവാവിനെ ഇസ്‌ലാമിസ്റ്റുകൾ തല്ലിച്ചതച്ച് കെട്ടിത്തൂക്കിയ ശേഷം ചുട്ടുകൊന്ന സംഭവത്തിൽ ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷന് മുന്നിൽ വൻ പ്രതിഷേധം.…

4 hours ago

തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? I R SREELEKHA

ചരിത്ര വിജയം നേടിയ തിരുവനന്തപുരം കോർപറേഷനിൽ മേയർ സ്ഥാനത്തേക്ക് ബിജെപി ആരെ നിയോഗിക്കും ? ആർ ശ്രീലേഖ മേയർ ആയേക്കുമെന്ന്…

4 hours ago