ദില്ലി: എയര്സെല് മാക്സിസ് അഴിമതിക്കേസില് മുന് ധനമന്ത്രി പി.ചിദംബരത്തിനും മകന് കാര്ത്തി ചിദംബരത്തിനും മുന്കൂര് ജാമ്യം. ദില്ലിയിലെ റോസ് അവന്യൂ പ്രത്യേക കോടതിയാണ് ഇരുവര്ക്കും ജാമ്യം അനുവദിച്ചത്. എന്നാല് സുപ്രീംകോടതിയില് ഐഎന്എക്സ് മീഡിയ അഴിമതിക്കേസില് എന്ഫോഴ്സ്മെന്റ് അറസ്റ്റിനെതിരെ ചിദംബരം നല്കിയ മുന്കൂര് ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളി. ഇതേത്തുടര്ന്ന് ചിദംബരം ഹര്ജി പിന്വലിക്കുകയായിരുന്നു.
3,500 കോടി രൂപയുടെ വന് ഇടപാടായിരുന്നു എയര്സെല് – മാക്സിസ് ടെലികോം കമ്പനികളുടെ ലയനം. എന്നാല് ഇതില് 800 മില്യണ് കോടിയുടെ നിക്ഷേപം എയര്സെല് കമ്പനിക്ക് ലഭിച്ചത് വഴിവിട്ട രീതിയിലൂടെയാണെന്നതാണ് കേസിനാസ്പദമായ സംഭവം.
അതേസമയം, ഇന്ന് സുപ്രീംകോടതിയില് ഐ.എന്.എക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് എന്ഫോഴ്സ്മെന്റ് തന്നെ അറസ്റ്റ് ചെയ്യരുതെന്നാവശ്യപ്പെട്ട് ചിദംബരം നല്കിയ ഹര്ജി തള്ളി. ഇപ്പോള് കേസില് മുന്കൂര് ജാമ്യം നല്കുന്നത് കേസിന്റെ അന്വേഷണത്തെ ബാധിക്കുമെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.
ഇതോടെ നിലവില് സി.ബി.ഐ കസ്റ്റഡിയില് റിമാന്ഡിലുള്ള ചിദംബരത്തെ എന്ഫോഴ്സ്മെന്റിന് അറസ്റ്റ് ചെയ്യാം. ചോദ്യം ചെയ്യലിന് വിധേയമാക്കാം. അറസ്റ്റും തിഹാര് ജയിലുമൊക്കെ ഒഴിവാക്കാനുള്ള ചിദംബരത്തിന്റെ ശ്രമങ്ങള്ക്കേറ്റ കനത്ത തിരിച്ചടിയായി ഇത്.
കേസുകള്ക്ക് മേല് കേസുകളുടെ കുരുക്കില്പ്പെട്ട് വലയുന്നതിനിടെ, എയര്സെല് മാക്സിസ് കേസില് താല്ക്കാലിക സംരക്ഷണം ലഭിച്ചത് പി ചിദംബരത്തിന് ആശ്വാസമാവുകയാണ്.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…