ദില്ലി: ഐ എസ് ഭീഷണിയെ കുറിച്ച് ഇന്ത്യ ബോധവാന്മാരാണെന്നും ആവശ്യമായ മുൻകരുതലുകൾ എടുത്തിട്ടുണ്ടെന്നും ബി ജെ പി ജനറൽ സെക്രട്ടറി രാം മാധവ്. പശ്ചിമേഷ്യൽ വേരോടിയിരുന്ന ഐ എസ് ഭീകര സംഘം ഇന്ത്യൻ മഹാസമുദ്ര മേഖലയിലേക്ക് കൂടി വ്യാപിപ്പിക്കാൻ തുടങ്ങിയിരിക്കുകയാണ്.
ചില രാജ്യങ്ങൾ ഇതിനകം തന്നെ ഇവരുടെ ഭീകര പ്രവർത്തനങ്ങളുടെ കേന്ദ്രമായി മാറിയിട്ടുണ്ട്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഐ എസ് ഭീഷണികളെയും വെല്ലുവിളികളെ കുറിച്ചും ബോധവാന്മാരാണ്. ഐ എസ് പോലുളെളാരു സംഘടന ഇന്ത്യയിൽ ഇടം പിടിക്കാതിരിക്കാൻ കേന്ദ്ര സർക്കാർ അതീവ ശ്രദ്ധാലുക്കളാണെന്ന് രാം മാധവ് കൂട്ടിച്ചേർത്തു. ഇന്ത്യൻ ഓഷ്യൻ കോൺഫറൻസിൽ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ മഹാസമുദ്രം സുരക്ഷിതമാക്കുക എന്നത് പ്രധാന ചർച്ച വിഷയമായിരുന്നു. മേഖല നേരിടുന്ന പ്രധാന ഭീഷണികളിലൊന്ന് ഭീകരതയാണെന്ന് രാം മാധവ് പറഞ്ഞു. ഐ എസ് ഈ മേഖലയിൽ വളരുന്നതിൽ ഇന്ത്യയുടെ ആശങ്കയും സമ്മേളനത്തിൽ അറിയിച്ചു.
ശബരിമല സന്നിധാനത്ത് പൂജകൾക്കായി എത്തിയ ആയിരക്കണക്കിന് ഭക്തരെയും പന്തളം കൊട്ടാരത്തിൽ നിന്നുള്ള രാജപ്രതിനിധികളെയും വഴിയിൽ തടഞ്ഞിട്ട് സംസ്ഥാന സർക്കാരും ഉദ്യോഗസ്ഥ…
രാഷ്ട്രപുനർനിർമ്മാണത്തിന്റെയും ഹൈന്ദവ നവോത്ഥാനത്തിന്റെയും ഒരു നൂറ്റാണ്ട് പിന്നിട്ട് 101-ാം വർഷത്തിലേക്ക് പ്രവേശിക്കുന്ന രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ചരിത്രപ്രസിദ്ധമായ വിജയദശമി മഹോത്സവം…
തിരുവനന്തപുരം: സംസ്ഥാനത്ത് നവരാത്രി ആഘോഷങ്ങൾ ഉച്ചസ്ഥായിയിലേക്ക് കടക്കുമ്പോൾ, ഇത്തവണത്തെ പൂജവെപ്പ്, വിദ്യാരംഭ തീയതികൾ സംബന്ധിച്ച ജ്യോതിഷ കണക്കുകൂട്ടലുകളും വിവരങ്ങളും പുറത്തുവന്നു.…
ശബരിമല മണ്ഡല-മകരവിളക്ക് തീർത്ഥാടനത്തിന് ഇനി ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമെത്തുന്ന ലക്ഷക്കണക്കിന് അയ്യപ്പഭക്തർക്ക് തടസ്സമില്ലാത്തതും സുരക്ഷിതവുമായ…
ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുലാമാസ പൂജകൾക്കായി ഭക്തിസാന്ദ്രമായ അന്തരീക്ഷത്തിൽ തുറന്നു. തന്ത്രി കണ്ഠര് ബ്രഹ്മദത്തന്റെ സാന്നിധ്യത്തിൽ മേൽശാന്തി ഇ.ഡി.…
കേരളത്തിന്റെ യാത്രാചരിത്രത്തിൽ പുതിയൊരു അധ്യായം എഴുതിച്ചേർക്കിക്കൊണ്ട് സംസ്ഥാനത്തെ ആദ്യ വിസ്റ്റാഡോം (Vistadome) കോച്ച് സർവീസ് ഒക്ടോബർ 22-ന് യാഥാർത്ഥ്യമാകുന്നു. രാജ്യത്തെ…