കോഴിക്കോട്: തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന്‍റെ പരാജയം ഉറപ്പാക്കണമെന്ന ആഹ്വാനവുമായി കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതിയും ശബരിമല കര്‍മസംരക്ഷണസമിതി നേതാവുമായ സ്വാമി ചിദാനന്ദപുരി.മുഖ്യമന്ത്രി പിണറായി വിജയന്‍ ഹിന്ദു ധര്‍മത്തേയും ആചാരങ്ങളേയും അപമാനിച്ച ആളാണെന്നും അദ്ദേഹം പറഞ്ഞു.
അദ്വൈതാശ്രമത്തിന്‍റെ മുഖപ്രസിദ്ധീകരണത്തില്‍ വന്ന അഭിമുഖത്തിലാണ് എല്‍ഡിഎഫിനെ തോല്‍പിക്കണമെന്ന ആഹ്വാനം ചിദാനന്ദപുരി നടത്തിയിരിക്കുന്നത്. ആര് ജയിക്കണം എന്നതിനേക്കാള്‍ ആരാണ് തോല്‍ക്കുന്നത് എന്നതാണ് ഇപ്പോള്‍ പ്രധാനം. തിരുവനന്തപുരവും, പത്തനംതിട്ടയും എന്നിങ്ങനെ ചില സീറ്റുകളില്‍ മാത്രമേ ബിജെപിക്ക് ജയസാധ്യതയുള്ളൂ. ഈ സാഹചര്യത്തില്‍ മറ്റു മണ്ഡലങ്ങളിലെ ഹിന്ദു വോട്ടുകള്‍ ചിതറി പോകാതെ നോക്കണം.അതിനായി അത്തരം മണ്ഡലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ഥികള്‍ക്ക് വോട്ടു ചെയ്യണമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.
ശബരിമലയില്‍ മാത്രം ഒതുങ്ങുന്നതല്ല എല്‍ഡിഎഫിന്‍റെ ഹൈന്ദവ അവഹേളനമെന്നും സ്വാമി ചിദാനന്ദപുരി പറഞ്ഞു.സന്ന്യാസിമാര്‍ ഇങ്ങനെ നേരിട്ട് രാഷ്ട്രീയ നിലപാട് പറയാമോ എന്ന ചോദ്യത്തിന് സന്ന്യാസിമാരും നികുതിയടക്കുകയും വോട്ട് ചെയ്യാന്‍ അവകാശമുള്ളവരുമായ പൗരന്‍മാരുമാണെന്നും അദ്ദേഹം പറയുന്നു.
പ്രമുഖ എഴുത്തുകാരനും സാഹിത്യ പ്രവർത്തകനുമായ വേണു വടക്കേടത്തിന്റെ ആത്മകഥയായ സ്നേഹപൂർവ്വം വേണു പ്രകാശനം ചെയ്‌തു. തിരുവനന്തപുരം ഭാരത് ഭവനിൽ നടന്ന…
കൗൺസിലറുടെ ഫയലുകൾ കക്കൂസിൽ ! എം എൽ എയും സംഘവും ഓഫീസിൽ സ്വൈര വിഹാരം നടത്തുന്നു ! ലക്ഷങ്ങൾ അലവൻസ്…
വി കെ പ്രശാന്ത് രാഷ്ട്രീയ മര്യാദ കാട്ടിയില്ല ! ശ്രീലേഖയുടെ അഭ്യർത്ഥന അനാവശ്യ രാഷ്ട്രീയ വിവാദത്തിന് ഉപയോഗിച്ചു. കഴിഞ്ഞ അഞ്ചുവർഷം…
ഓഫീസ് കെട്ടിടത്തിന്റെ അസൗകര്യം ചൂണ്ടിക്കാണിച്ചതിന് മേയറും എംഎൽഎയും ചേർന്ന് വിഷയത്തെ വളച്ചൊടിച്ചുവെന്ന ആരോപണവുമായി മുൻ കൗൺസിലറും വനിതാ പ്രതിനിധിയും രംഗത്ത്.…
ഇങ്ങനെയാണ് എല്ലാ കെട്ടിടങ്ങളും വാടകയ്ക്ക് നൽകിയിരിക്കുന്നതെങ്കിൽ നടന്നിരിക്കുന്നത് വൻ അഴിമതി ! കോടികളുടെ വരുമാന ചോർച്ച ! എല്ലാ വാടകക്കരാറുകളും…
2025-ലെ അവസാന മൻ കി ബാത്തിലൂടെ ഭാരതം ഈ വർഷം കൈവരിച്ച വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന്…