ഗവര്‍ണറുടെ ഈ തീരുമാനത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതികരിക്കും! ജനാധിപത്യ സര്‍ക്കാരിനെ നോക്കുകുത്തിയാക്കാമെന്ന് കരുതേണ്ട: ഇല്ലാത്ത അധികാരം പ്രയോഗിക്കാമെന്ന് കരുതരുത്, വിസിമാര്‍ രാജിവെക്കില്ല; ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളാ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഭരണഘടനാപദവിക്ക് നിരക്കാത്ത കാര്യങ്ങളാണ് ചെയ്യുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു. ചട്ടവിരുദ്ധ നിമനം നേടിയ സംസ്ഥാനത്തെ ഒമ്പത് വീസിമാരോട് രാജിവെച്ചൊഴിയാന്‍ ഗവര്‍ണര്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക സര്‍വകലാശാല വിസി നിയമനം സുപ്രീംകോടതി റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് ഗവര്‍ണര്‍ ആവശ്യപ്പെട്ടത്. ഇതിനുള്ള സമയപരിധി അവസാനിക്കുന്നതിന് മുമ്പ് തന്നെ മുഖ്യമന്ത്രി തലസ്ഥാനത്ത് വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്ത് വിമര്‍ശനങ്ങള്‍ ഉന്നയിക്കുകയായിരുന്നു.

“ഗവര്‍ണര്‍ രാജി ആവശ്യപ്പെട്ടതിന് നിയമസാധുതയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവര്‍ണറുടെ ഈ തീരുമാനത്തിനെതിരെ ജനകീയ പ്രക്ഷോഭത്തിലൂടെ പ്രതികരിക്കും. സുപ്രീംകോടതി വിധി കെടിയുവിന് മാത്രമാണ് ബാധകം. വിസിമാരെ പുറത്താക്കാനുള്ള നീക്കത്തെ നിയമപരമായി നേരിടും. അവസരം കിട്ടുമ്പോള്‍ സ്വന്തം സര്‍ക്കാരിനെ ഗവര്‍ണര്‍ ഇകഴ്ത്തുന്നു. മന്ത്രിമാരെ അപമാനിക്കുന്നു. നിയമസഭ പാസാക്കിയ ബില്ലുകള്‍ അദ്ദേഹം വൈകിക്കുന്നു.

ബില്ലുകള്‍ ഒപ്പിടാത്തത് ഭരണഘടനാ വിരുദ്ധം. ജനാധിപത്യ സര്‍ക്കാരിനെ നോക്കുകുത്തിയാക്കാമെന്ന് കരുതേണ്ട. വിസിമാരുടെ രാജി ആവശ്യം നിയമവിരുദ്ഘമാണ്. സര്‍വ്വകലാശാല വിസിയോട് രാജി ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അവകാശമില്ല. വിസിമാര്‍ രാജിവെക്കില്ല. വിശദീകരണം കേള്‍ക്കാതെ ഒരു ജീവനക്കാരെ പോലും പിരിച്ചുവിടാന്‍ സാധിക്കില്ല. യുജിസിയുടേത് ചട്ടം മാത്രം മാത്രമാണ്. സംസ്ഥാനത്തിന്റെ നിയമം നിയമമാണ്. ഇതുസംബന്ധിച്ചുള്ള നിയമവശങ്ങള്‍ വിശദമായി പരിശോധിക്കും.

ഗവര്‍ണറുടേത് ഭരണഘടനാവിരുദ്ധവും ജനാധിപത്യ വിരുദ്ധവുമായ നടപടി. ജനാധിപത്യത്തിന്റെ അന്തസത്തയെ നിരാകരിക്കുന്നു. സര്‍ക്കാരിനെ പ്രതിരോധത്തിലും പ്രതിസന്ധിയിലും ആക്കാനുള്ളതല്ല ഗവര്‍ണര്‍ പദവി. ജനാധിപത്യത്തെ മാനിക്കുന്ന ആര്‍ക്കും അമിതാധികാര നടപടി അംഗീകരിക്കാനാകില്ല.

ഗവര്‍ണര്‍ സംഘപരിവാറിന്റെ ചട്ടുകമാകുന്നുവെന്നും. സര്‍വകലാശാലകള്‍ക്കു നേരെ നശീകരണ ബുദ്ധിയുള്ള നിലപാട് സ്വീകരിക്കുന്നു.പിന്നില്‍ രാഷ്ട്രീയ ലക്ഷ്യം മാത്രം. യുജിസി ചട്ടം ലംഘിച്ചാണ് നിയമനം എന്ന് പറയുമ്പോള്‍ ഗവര്‍ണര്‍ക്കാണ് പ്രാഥമിക ഉത്തരവാദിത്വം.ഗവര്‍ണറുടെ ലോജിക് പ്രകാരം പദവിയില്‍ നിന്ന് ഒഴിയേണ്ടത് വിസി മാരാണോ വിധിയില്‍. പുനപ്പരിശോധന ഹര്‍ജിക്ക് ഇനിയും അവസരമുണ്ട്. സര്‍വകലാശാല ഭരണം അസ്ഥിരപ്പെടുത്താന്‍ ഗവര്‍ണര്‍ നോക്കുകയാണ്. ഗവര്‍ണറുടെ ഇടപെടല്‍ സ്വാഭാവിക നീതിയുടെ ലംഘനം.

കേവലം സാങ്കേതികതയില്‍ തൂങ്ങിയാണ് ഗവര്‍ണറുടെ നടപടി.ഇല്ലാത്ത അധികാരം പ്രയോഗിച്ചു കളയാമെന് കരുതരുത്.വി സി മാരെ കേള്‍ക്കാതെയാണ് തീരുമാനം ഈ വിധി എല്ലാ വിസിമാര്‍ക്കും ബാധകമാക്കാന്‍ കഴിയില്ല. ഗവര്‍ണറുടെ നടപടിക്ക് നിയമപരമായ സാധുതയില്ല. യൂണിവേഴ്‌സിറ്റി ആക്ടില്‍ ചാന്‍സലര്‍ക്ക് വിസിയെ പിരിച്ചു വിടാന്‍ വ്യവസ്ഥയില്ല. വിസിമാരോട് രാജിവെക്കാന്‍ പറയാനോ പുറത്താക്കാനോ ഗവര്‍ണര്‍ക്ക് അധികാരമില്ല”. പിന്‍വാതില്‍ ഭരണം നടപ്പില്ലെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

admin

Recent Posts

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

കശ്മീരിൽ ആദ്യമായി 12 ലക്ഷം വിനോദസഞ്ചാരികൾ ! |PM MODI|

4 mins ago

വേനലവധി കഴിഞ്ഞു, ഇനി പഠന കാലം! സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും; 3 ലക്ഷത്തോളം കുട്ടികള്‍ ഒന്നാം ക്ലാസിലേക്ക്; വിദ്യാർത്ഥികളെ കാത്തിരിക്കുന്നത് അടിമുടി മാറ്റങ്ങൾ

തിരുവനന്തപുരം: രണ്ടുമാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്ത് സ്‌കൂളുകള്‍ നാളെ തുറക്കും. മൂന്ന് ലക്ഷത്തോളം കുട്ടികള്‍ നാളെ ഒന്നാം ക്ലാസിലേക്കെത്തുമെന്നാണ് പ്രതീക്ഷ.…

46 mins ago

എക്സിറ്റ് പോൾ സർവേ നടത്തിയവർക്ക് ഭ്രാന്ത്; സിപിഎമ്മിന് 12 സീറ്റ്‌ കിട്ടും; നാലാം തീയതി കാണാമെന്ന് എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: എക്സിറ്റ് പോൾ ഫ​ല​ങ്ങ​ൾ ത​ള്ളി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ൻ. എ​ക്സി​റ്റ് പോ​ൾ സ​ർ​വേ ന​ട​ത്തി​യ​വ​ർ​ക്ക് ഭ്രാ​ന്താ​ണെ​ന്നും…

1 hour ago

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

നിരീക്ഷണ സംവിധാനങ്ങളും ബങ്കറുകളും ഇനി നിമിഷങ്ങൾ കൊണ്ട് ചാരം ! |RUDRAM 2|

1 hour ago

ഇടക്കാല ജാമ്യ കാലാവധി അവസാനിച്ചു; ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ വീണ്ടും തീഹാർ ജയിലിലേക്ക്

ദില്ലി: മ​ദ്യ​ന​യ അ​ഴി​മ​തി​ക്കേ​സി​ൽ സു​പ്രീം​കോ​ട​തി അ​നു​വ​ദി​ച്ച ഇ​ട​ക്കാ​ല ജാമ്യാക്കാലാവധി അവസാനിച്ച സാഹചര്യത്തിൽ ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാൾ ഇന്ന് തീഹാർ…

1 hour ago

നിയമസഭാ തെരഞ്ഞെടുപ്പ്; അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്; വോട്ടെണ്ണൽ ആരംഭിച്ചു; നെഞ്ചിടിപ്പോടെ സ്ഥാനാർത്ഥികൾ!

ദില്ലി: ലോക്സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭ തെരഞ്ഞെടുപ്പ് നടന്ന അരുണാചല്‍ പ്രദേശ്, സിക്കിം സംസ്ഥാനങ്ങളില്‍ ഫലപ്രഖ്യാപനം ഇന്ന്. രാവിലെ ആറ് മണിയോടെ…

2 hours ago