'Chief Minister should not be so stupid. Otherwise, don't play stupid and fool the people like this, the chief minister of a state should understand the financial situation of Kerala and the laws of this country,' Union Minister V Muraleedharan attacked the state government.
തിരുവനന്തപുരം: കേരളം സമ്പൂർണ്ണ സാമ്പത്തിക തകർച്ചയില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. കേരളീയം നടത്തി പണം ധൂർത്തടിച്ചത് പോലെ നവകേരള സദസ് നടത്തി വീണ്ടും പണം ധൂർത്തടിക്കാനാണ് സർക്കാരിന്റെ നീക്കമെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി. തിരുവനന്തപുരത്ത് മാദ്ധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം.
കേന്ദ്രം അനുവദിച്ച ഫണ്ടിന്റെ വിനിയോഗം ലഭിച്ച തുകയുടെ പകുതിയിൽ താഴെയാണ്. അതുകൊണ്ടാണ് ബാക്കി തുക അനുവാദിക്കാത്തത്. ഇനിയും തുക കിട്ടാനുണ്ടെങ്കിൽ അത് ചട്ടങ്ങൾ പാലിക്കാത്തതുകൊണ്ട് മാത്രമാണ്. കേരളം വലിയ കടക്കെണിയിലേക്ക് നീങ്ങുന്ന സാഹചര്യമാണ്. ധൂർത്ത് നിർത്താതെ കേരളം ഒരിക്കലും രക്ഷപ്പെടില്ലെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയും മന്ത്രിമാരും എപ്പോഴും കേന്ദ്രത്തെ കുറ്റം പറയുകയാണ്. കേരളത്തെ കേന്ദ്രം ഞെരുക്കുന്നുവെന്നും അർഹതപ്പെട്ട തുക നൽകിയില്ലെന്നുമാണ് സ്ഥിരം പല്ലവി. ഇതിന്റെ പേരിൽ മുഖ്യമന്ത്രി പറയുന്ന കണക്കും ധനമന്ത്രി വിശദീകരിക്കുന്ന കണക്കും രണ്ടാണ്. ബാലഗോപാൽ പറയുന്ന കണക്കുകളും മുഖ്യമന്ത്രി പറയുന്ന കൊട്ടക്കണക്കും എന്താണെന്ന് വ്യക്തമാക്കണം. മുഖ്യമന്ത്രി ഇത്ര മണ്ടനാകരുത്. അഥവാ, മണ്ടൻ കളിച്ച് ഇങ്ങനെ ജനങ്ങളെ കബളിപ്പിക്കരുത്, കേരളത്തിന്റെ ധനകാര്യസ്ഥിതിയെന്താണെന്നും ഈ രാജ്യത്തെ നിയമങ്ങളെന്താണെന്നും മനസിലാക്കിയാകണം ഒരു സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി സംസാരിക്കേണ്ടതെന്നും വി. മുരളീധരൻ പറഞ്ഞു.
മുത്തലാഖും, വിവാഹത്തിനുള്ള പ്രായപരിധിയും, മുസ്ലിം വ്യക്തി നിയമങ്ങളും വീണ്ടും പൊതുചർച്ചയുടെ കേന്ദ്രബിന്ദുവാകുന്നു. സ്ത്രീാവകാശങ്ങളും ഭരണഘടനാമൂല്യങ്ങളും സംബന്ധിച്ച ശക്തമായ സംവാദമാണ് #മുത്തലാഖ്…
ചൊവ്വയുടെ അന്തരീക്ഷത്തെക്കുറിച്ചും അവിടെയുണ്ടായിരുന്ന ജലാംശം എങ്ങനെ നഷ്ടപ്പെട്ടു എന്നതിനെക്കുറിച്ചും പഠിക്കാൻ നിയോഗിക്കപ്പെട്ട നാസയുടെ 'മേവൻ' (Mars Atmosphere and Volatile…
ഇന്ത്യയും ന്യൂസിലൻഡും തമ്മിലുള്ള സാമ്പത്തിക ബന്ധം കൂടുതൽ കരുത്തുറ്റതാക്കുന്ന ചരിത്രപരമായ സ്വതന്ത്ര വ്യാപാര കരാർ (FTA) യാഥാർഥ്യമായിനിലവിലെ ഇന്ത്യ-അമേരിക്ക ബന്ധത്തിന്റെ…
ഇസ്‌ലാമിസ്റ്റുകളെ ഞെട്ടിച്ചു കൊണ്ട് കടുത്ത ഇന്ത്യാ വിരുദ്ധനായ മറ്റൊരു നേതാവിനെ കൂടി അജ്ഞാതർ വധിച്ചിരിക്കുകയാണ്. മുഹമ്മദ് മൊതാലേബ് സിക്ദർ എന്ന…
നിക്കോള ടെസ്‌ല എന്ന വിഖ്യാത ശാസ്ത്രജ്ഞനും ഭാരതീയ ദർശനങ്ങളും തമ്മിലുള്ള ബന്ധം ശാസ്ത്രലോകത്തെ വളരെ കൗതുകകരമായ ഒരു അധ്യായമാണ്. ടെസ്‌ലയുടെ…
കൊച്ചി: എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരം. . തിരുവനന്തപുരത്ത് മസ്തിഷ്ക മരണം സംഭവിച്ച കൊല്ലംസ്വദേശി ഷിബുവിന്റെ…