പ്രതീകാത്മക ചിത്രം
രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിലെ മിന്നും വിജയത്തിന് പിന്നാലെ അതാത് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിയ്ക്ക് വേണ്ടിയുള്ള തിരക്കിട്ട ചർച്ചകളുമായി ബിജെപി. കേന്ദ്ര നേതൃത്വം.നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പില്‍ വിജയിച്ച രണ്ട് കേന്ദ്രമന്ത്രിമാരടക്കം 10 എംപിമാർ രാജിവെച്ചിരുന്നു. രണ്ട് പേര്‍കൂടി ഉടൻ രാജി സമര്‍പ്പിച്ചേക്കും എന്നാണ് റിപ്പോർട്ട്.
രാജിക്ക് ശേഷംപ്രധാനമന്ത്രി നരേന്ദ്ര മോദി ഇവരുമായി ചര്‍ച്ച നടത്തി. മോദിയുടെ വസതിയിൽ നടന്ന യോഗത്തിൽ ആഭ്യന്തരമന്ത്രി അമിത് ഷായും ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ.പി. നദ്ദയും പങ്കെടുത്തു.
സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും മുഖ്യമന്ത്രി സ്ഥാനാർഥിയെ പ്രഖ്യാപിച്ചിരുന്നില്ല. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ മുൻനിർത്തിക്കൊണ്ടായിരുന്നു പാർട്ടി തെരഞ്ഞെടുപ്പിനെ നേരിട്ടത്.
മധ്യപ്രദേശിൽ ശിവരാജ് സിങ് ചൗഹാൻ, രാജസ്ഥാനിൽ വസുന്ധര രാജെ, ഛത്തീസ്ഗഡിൽ രമൺ സിങ് തുടങ്ങിയവരുടെ പേരുകൾക്കാണ് പ്രാമുഖ്യമെങ്കിലും പുതുമുഖങ്ങളെയും പരിഗണിക്കുന്നുണ്ട് എന്ന തരത്തിലും വാർത്തകൾ വരുന്നുണ്ട്. മുഖ്യമന്ത്രിമാരെ തെരഞ്ഞെടുക്കാനുള്ള കേന്ദ്ര നേതൃത്വത്തിന്റെ ഉന്നതതലയോഗം നാളെയും ചേരും. യോഗത്തിന് ശേഷം രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരെ പ്രഖ്യാപിക്കുമെന്നാണ് വിവരം.
കേന്ദ്രമന്ത്രിമാരായ ജ്യോതിരാദിത്യ സിന്ധ്യ, നരേന്ദ്ര സിങ് തോമർ, പ്രഹ്ലാദ് സിങ് പട്ടേൽ, പാർട്ടി ദേശീയ ജനറൽ സെക്രട്ടറി കൈലാഷ് വിജയവർഗീയ തുടങ്ങിയവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് മധ്യപ്രദേശിൽ ഉയരുന്നത്. വസുന്ധര രാജെ, ദിയ കുമാരി, മഹന്ദ് ബാലക് നാഥ്, രാജ്യവർധൻ സിങ് റാത്തോഡ് തുടങ്ങിയവരുടെ പേരുകളാണ് രാജസ്ഥാനിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നു വരുന്നത്. ഛത്തീസ്ഗഡിൽ രമൺ സിങ്, അരുൺ സാവോസ ഒ.പി. ചൗധരി, ഗോംതി സായി തുടങ്ങിയവരുടെ പേരുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയരുന്നുണ്ട്.
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…
കൊച്ചി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിൽ മുനമ്പത്ത് ഉജ്ജ്വല ജയം നേടി എൻഡിഎ. വഖഫ് ഭൂമിയുടെ പേരിൽ സമരം നടന്ന…
കൊൽക്കത്ത : ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ പരിപാടിക്ക് പിന്നാലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ ആരാധക പ്രതിഷേധത്തിൽ പശ്ചിമ ബംഗാൾ…
ഇൻക്വിലാബ് മഞ്ചയുടെ വക്താവും കടുത്ത ഇന്ത്യാ വിരുദ്ധനായ ഷെരീഫ് ഉസ്മാൻ ബിൻ ഹാദിക്ക് വെടിയേറ്റു. ധാക്കയിലെ ബിജോയ്‌നഗർ ഏരിയയിൽ വെച്ച്…
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…