തൊടുപുഴ: ഏഴു വയസുകാരനെ ക്രൂരമായി ആക്രമിച്ച അരുണ്‍ ആനന്ദിനെ തെളിവെടുപ്പിനായി എത്തിച്ചപ്പോള്‍ നാട്ടുകാരുടെ രോഷപ്രകടനം. അരുണ്‍ ആനന്ദിനെ തൊടുപുഴയിലെ വീട്ടില്‍ എത്തിച്ചപ്പോഴാണ് ആക്രോശവുമായി നാട്ടുകാര്‍ ഓടിയടുത്തത്. അമ്മയുടെ സുഹൃത്തായ അരുണ്‍ ആനന്ദിന്റെ ആക്രമണത്തിനിരയായ ഏഴുവയുകാരന്‍ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ കഴിയുന്നതിനിടെയാണ് ഇയാളെ തെളിവെടുപ്പിന് കുമാരമംഗലത്തെ വീട്ടില്‍ എത്തിച്ചത്. അരുണ്‍ കുട്ടിയോടു ചെയ്ത ക്രൂരതകള്‍ ഇളയ കുട്ടിയിലൂടെ മൊഴിയിലൂടെയാണ് പുറംലോകം അറിഞ്ഞത്.
തെളിവെടുപ്പിനെത്തിച്ചപ്പോള്‍ ആക്രോശവുമായി നാട്ടുകാര്‍ അരുണിനു നേരെ പാഞ്ഞടുക്കുകയായിരുന്നു. പൊലീസ് ഇയാളെ സുരക്ഷിതമായി വാഹനത്തില്‍ കയറ്റി കൊണ്ടുപോയെങ്കിലും രോഷാകുലരായ നാട്ടുകാര്‍ തെറിവിളിയോടെയാണ് യാത്രയാക്കിയത്. ഒരു മാസമേ ആയിട്ടുള്ളൂ അരുണും ഈ കുടുംബവും കുമാരമംഗലത്ത് താമസമാക്കിയിട്ട്. അരുണിനും കുട്ടികളുടെ അമ്മയായ യുവതിക്കും നാട്ടുകാരുമായി ബന്ധമൊന്നുമില്ലായിരുന്നു. എന്നാല്‍ കുട്ടികള്‍ ചിലരുമായെങ്കിലും അടുപ്പം സ്ഥാപിച്ചിരുന്നെന്നാണ് നാട്ടുകാര്‍ പറയുന്നത്.
ഇളയ കുട്ടി ബെഡ്ഡില്‍ മൂത്രമൊഴിച്ചതിന് അരുണ്‍ മൂത്ത കൂട്ടിയെ ചവിട്ടുകയും പിന്നീട് രണ്ട് തവണ വലിച്ചെറിയുകയും ചെയ്‌തെന്നാണ് പൊലീസ് പറയുന്നത്. രണ്ടാമത്തെ വീഴ്ചയിലാണ് കുട്ടിക്ക് ഗുരുതര പരിക്കേറ്റതെന്ന് പൊലീസ് പറയുന്നു. വധശ്രമം, ആയുധം ഉപയോഗിച്ച് ഭീഷണിപ്പെടുത്തല്‍ എന്നി വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഇതിന് പുറമേ കുട്ടികള്‍ക്ക് എതിരെയുളള അതിക്രമത്തിനും കേസെടുത്തിട്ടുണ്ട്.
നേരത്തെ കൊലപാതകകേസില്‍ വെറുതെ വിട്ട ആളാണ് അരുണെന്ന് പൊലീസ് അറിയിച്ചു. യുവതിയെ തിരുവനന്തപുരത്താണ് വിവാഹം ചെയ്തിരുന്നത്. ഭര്‍ത്താവ് എഴുമാസം മുമ്ബ് ഹൃദയാഘാതംമൂലം മരിച്ചു. അതിനുശേഷമാണ് ഭര്‍ത്താവിന്റെ ബന്ധുവായ യുവാവ് ഇവരോടൊപ്പം താമസിച്ചു തുടങ്ങിയത്.
ഇന്ത്യയില്‍ കുട്ടികള്‍ക്കെതിരെയുള്ള ഓണ്‍ലൈന്‍ ലൈംഗിക അതിക്രമങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും (Child Sexual Abuse Material - CSAM) എതിരെ പോരാടാന്‍ പുതിയൊരു…
ന്യൂയോര്‍ക്കില്‍ നടന്ന 81-ാമത് യുഎന്‍ ജനറല്‍ അസംബ്ലി യോഗത്തിനിടയില്‍, ഇന്ത്യയുടെ ദീര്‍ഘകാല ആവശ്യമായ ഐക്യരാഷ്ട്രസഭ സുരക്ഷാ സമിതിയിലെ (UNSC) സ്ഥിരാംഗത്വത്തിന്…
ആഗോള ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ മൂര്‍ച്ഛിക്കുന്ന പശ്ചാത്തലത്തില്‍, ഏകധ്രുവ ലോകക്രമത്തിനെതിരെയും കാലഹരണപ്പെട്ട അന്താരാഷ്ട്ര സംവിധാനങ്ങള്‍ക്കെതിരെയും കടുത്ത മുന്നറിയിപ്പുമായി ഇന്ത്യ. ഐക്യരാഷ്ട്രസഭയിലെ 'പി4എം'…
സ്വാതന്ത്ര്യദിനത്തിന് തൊട്ടുമുമ്പ് രാജ്യത്തെ 14 സംസ്ഥാനങ്ങളില്‍ നിന്നായി 253 പേരെ സുരക്ഷാ ഏജന്‍സികള്‍ കസ്റ്റഡിയിലെടുത്ത സംഭവം ഇന്ത്യയിലെ ഭീകരവാദത്തിന്റെ പ്രവര്‍ത്തന…
ഇന്ത്യന്‍ കരസേനയുടെ പ്രധാന യുദ്ധടാങ്കുകളായ T-72, T-90 എന്നിവയുടെ പ്രവര്‍ത്തനക്ഷമതയും പ്രതിരോധശേഷിയും വര്‍ധിപ്പിക്കുന്നതിനായി പ്രതിരോധ മന്ത്രാലയം 586 കോടി രൂപയുടെ…
ഹൈദരാബാദ് : ഹൈദരാബാദിലെ മദന്നപേട്ടില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങളുടെ ഭാഗമായി നടന്ന അന്നദാന പരിപാടിക്കിടെ ക്രമസമാധാന നില തകര്‍ക്കാനായി പ്രകോപനപരമായ…