Child Marriage
ആലപ്പുഴ: ആലപ്പുഴയിൽ പതിനാറുകാരിയെ വിവാഹം കഴിപ്പിച്ച (Child Marriage In Alappuzha) പെൺകുട്ടിയുടെ അച്ഛനും വരന്റെ അമ്മയും അറസ്റ്റിൽ. തമിഴ്‌നാട് സ്വദേശിക്കാണ് പ്ലസ് വൺ വിദ്യാർത്ഥിയായ പെൺകുട്ടിയെ വിവാഹം കഴിപ്പിച്ച് നൽകിയത്. ആലപ്പുഴയിലെ പൂച്ചാക്കലിലാണ് സംഭവം. ഒരു മാസം മുൻപായിരുന്നു തമിഴ്‌നാട് സ്വദേശിയുടേയും പെൺകുട്ടിയുടേയും വിവാഹം നടന്നത്. തുടർന്ന് ഇവർ തമിഴ്‌നാട്ടിലേക്ക് പോയി.
സംഭവം ചൈൽഡ് വെൽഫെയർ കമ്മിറ്റി പ്രവർത്തകർ പൂച്ചാക്കൽ പോലീസിൽ അറിയിച്ചതിനെത്തുടർന്നാണ് അന്വേഷണം ആരംഭിച്ചത്. തുടർന്ന് പാണാവള്ളിയിൽ നിന്നു പെൺകുട്ടിയുടെ പിതാവിനെയും തമിഴ്‌നാട്ടിൽ നിന്നു വരന്റെ മാതാവിനെയും അറസ്റ്റ് ചെയ്തു. യുവാവിനേയും പെൺകുട്ടിയേയും അന്വേഷിച്ച് പോലീസ് തമിഴ്‌നാട്ടിൽ എത്തിയെങ്കിലും ഇവർ അപ്പോഴേക്കും അവിടെ നിന്നും മുങ്ങിയിരുന്നു. പൂച്ചാക്കൽ സിഐ എം.അജയമോഹനന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. ഇരുവരേയും നാട്ടിൽ എത്തിക്കാനുള്ള ശ്രമം ആരംഭിച്ചുകഴിഞ്ഞതായി പോലീസ് അറിയിച്ചു.
ഏത് പ്രതിസന്ധി ഘട്ടത്തിലും പാർട്ടിയെ പ്രതിരോധിച്ച സഹയാത്രികരോട് പാർട്ടി എന്ത് നീതി കാട്ടി ! റെജി ലൂക്കോസിന്റെ ചോദ്യങ്ങൾക്ക് ഉത്തരമില്ലാതെ…
പാലക്കാട്ട് മത്സരിക്കാൻ ഉണ്ണി മുകുന്ദൻ തയാറാകുമോ ? എല്ലാ തെരഞ്ഞെടുപ്പുകൾക്കും മുമ്പ് ചർച്ചയാകുന്ന പേരായി ഉണ്ണി മുകുന്ദൻ ! മണ്ഡലത്തിൽ…
തുടർച്ചയായി ഒൻപതാം ബജറ്റ് അവതരിപ്പിക്കാൻ കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമൻ ! ഇത്തവണയും സസ്പെൻസ് ഒളിപ്പിച്ച് കേന്ദ്രബജറ്റ് I NIRMALA…
അവസാന നാളുകളിൽ ശൈലീമാറ്റം ! മുഖം മിനുക്കാൻ തീരുമാനം എടുത്ത് പിണറായി സർക്കാർ ! നേതൃത്വം മുഹമ്മദ് റിയാസിന് I…
ഓപ്പറേഷൻ സിന്ദൂർ ആരംഭിച്ചത് മുതൽ പാകിസ്ഥാൻ ഉദ്യോഗസ്ഥർ തിരക്കിലായി. അമേരിക്കയെ ഒപ്പം നിർത്താൻ അയച്ചത് ഡസൻ കണക്കിന് മെയിലുകൾ. പാക്…
'യുഡിഎഫ് അധികാരത്തിൽ വന്നാൽ മറ്റൊരു മാറാട് കലാപം നടത്താൻ ലീഗ് ശ്രമിക്കും' എന്ന ശ്രീ വെള്ളാപ്പള്ളി നടേശന്റെ പ്രസ്താവനയും ,…