Saturday, May 4, 2024
spot_img

മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്-സിപിഎം കൈയാങ്കളി: എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥർക്കും പരിക്ക്

കൊച്ചി: മൂവാറ്റുപുഴയില്‍ സിപിഎം-കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരിക്ക്. എസ്.എഫ്.ഐ. പ്രവര്‍ത്തകന്‍ ധീരജിന്റെ കൊലപാതകത്തെ തുടര്‍ന്ന് കഴിഞ്ഞ ദിവസം സി.പി.എം. മൂവാറ്റുപുഴയില്‍ നടത്തിയ പ്രകടനത്തിൽ കോണ്‍ഗ്രസിന്റെ കൊടിമരവും ബോർഡുകളും മറ്റും തകര്‍ത്തതിനെതിരേ കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചാണ് കയ്യാങ്കളിയിൽ കലാശിച്ചത്.

സംഘർഷത്തിൽ മാത്യു കുഴല്‍നാടന്‍ എംഎല്‍എയ്ക്കും പോലീസ് ഉദ്യോഗസ്ഥര്‍ക്കും ഉള്‍പ്പെടെ പരിക്കേറ്റു. കൂടാതെ പുത്തൻകുരിശ് ഡി.​വൈ.എസ്.പി. അ‌ജയ്നാഥിന്റെ തലയ്ക്ക് പരിക്കേറ്റു. തുടർന്ന് ഇദ്ദേഹത്തെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഇരുവിഭാഗത്തിലുമുള്ള നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. കോണ്‍ഗ്രസ് പ്രകടനം സി.പി.എം. ഓഫീസിനു മുന്നിലെത്തിയതോടെ പ്രവര്‍ത്തകര്‍ തമ്മില്‍ വാക്കേറ്റമുണ്ടാവുകയും തുടര്‍ന്ന് ചേരിതിരിഞ്ഞ് തമ്മിലടിക്കുകയുമായിരുന്നു. പരസ്പരം കല്ലേറും സംഘർഷവും അര മണിക്കൂറോളം തുടര്‍ന്നതായാണ് വിവരം.

Related Articles

Latest Articles