Childbirth in a hostel washroom; The baby's father is ready to marry the 23-year-old and adopt the child
കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശുചിമുറിയിൽ കുഞ്ഞിന് ജന്മം നൽകിയ 23-കാരിയെ വിവാഹം കഴിക്കാനും കുട്ടിയെ ഏറ്റെടുക്കാനും തയ്യാറാണെന്ന് അറിയിച്ച് കുഞ്ഞിന്റെ പിതാവായ കൊല്ലം സ്വദേശി. കഴിഞ്ഞ ദിവസം യുവതിയുടെയും യുവാവിന്റെയും വിശദമായ മൊഴിയെടുത്തിരുന്നു. പിന്നാലെയാണ് തീരുമാനം.
ഇരുവരും തമ്മിലുള്ള അടുപ്പം ഇരു വീട്ടുകാരും തമ്മിൽ അറിഞ്ഞിരുന്നില്ല. യുവതിയുടെ പ്രസവത്തെ തുടർന്ന് രണ്ടുവീട്ടുകാരെയും പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ച് സംസാരിച്ചതോടെ യുവാവിന്റെ കുടുംബവും വിവാഹത്തിനെ എതിർത്തില്ല. ചികിത്സയിൽ തുടരുന്ന യുവതിയെ ആശുപത്രി വിടുന്ന മുറയ്‌ക്ക് വിവാഹം നടത്താനുള്ള സന്നദ്ധത വീട്ടുകാർ പോലീസിനെ അറിയിച്ചു.
കഴിഞ്ഞ ദിവസമാണ് ഓൾഡ് മാർക്കറ്റ് റോഡിന് സമീപത്തുള്ള വനിതാ ഹോസ്റ്റലിൽ യുവതി കുഞ്ഞിന് ജന്മം നൽകിയത്. ആറ് പേരുള്ള മുറിയിലാണ് യുവതി കഴിഞ്ഞിരുന്നതെങ്കിലും യുവതി ഗർഭിണിയാണെന്ന വിവരം ഒപ്പമുള്ളവർ അറിഞ്ഞിരുന്നില്ല. രാവിലെ ശുചിമുറിയിൽ കയറിയ യുവതി ഏറെ നേരം കഴിഞ്ഞിട്ടും പുറത്ത് ഇറങ്ങാതെ വന്നതോടെ ഒപ്പമുണ്ടായിരുന്നവർ വാതിൽ തുറന്നപ്പോൾ പ്രസവം കഴിഞ്ഞ യുവതിയെയാണ് കണ്ടത്. തുടർന്ന് പോലീസിൽ അറിയിക്കുകയായിരുന്നു.
വരുന്നത് മോദിക്കെതിരെ പൊളിറ്റിക്കൽ ബോംബ് ? നിർണായക വെളിപ്പെടുത്തലിൽ മോദി സർക്കാർ താഴെവീഴും ? ദില്ലിയിൽ തുടരാൻ ബിജെപി നേതാക്കൾക്ക്…
കഴിഞ്ഞ വർഷവും ഉപകരണം ഘടിപ്പിച്ച പക്ഷിയെത്തി ! ഇന്ത്യൻ അന്തർവാഹിനികളെ കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുക ലക്‌ഷ്യം ? രഹസ്യാന്വേഷണ ഏജൻസികൾ…
മോദി തരംഗത്തിൽ മുങ്ങി ജോർദാനും എത്യോപ്യയും ഒമാനും ! ഇന്ത്യ ഒമാൻ സ്വതന്ത്ര വ്യാപാരക്കരാർ യാഥാർഥ്യമായി ! ആത്മവിശ്വാസത്തിൽ ഇന്ത്യൻ…
തൊഴിലുറപ്പ് പദ്ധതി ഇനി പഴങ്കഥ ! വി ബി ജി റാം ജി ബിൽ പാസാക്കി ലോക്‌സഭ പാസാക്കി !…
ജയിൽ ഡിഐജി എം.കെ. വിനോദ് കുമാറിനെതിരെ വിജിലൻസ് കേസ്: ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതി കൊടി സുനി അടക്കമുള്ള തടവുകാർക്ക്…
“പോറ്റിയെ കേറ്റിയെ... സ്വർണം ചെമ്പായി മാറ്റിയെ...” എന്ന ഈ പാരഡി ഗാനം പ്രധാനമായും വ്രണപ്പെടുത്തിയത് ശബരിമല സ്വർണ്ണക്കൊള്ളയിൽ പ്രതികളായവരെയും LDF…