Categories: CRIMEIndia

അതിഭീകരം അവിശ്വസനീയം… ഭീകരം കുഞ്ഞുങ്ങളെ ദത്തെടുക്കും, മറിച്ചുവിൽക്കും;പെൺകുട്ടിക്ക് 60,000 ആൺകുട്ടിക്ക് ഒന്നര ലക്ഷം

ദത്തെടുത്ത ശേഷം കുഞ്ഞുങ്ങളെ പണത്തിനു വിൽക്കുന്ന റാക്കറ്റിനെ പിടികൂടി മുംബൈ ക്രൈംബ്രാഞ്ച്. ആറു സ്ത്രീകൾ ഉൾപ്പെടെ എട്ടു പേരാണ് അറസ്റ്റിലായത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങളിലെ അമ്മമാരെ കെണിയിലാക്കിയാണു കുഞ്ഞുങ്ങളെ സംഘം സ്വന്തമാക്കുന്നതെന്നും കണ്ടെത്തി. പെൺകുട്ടികളെ 60,000 രൂപയ്ക്കും ആൺകുട്ടികളെ 1.50 ലക്ഷത്തിനുമാണു വിറ്റത്.

കഴിഞ്ഞ ആറു മാസത്തിനിടെ നാലു കുഞ്ഞുങ്ങളെ സംഘം വിറ്റെന്നു കണ്ടെത്തി. ഈ സംഖ്യ കൂടുതലാകാനാണു സാധ്യതയെന്നാണു പൊലീസിന്റെ നിഗമനം. ഒരു സ്ത്രീ കുഞ്ഞിനെ വിൽക്കുന്നുണ്ടെന്ന വിവരത്തെ തുടർന്ന് എസ്ഐ യോഗേഷ് ചാവനയും മനീഷ പവാറുമാണു പ്രതികളെ അറസ്റ്റ് ചെയ്യാൻ നടപടിയെടുത്തത്. രൂപാലി വർമ വഴി ഒരു പെൺകുഞ്ഞിനെ രുഖ്‌സർ ഷെയ്ഖ് എന്ന സ്ത്രീ വിറ്റതായി അന്വേഷണത്തിൽ തിരിച്ചറിഞ്ഞു. ഷാജഹാൻ ജോഗിൽക്കർ എന്ന സ്ത്രീയും തന്റെ കുഞ്ഞിനെ രൂപാലി വർമ വഴി വിറ്റതായി കണ്ടെത്തി. മൂന്ന് സ്ത്രീകളെയും പൊലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു. 2019ൽ തന്റെ പെൺകുഞ്ഞിനെ 60,000 രൂപയ്ക്കും അടുത്തിടെ ജനിച്ച ആൺകുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്കും വിൽക്കാൻ രൂപാലി സഹായിച്ചതായി രുഖ്‌സർ ഷെയ്ഖ് പറഞ്ഞു. ധാരാവിയിലെ കുടുംബത്തിന് 60,000 രൂപയ്ക്കു തന്റെ ആൺകുഞ്ഞിനെ വിറ്റതായി ജോഗിൽക്കറും സമ്മതിച്ചു. ചോദ്യം ചെയ്യലിൽ ഹീന ഖാൻ, നിഷ അഹിർ എന്നീ രണ്ടു സബ് ഏജന്റുമാരുടെ വിവരങ്ങളും രൂപാലി വെളിപ്പെടുത്തി.

രുഖ്‌സർ ഷെയ്ഖ്, നിഷ അഹിർ, ഹീന ഖാൻ, ആരതി സിങ്, രൂപാലി വർമ, ഗീതാഞ്ജലി ഗെയ്ക്‌വാദ്, ഷാജഹാൻ ജോഗിൽക്കർ, സഞ്ജയ് പദം എന്നിവർക്കെതിരെ കേസെടുത്തു. മനുഷ്യക്കടത്ത്, ജുവനൈൽ ജസ്റ്റിസ് ആക്ട് എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ്.

B4 Admin

Recent Posts

സാക്കിർ നായിക്കിന്റെ ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ നടപടി കടുപ്പിച്ച് കേന്ദ്രം: ഫണ്ട് മരവിപ്പിക്കാനും സ്ഥാപനങ്ങൾ സീൽ ചെയ്യാനും സംസ്ഥാനങ്ങൾക്ക് അധികാരം

ഒളിവിലുള്ള മതപ്രഭാഷകൻ സാക്കിർ നായിക്കിന്റെ നേതൃത്വത്തിലുള്ള ഇസ്ലാമിക് റിസർച്ച് ഫൗണ്ടേഷനെതിരെ (IRF) നടപടികൾ ശക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. യുഎപിഎ…

7 hours ago

ഭാരതം–മലേഷ്യ സംയുക്ത സൈനികാഭ്യാസം ‘ഹരിമൗ ശക്തി’: യുദ്ധഭൂമിയിലെ രക്ഷാപ്രവർത്തനം, ഭീകരവിരുദ്ധ നീക്കങ്ങൾ, ഡ്രോൺ യുദ്ധതന്ത്രങ്ങൾ എന്നിവയിൽ പരിശീലനം

ഭാരതവും മലേഷ്യയും തമ്മിലുള്ള പ്രതിരോധ സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ആറാമത് സംയുക്ത സൈനികാഭ്യാസമായ ‘ഹരിമൗ ശക്തി 2026’ മലേഷ്യയിലെ ഇപോയിൽ…

7 hours ago

സുപ്രീം കോടതി വിധിക്ക് സ്വാഗതം: വള്ളിയൂരിൽ വിളക്കേന്തി ബിജെപി പ്രവർത്തകരുടെ ഘോഷയാത്ര

തിരുപ്പറംകുണ്ട്രം ദീപസ്തംഭത്തിൽ തിരുക്കാർത്തിക ദിനത്തിൽ വിളക്ക് തെളിയിക്കണമെന്ന സുപ്രീം കോടതി ഉത്തരവിനെ സ്വാഗതം ചെയ്ത് തിരുനെൽവേലി ജില്ലയിലെ വള്ളിയൂരിൽ ബിജെപി…

9 hours ago

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സ് കൊല്ലപ്പെട്ടു: അടൂർ സ്വദേശിനി ഗംഗയുടെ കൊലപാതകത്തിൽ കൊല്ലം സ്വദേശി അറസ്റ്റിൽ

ബംഗളൂരുവിൽ ലോഡ്ജ് മുറിയിൽ മലയാളി നഴ്സിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ. പത്തനംതിട്ടയിലെ അടൂർ…

9 hours ago

സുപ്രീം നീതി! തിരുപ്പുറംകുന്ദ്രത്ത് നാളെ വിശ്വാസജ്വാല ഉയരും! ട്രസ്റ്റികൾക്ക് പണി പോയി.

മധുര തിരുപ്പറങ്കുൻകുണ്ടം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാനുള്ള നവംബർ 20-ലെ ഉത്തരവ് നടപ്പിലാക്കാത്തതിൽ തമിഴ്‌നാട് സർക്കാരിനെയും മധുര ജില്ലാ…

12 hours ago

26/11 മുംബൈ ഭീകരാക്രമണത്തിലെ ധീരരക്തസാക്ഷികൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ: ഭീകരവാദത്തിനെതിരായ പോരാട്ടത്തിൽ ഭാരതത്തിന് ഐക്യദാർഢ്യം

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ 18-ാം വാർഷികത്തിൽ ഇരകൾക്ക് ആദരാഞ്ജലിയർപ്പിച്ച് ഇസ്രയേൽ. ഭീകരാക്രമണങ്ങളെ അതിജീവിച്ച ഭാരതീയ ജനതയുടെ കരുത്തിനെയും മറ്റുള്ളവരുടെ ജീവൻ…

12 hours ago