പി.ആർ.സ് ആശുപത്രിൽ നവംബർ 14ന് ആരംഭിച്ച ശിശുദിനാഘോഷം വിപുലമായ പരിപാടകളോടെ സമാപിച്ചു. രാവിലെ നടന്ന ചടങ്ങിൽ പി.ആർ.എസ് ആശുപത്രി ജീവനക്കാരുടെ കുട്ടികളുടെ ചിത്രരചനാ മത്സരവും വിവിധ കലാപരിപാടികളും അരങ്ങേറി. കഥപറഞ്ഞും ചിത്രം വരച്ചും പാടിത്തിമിര്‍ത്തും കുരുന്നുകൾ അവരുടെ സർഗാത്മക കലാവാസനയെ അരങ്ങലെത്തിച്ചത് കണ്ടുനിന്നവർക്കും കൗതുകമായി. കുട്ടികളെ ഒരു പൂന്തോട്ടത്തിലെ മൊട്ടുകളായി കണക്കാക്കിയും സാമൂഹിക അടിത്തറയാണെന്ന് ഉറച്ചുവിശ്വസിക്കുകയും രാജ്യത്തിന്‍റെ ഭാവിയാണെന്ന് ഉറപ്പിക്കുകയും അവർക്കിടയിൽ ഒരിക്കലും പക്ഷഭേദം അവര്‍ തന്നെ കണ്ടുപിടിക്കില്ലെന്നതിൻറെ നേർ ചിത്രമായരുന്നു അവരുടെ വരകളും കളികളും കുസൃതികളും.
ചിത്ര രചനാ മത്സരങ്ങളിലെ വിജയികൾക്ക് പി.ആർ.എസ് ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടർ ആർ. മുരുകനും എക്സക്യൂട്ടീവ് ഡയറക്ടറും പീഡയാട്രിക് ന്യൂറോളജസ്റ്റ് ചീഫ് കൺസൾട്ടൻറ് ഡോ. ആർ. ആനന്ദവും സമ്മാനങ്ങൾ വിതരണം ചെയ്തു. കുട്ടികളുടെ ലളിതഗാനം, ഭരതനാട്ട്യം, പ്രച്ഛന്ന വേഷം തുടങ്ങിയവും ചിത്രരചനാ മത്സരത്തിന് ശേഷം അരങ്ങേറി. ഡോ. അഞ്ചു ദീപക്, ജോയിൻറ് ഡയറക്ടർ ഡോ. മിഥുൻ ദത്തൻ, എക്സിക്യൂട്ടീവ് മെഡിക്കൽ ഡയറക്ടർ ഡോ. ശ്രീലക്ഷ്മി മിഥുൻ, ഡോ. എം.എസ്. തിരുവരിയൻ, അഡ്മിനിസ്ട്രേറ്റീവ് മാനേജർ മുരളി കൃഷ്ണ തുടങ്ങിയവർ പങ്കെടുത്തു.
കേരള കാർട്ടൂൺ അക്കാദമി ട്രഷററും പ്രശസ്ത കാർട്ടൂണിസ്റ്റുമായ എ. സതീശനാണ് കുട്ടികൾ വരച്ച ചിത്രങ്ങളുടെ വിധി നിർണ്ണയിച്ചത്. കുട്ടികളുടെ വാർഡിൽ ചികിത്സയിലായിരുന്നവരുടെ രേഖാ ചിത്രങ്ങൾ തത്സമയം വരച്ചു നൽകിയത് കൗതുകമേകി. മത്സരിച്ച എല്ലാ വിദ്യാർത്ഥികൾക്കും സമ്മാനങ്ങളും വതരണം ചെയ്തു. പി.ആർ.എസ് ആശുപത്രി നടുമുറ്റത്ത് നിന്നും വിദ്യാർത്ഥികളും രക്ഷിതാക്കളും ചേർന്ന് ഹയ്ട്രജൻ ബലൂൺ ആകാശത്തേക്ക് പറത്തിയാണ് ചടങ്ങുകൾക്ക് സമാപനം കുറിച്ചത്.
നിക്കോളാസ് മദുറോയുടെ വീഴ്ച വെനിസ്വേലയിലെ അനേകം പൗരന്മാർ ആശ്വാസമായി കാണുമ്പോൾ, അദ്ദേഹത്തിന്റെ ഭരണകാലത്തെ ഭീകരമായ മനുഷ്യാവകാശ ലംഘനങ്ങൾ മറക്കാനാവില്ല. #venezuela…
ഉത്തർപ്രദേശിലെ സംഭാലിൽ നിയമവിരുദ്ധമായി നിർമ്മിച്ച പള്ളി അധികൃതർ പൊളിച്ചുനീക്കുന്നതിന് തൊട്ടുമുൻപ് ഗ്രാമവാസികൾ തന്നെ സ്വയം മുൻകൈയെടുത്ത് നീക്കം ചെയ്ത സംഭവം…
ചന്ദ്രൻ ഭൂമിശാസ്ത്രപരമായി സജീവമല്ലെന്നും അവിടെയുള്ള എല്ലാ മാറ്റങ്ങളും കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് അവസാനിച്ചതാണെന്നുമുള്ള പരമ്പരാഗതമായ വിശ്വസങ്ങളെ തിരുത്തിക്കുറിക്കുന്ന പുതിയ കണ്ടെത്തലുകൾ…
മനസ്സിനെ കരുത്തുറ്റതാക്കാൻ ഭാരതീയ ദർശനങ്ങൾ. മഹാഭാരതത്തിലെ ഉദ്യോഗ പർവ്വത്തിൽ വരുന്ന 'വിദുരനീതി' മനഃശാസ്ത്രപരമായി വളരെ ആഴമുള്ള ഒന്നാണ്. ഒരു വ്യക്തിക്ക്…
അബുദാബിയിൽ നടന്ന വാഹനാപകടത്തിൽ സഹോദരങ്ങളായ മൂന്ന് കുട്ടികളടക്കം നാല് മലയാളികൾ മരിച്ചു. മലപ്പുറം തൃപ്പനച്ചി കിഴിശ്ശേരി അബ്ദുൽലത്തീഫ്- റുക്‌സാന ദമ്പതികളുടെ…
‘അബ്സൊല്യൂട്ട് റിസോൾവ്’ എന്ന സൈനിക ദൗത്യത്തിലൂടെയാണ് വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെയും ഭാര്യയേയും അമേരിക്ക ബന്ദികളാക്കിയത്. അമേരിക്കൻ സൈന്യത്തിന്റെ 150…