ഷി ജിങ് പിങ്
ബീജിംഗ്: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ കുടിയേറ്റ വിരുദ്ധ നയങ്ങൾ കാരണം അമേരിക്ക വിട്ടുപോകുന്ന വിദഗ്ധരെ ആകർഷിക്കാൻ ബ്രിട്ടൻ നീക്കം തുടങ്ങിയതിന് പിന്നാലെ തന്ത്രപരമായ സമാന നീക്കവുമായി ചൈന. എച്ച് 1 ബി വിസയ്ക്ക് ബദലെന്നോണം ചൈന പുതിയ ‘കെ വിസ’ അവതരിപ്പിച്ചു. ലോകമെമ്പാടുമുള്ള സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് എന്നീ മേഖലകളിലെ യുവ, കഴിവുള്ള പ്രൊഫഷണലുകളെ ആകർഷിക്കുന്നതിനായാണ് പുതിയ പ്രഖ്യാപനം.വരുന്ന ഒക്ടോബർ 1 മുതൽ ഇത് പ്രാബല്യത്തിൽ വരും. ഇതോടെ രാജ്യത്തെ കുടിയേറ്റ നയങ്ങളിലും ഇത് മാറ്റങ്ങളുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ട്.
ട്രമ്പിന്റെ പുതിയ നയമനുസരിച്ച്, എച്ച്-വൺ ബി (H-1B) വിസയ്ക്ക് അപേക്ഷിക്കുന്നതിനുള്ള ഫീസ് 1,00,000 ഡോളറായി (ഏകദേശം 83 ലക്ഷം രൂപ) വർദ്ധിപ്പിച്ചിരുന്നു. ഇത് സാങ്കേതികവിദ്യ, ശാസ്ത്രം, വിദ്യാഭ്യാസം തുടങ്ങിയ മേഖലകളിലെ വിദഗ്ദ്ധർക്ക് വലിയ തിരിച്ചടിയായി. ഈ അവസരം മുതലെടുക്കാനാണ് ചൈനയുടെ നീക്കം. വിദേശ പ്രൊഫഷണലുകളെ, പ്രത്യേകിച്ച് ദക്ഷിണേഷ്യയിൽ നിന്നുള്ളവരെ ആകർഷിക്കുന്നതിനുള്ള ഒരു തന്ത്രപരമായ നടപടിയായാണ് ‘കെ വിസ’യെ കണക്കാക്കുന്നത്.
ചൈനയിലോ വിദേശത്തോ ഉള്ള അംഗീകൃത സർവകലാശാലകളിൽ നിന്നോ ഗവേഷണ സ്ഥാപനങ്ങളിൽ നിന്നോ സയൻസ്, ടെക്നോളജി, എഞ്ചിനീയറിംഗ്, മാത്തമാറ്റിക്സ് (STEM) മേഖലകളിൽ ബിരുദമോ അതിന് മുകളിലോ നേടിയ വിദേശ യുവ ശാസ്ത്ര-സാങ്കേതിക പ്രതിഭകൾക്ക് കെ വിസയ്ക്ക് അപേക്ഷിക്കാം.
അത്തരം സ്ഥാപനങ്ങളിൽ അദ്ധ്യാപനത്തിലോ ഗവേഷണത്തിലോ ഏർപ്പെട്ടിരിക്കുന്ന യുവ പ്രൊഫഷണലുകൾക്കും കെ വിസയ്ക്ക് അപേക്ഷിക്കാം.അപേക്ഷകർ ചൈനീസ് അധികാരികൾ നിശ്ചയിച്ചിട്ടുള്ള യോഗ്യതകളും മറ്റ് ആവശ്യകതകളും പാലിക്കുകയും അനുബന്ധ രേഖകൾ സമര്‍പ്പിക്കുകയും വേണം. വിദേശത്തുള്ള ചൈനീസ് എംബസികളും കോൺസുലേറ്റുകളും ആവശ്യമായ രേഖകളുടെ വിശദ വിവരങ്ങൾ പ്രസിദ്ധീകരിക്കും. വിദ്യാഭ്യാസ യോഗ്യതയുടെ തെളിവുകളും പ്രൊഫഷണൽ അല്ലെങ്കിൽ ഗവേഷണവുമായി ബന്ധപ്പെട്ട വിവരങ്ങളും ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വിദേശിയായ അപേക്ഷകനെ പ്രാദേശിക ചൈനീസ് കമ്പനിയോ തൊഴിലുടമയോ സ്‌പോണ്‍സര്‍ ചെയ്യേണ്ടതില്ല എന്നതാണ് കെ വിസയുടെ പ്രധാന ആകര്‍ഷണം. പ്രായം, വിദ്യാഭ്യാസം, പ്രവൃത്തിപരിചയം എന്നിവയാണ് പ്രധാനമായും കണക്കാക്കുക.
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…
കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതികരിച്ച് ശശി തരൂർ എംപി .സംസ്ഥാനത്ത് യുഡിഎഫ് നേടിയ വിജയത്തോടൊപ്പം തിരുവനന്തപുരം കോർപറേഷനിലെ ബിജെപിയുടെ…
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ഇടതുപപക്ഷം തകർന്നടിയുന്നതിനിടെ വിവാദ പരാമര്‍ശവുമായി ഉടുമ്പൻചോല എംഎൽഎ എം.എം മണി. ക്ഷേമപെന്‍ഷനും മറ്റും വാങ്ങി നല്ല…