china-provoking-india-at-every-turn-says-us-diplomat
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘സ്വദേശി’ ആഹ്വാനം ഏറ്റെടുത്ത് ഭാരതം. സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ആഹ്വാനമാണ് ഭാരതം ഏറ്റെടുത്തത്
രാജ്യത്ത് ചൈനീസ് ഉത്പന്നങ്ങള്‍ക്ക് പകരം സ്വദേശി ഉത്പന്നങ്ങള്‍ ഉപയോഗിക്കാന്‍ ഇന്ത്യന്‍ ജനത കൂടുതല്‍ താത്പര്യം പ്രകടിപ്പിച്ച് തുടങ്ങിയതോടെ ഈ ദീപാവലിക്കാലത്ത് മാത്രം ഇന്ത്യന്‍ വിപണിയില്‍ നിന്നും ചൈനയുടെ നഷ്ടം അമ്പതിനായിരം കോടി രൂപയാണെന്നാണ് കണക്ക്.
എന്നാൽ ഇത്തവണ കോവിഡ് വ്യാപനത്തിനിടയിലും ദീപാവലി വിപണിയില്‍ വന്‍ വില്‍പ്പനയാണ് നടന്നത്. ദീപാവലിക്കാലത്ത് രാജ്യത്ത് രണ്ട് ലക്ഷം കോടി രൂപയുടെ കച്ചവടമാണ് നടന്നതെന്ന് ഇന്ത്യന്‍ വ്യാപാരി കോണ്‍ഫെഡറേഷന്‍ വ്യക്തമാക്കുന്നുമുണ്ട്.
ഗാല്‍വന്‍ സംഘര്‍ഷങ്ങള്‍ക്ക് ശേഷം പൊതുവില്‍ ഉരുത്തിരിഞ്ഞ ചൈനാ വിരുദ്ധതയും ഇന്ത്യന്‍ വിപണിക്ക് നേട്ടമായി.
മാത്രമല്ല ഇത്തവണത്തെ രക്ഷാബന്ധന് കാലത്തെ രാഖി വില്‍പ്പനയിലും ചൈനക്ക് അയ്യായിരം കോടി രൂപയുടെ നഷ്ടമുണ്ടായിരുന്നു. വിനായക ചതുര്‍ത്ഥി ആഘോഷ വേളയിലും ചൈനക്ക് ഭീമമായ നഷ്ടം സംഭവിച്ചു. നവരാത്രി ആഘോഷ വേളയില്‍ ഇത്തവണ കൂടുതല്‍ വിറ്റു പോയത് ഇന്ത്യന്‍ നിര്‍മ്മിത സരസ്വതി- ഗണപതി പ്രതിമകളായിരുന്നു.
അതേസമയം ചൈനീസ് വിപണിയിലെ നഷ്ടം ഇന്ത്യന്‍ വിപണി നേട്ടമാക്കിയപ്പോള്‍ നിരവധി ഇന്ത്യന്‍ ബ്രാന്‍ഡുകള്‍ ജനപ്രിയമായി.
കഴിഞ്ഞ വര്‍ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര മന്ത്രിമാരും നേതൃത്വം നല്കിയ സ്വദേശി ആഹ്വാനം പ്രായോഗിക തലത്തില്‍ ഇന്ത്യക്ക് വന്‍ നേട്ടമായതായാണ് വിലയിരുത്തപ്പെടുന്നത്.
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…
ലഖ്നൗവിലെ കിംഗ് ജോർജ് മെഡിക്കൽ യൂണിവേഴ്സിറ്റിയിൽ (KGMU) ഉയർന്ന മതപരിവർത്തന സമ്മർദം, ലൈംഗിക ചൂഷണം, വനിതാ ജീവനക്കാർക്കെതിരായ അതിക്രമം തുടങ്ങിയ…
ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് തസ്തികയിലേക്കുള്ള നിയമന നടപടികളിൽ സുതാര്യത ഉറപ്പാക്കിയിട്ടുണ്ടോ എന്ന ചോദ്യവുമായി പുതിയ വിവാദം. മുൻ എസ്എഫ്ഐ…
തിരുവനന്തപുരം: കേരളത്തിന്റെ സാംസ്കാരിക പാരമ്പര്യവും ആദിശങ്കരാചാര്യർ പകർന്നുനൽകിയ ദേശീയ ഐക്യത്തിന്റെ സന്ദേശവും ഒരുമിച്ച് ഉയർത്തിപ്പിടിക്കണമെന്ന് ഗവർണർ ഓംപ്രകാശ് മാഥൂർ. ലോക്ഭവനിൽ…