PM Modi
ശ്രീനഗർ: പാകിസ്ഥാനെതിരെ തുറന്നടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി (PM Modi). സൈനികർക്കൊപ്പം ദീപാവലി ആഘോഷിക്കുന്നതിനിടെയായിരുന്നു പ്രധാനമന്ത്രിയുടെ രൂക്ഷവിമർശനം. സൈനികർ ഭാരതമാതാവിന്റെ ജീവനുള്ള സുരക്ഷാ കവചമാണെന്നും, ഇന്ത്യൻ സൈന്യമാണ് നൗഷേരയുടെ മണ്ണിൽ നിന്നും ഭീകരതയ്ക്കെതിരെ ശത്രുവിന്റെ മണ്ണിൽ പോയി സർജിക്കൽ സ്ട്രൈക്ക് നടത്തി വിജയിച്ച് തിരിച്ചുവന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യത്തെ ഓരോ പൗരന്റേയും അഭിമാനമാണ് ഇന്ത്യൻ സൈന്യമെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു. രാജ്യസുരക്ഷയ്ക്കായി ദൃഢപ്രതിജ്ഞയെടുത്ത സൈനികരെ വാനോളം പ്രശംസിച്ച നരേന്ദ്രമോദി ഭീകരതയെ തകർത്തെറിയുന്നതിൽ സർജിക്കൽ സ്ട്രൈക് ഇന്ത്യയുടെ ശത്രുക്കൾക്ക് എന്നും മുന്നറിയിപ്പാണെന്നും ഓർമ്മിപ്പിച്ചു.
നൗഷേരയിലെ സൈനികരാണ് അന്ന് സ്ട്രൈക്ക് (Surgical Strike) വിജയിപ്പിച്ചത്. അതിനുശേഷവും ശത്രുക്കൾ ഇവിടെ അശാന്തി പരത്താൻ ശ്രമിക്കുന്നു. എന്നാൽ നമ്മളോരോന്നിനും മുഖമടച്ച് മറുപടി നൽകുമെന്നും ഭീകർക്ക് അത് നൽകിക്കൊണ്ടിരിക്കുകയാണ്. ഓരോ യുദ്ധത്തിനും ഓരോ ചതിക്കും ഒരോ ഗൂഢാലോച നയ്ക്കും ഇന്ത്യൻ സൈന്യം തിരിച്ചടി നൽകിയ പാരമ്പര്യമാണുള്ളതെന്നും നരേന്ദ്ര മോദി ഓർമ്മിപ്പിച്ചു. ഹിമാലയത്തിലും മരുഭൂമിയിലും ഒരുപോലെ അക്ഷീണം പ്രവർത്തിക്കുന്ന സൈനികരേയും നരേന്ദ്രമോദി ഓർമ്മിപ്പിച്ചു. സൈന്യത്തിന് ഒരു കുറവുംവരാൻ ഇനി കേന്ദ്രസർക്കാർ അനുവദിക്കില്ല.
ഇന്ന് ആത്മനിർഭരമാണ് ഇന്ത്യ. ലോകശക്തികൾ ആയുധങ്ങളുണ്ടാക്കാൻ നമ്മുടെ രാജ്യത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ദേശരക്ഷയ്ക്ക് ഏറ്റവും മികച്ച ആയുധത്തിനായി നമ്മൾ ഇന്ന് ആരുടേയും മുന്നിൽ കൈനീട്ടുന്നില്ല. 200ലധികം തരം ആയുധങ്ങളാണ് നമ്മുടെ നാട്ടിൽ തന്നെ നിർമ്മിക്കുന്നത്. അത് വർദ്ധിപ്പിക്കുമെന്നും ഇന്ത്യൻ ആയുധങ്ങൾ ലഭിക്കാൻ നിരവധി വിദേശകമ്പനികൾ മുതൽമുടക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…
ഇന്ത്യൻ വ്യോമസേനയുടെ പുതിയ മേധാവി എയർ ചീഫ് മാർഷൽ അശുതോഷ് ദീക്ഷിത് ഔദ്യോഗിക ആവശ്യങ്ങൾക്കായി തിരഞ്ഞെടുത്തത് പൂർണമായും ഇലക്ട്രിക് വാഹനമായ…
ദേശീയ തലസ്ഥാനമായ ദില്ലിയിൽ വായുമലിനീകരണം വീണ്ടും ആശങ്കാജനകമായ നിലയിലേക്ക്. ഇന്ത്യാ ഗേറ്റിനും ജൻപഥിനും സമീപമുള്ള പ്രദേശങ്ങളിൽ വായുഗുണനിലവാര സൂചിക (AQI)…
കേരളത്തിന്റെ പ്രാചീന ആത്മീയ പാരമ്പര്യത്തിന്റെ ഭാഗമായ മഹാമാഘം മഹോത്സവം 2027ൽ വിപുലമായ ജനപങ്കാളിത്തത്തോടെ സംഘടിപ്പിക്കുമെന്ന് സ്വാമി ചിദാനന്ദപുരി. മാതാ അമൃതാനന്ദമയിയുടെ…