ദില്ലി: കശ്മീരിനെ തർക്കപ്രദേശമെന്ന് വിശേഷിപ്പിച്ച് പ്രകോപനവുമായി ചൈന. ജമ്മു കശ്മീരിൽ നടക്കുന്ന ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കില്ലെന്നും തർക്കപ്രദേശത്ത് ഇത്തരം യോഗങ്ങൾ നടത്തുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സ്വന്തം പ്രദേശത്ത് മീറ്റിംഗുകൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ എതിർപ്പിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയിൽ ശാന്തിയും സമാധാനവും അനിവാര്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും തിരിച്ചടിച്ചു. മെയ് 22 മുതൽ മെയ് 24 വരെ ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നടക്കുന്ന മൂന്നാമത് ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.
ശ്രീനഗറിൽ നടക്കുന്ന ജി 20 യോഗം ജമ്മു കശ്മീരിന് അതിന്റെ യഥാർത്ഥ സാധ്യതകൾ പ്രകടിപ്പിക്കാനുള്ള വലിയ അവസരമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ബുധനാഴ്ച പറഞ്ഞു. ശ്രീനഗറിൽ നടക്കുന്ന ഇത്തരമൊരു അന്താരാഷ്ട്ര പരിപാടി രാജ്യത്തും ലോകമെമ്പാടും നല്ല സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ജി20 സമ്മേളനം നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാക്കിസ്ഥാൻ എതിർത്തിരുന്നു. എന്നാൽ അയൽരാജ്യത്തിന്റെ എതിർപ്പിനെ ഇന്ത്യ തള്ളിക്കളഞ്ഞു. നേരത്തെ ഇന്ത്യ ജി20 സമ്മേളനങ്ങൾ കശ്മീരിൽ നടത്തുന്നതിനെതിരെ പാകിസ്ഥാനും ചൈനയും രംഗത്ത് വന്നിരുന്നു. സമ്മേളനത്തിനെതിരെ അന്താരാഷ്‌ട്ര പിന്തുണ സമാഹരിക്കാൻ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നിലപാട്.
കൊൽക്കത്ത: ഫുട്ബോൾ ഇതിഹാസം ലയണൽ മെസ്സിയുടെ കൊൽക്കത്ത സന്ദർശനത്തിനിടെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ സംഘർഷങ്ങളെയും ക്രമീകരണങ്ങളിലെ പാളിച്ചകളെയും രൂക്ഷമായി വിമർശിച്ച്…
തിരുവനന്തപുരം : ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പ്രഖ്യാപിച്ചത് പോലെ പ്രധാനമന്ത്രി നരേന്ദ്രമോദി 45 ദിവസത്തിനകം അനന്തപുരിയിലെത്തുമെന്ന് വി…
കേരളത്തിന്റെ ഭൂപ്രകൃതിയിൽ എവിടെ തിരിഞ്ഞാലും കാണുന്ന, വേഗത്തിൽ പടർന്നു കയറുന്ന, എന്നാൽ യാതൊരു പ്രയോജനവുമില്ലാത്ത ഒരു കളസസ്യമുണ്ട് അതാണ് 'കമ്മ്യൂണിസ്റ്റ്…
കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ കണ്ണൂർ പാനൂരിൽ വടിവാൾ അക്രമണം. പാനൂർ കുന്നോത്ത് പറമ്പ് പഞ്ചായത്ത് യുഡിഎഫ്…
പമ്പ : ശബരിമല സന്നിധാനത്ത് തീർത്ഥാടകർക്കിടയിലേക്ക് ഇടയിലേക്ക് പാഞ്ഞുകയറി അപകടം. രണ്ടുകുട്ടികള്‍ ഉള്‍പ്പെടെ ഒന്‍പതുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ രണ്ടുപേരുടെ നില…
ദില്ലി : തിരുവനന്തപുരം നഗരസഭയിൽ എൻഡിഎ വെന്നിക്കൊടി പായിച്ചതിന് പിന്നാലെ തിരുവനന്തപുരത്തിന് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരത്തിന് നന്ദിയെന്ന് എക്സിൽ…