Sunday, May 19, 2024
spot_img

ക്ലീൻ കാശ്മീരിന് ഇനി നല്ല ദിനങ്ങൾ; ജി 20 യോഗങ്ങൾക്ക് ആതിഥേയത്വം വഹിക്കാൻ ഇന്ത്യ തയ്യാറെടുക്കുമ്പോൾ കശ്മീരിനെ തർക്കപ്രദേശമെന്ന് വിളിച്ച് ചൈനീസ് പ്രകോപനം; സ്വന്തം നാട്ടിൽ എവിടെയും അന്താരാഷ്‌ട്ര സമ്മേളനങ്ങൾ നടത്തുമെന്ന് തിരിച്ചടിച്ച് ഇന്ത്യ

ദില്ലി: കശ്മീരിനെ തർക്കപ്രദേശമെന്ന് വിശേഷിപ്പിച്ച് പ്രകോപനവുമായി ചൈന. ജമ്മു കശ്മീരിൽ നടക്കുന്ന ജി20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് യോഗത്തിൽ പങ്കെടുക്കില്ലെന്നും തർക്കപ്രദേശത്ത് ഇത്തരം യോഗങ്ങൾ നടത്തുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും ചൈനയുടെ വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. അതേസമയം സ്വന്തം പ്രദേശത്ത് മീറ്റിംഗുകൾ നടത്താൻ സ്വാതന്ത്ര്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി ചൈനയുടെ എതിർപ്പിനെ ഇന്ത്യ ശക്തമായി പ്രതിരോധിച്ചു. ചൈനയുമായുള്ള സാധാരണ ബന്ധത്തിന് അതിർത്തിയിൽ ശാന്തിയും സമാധാനവും അനിവാര്യമാണെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയവും തിരിച്ചടിച്ചു. മെയ് 22 മുതൽ മെയ് 24 വരെ ജമ്മു കശ്മീരിന്റെ വേനൽക്കാല തലസ്ഥാനമായ ശ്രീനഗറിൽ നടക്കുന്ന മൂന്നാമത് ജി 20 ടൂറിസം വർക്കിംഗ് ഗ്രൂപ്പ് മീറ്റിംഗിന് ഇന്ത്യ ആതിഥേയത്വം വഹിക്കും.

ശ്രീനഗറിൽ നടക്കുന്ന ജി 20 യോഗം ജമ്മു കശ്മീരിന് അതിന്റെ യഥാർത്ഥ സാധ്യതകൾ പ്രകടിപ്പിക്കാനുള്ള വലിയ അവസരമാണെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് ബുധനാഴ്ച പറഞ്ഞു. ശ്രീനഗറിൽ നടക്കുന്ന ഇത്തരമൊരു അന്താരാഷ്ട്ര പരിപാടി രാജ്യത്തും ലോകമെമ്പാടും നല്ല സന്ദേശം നൽകുമെന്നും അദ്ദേഹം പറഞ്ഞു. ജമ്മു കശ്മീരിൽ ജി20 സമ്മേളനം നടത്താനുള്ള ഇന്ത്യയുടെ തീരുമാനത്തെ പാക്കിസ്ഥാൻ എതിർത്തിരുന്നു. എന്നാൽ അയൽരാജ്യത്തിന്റെ എതിർപ്പിനെ ഇന്ത്യ തള്ളിക്കളഞ്ഞു. നേരത്തെ ഇന്ത്യ ജി20 സമ്മേളനങ്ങൾ കശ്മീരിൽ നടത്തുന്നതിനെതിരെ പാകിസ്ഥാനും ചൈനയും രംഗത്ത് വന്നിരുന്നു. സമ്മേളനത്തിനെതിരെ അന്താരാഷ്‌ട്ര പിന്തുണ സമാഹരിക്കാൻ ഇരു രാജ്യങ്ങളും നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് ചൈനയുടെ പുതിയ നിലപാട്.

Related Articles

Latest Articles