China with the highest daily covid count
ബെയ്ജിങ്: 2020 ഫെബ്രുവരിക്ക് ശേഷം ഏറ്റവും ഉയർന്ന പ്രതിദിന രോഗികളാണ് ചൈനയിൽ ഇപ്പോൾ രേഖപ്പെടുത്തിയത്. 13,287 രോഗികളാണ് ഏപ്രിൽ രണ്ടിന് സ്ഥിരീകരിച്ചത്. ഇതിൽ കൂടുതൽ രോഗികളും ജിലിങ് പ്രവിശ്യയിലാണ്. ഏറ്റവും വലിയ ചൈനീസ് നഗരങ്ങളിലൊന്നായ ഷാങ്ഹായിൽ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ച ലോക്ക്ഡൗൺ തുടരുകയാണ്. എന്നാൽ ഷാങ്ഹായിയിൽ ലോക്ക്ഡൗണിനെതിരെ ജനങ്ങളുടെ പ്രതിഷേധമുയരുന്നുണ്ട്.
നേരത്തെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട വൈറസ് വ്യാപനത്തേക്കാൾ ഗുരുതരമാണ് ഇപ്പോൾ ഷാങ്ഹായിയിലെ രോഗവ്യാപനമെന്നാണ് റിപ്പോർട്ട്. കൂടുതലായും പ്രായമായവരിലാണ് രോഗബാധ റിപ്പോർട്ട് ചെയ്യുന്നത്. രാജ്യത്ത് വാക്‌സിനേഷൻ സ്വീകരിക്കാത്ത നിരവധി പ്രായമായവരുണ്ട്. അതിനാൽ വൈറസ് വ്യാപനം മരണനിരക്ക് വർധിപ്പിക്കാൻ കാരണമാകുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. നിലവിൽ ഒമിക്രോൺ വകഭേദമാണ് ചൈനയിൽ കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെടുന്നത്.
ദിസ്‌പൂർ : പ്രശസ്ത ഗായകൻ സുബീൻ ഗാർഗിന്റെ ദുരൂഹ മരണക്കേസ് ഈ മാസം അവസാനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസിക്ക് കൈമാറുമെന്ന്…
തിരുവനന്തപുരം : വോട്ടെടുപ്പിന് മുൻപ് തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുടെ അവലോകനത്തിന് ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ്-- ജില്ലാ കമ്മിറ്റി യോഗങ്ങളിൽ നേതാക്കൾ തമ്മിൽ…
കൊൽക്കത്ത : ലോകകപ്പ് ജേതാവും ലോക ഫുട്ബോൾ ഇതിഹാസവുമായ ലയണൽ മെസ്സി 2011-ന് ശേഷം ആദ്യമായി ഇന്ത്യയിലേക്ക് എത്തുകയാണ്. നാളെ…
നടിയെ ആക്രമിച്ച കേസിലെ പ്രതികളുടെ ശിക്ഷാവിധിയിൽ നിരാശ പ്രകടിപ്പിച്ച് ഡബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മി. ശിക്ഷാവിധി അതിജീവിതയെ പരിഗണനയിലെടുക്കാതെയുള്ളതെന്നും അതിജീവിതയ്ക്കാണ് യഥാർഥത്തിൽ…
ദില്ലി : ആഗോളതലത്തിൽ വ്യോമ പ്രതിരോധ ശേഷിയിൽ ഭാരതം വൻ മുന്നേറ്റത്തിനൊരുങ്ങുന്നു. ലോകത്തിലെ ഏറ്റവും ശക്തമായ ദീർഘദൂര എയർ-ടു-എയർ മിസൈലുകളിലൊന്നായ…
കണ്ണൂര്‍: മമ്പറത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്കും പോളിംഗ് ഏജന്‍റിനും മുഖംമൂടി സംഘത്തിന്റെ ക്രൂര മർദനം. വേങ്ങാട് പഞ്ചായത്തിലെ 16ാം വാര്‍ഡിൽ മത്സരിക്കുന്ന…