ദില്ലി: ഇന്ത്യ – ചൈന അതിർത്തിയിൽ നിന്ന് ചൈനീസ് സേനയുടെ പിന്മാറ്റം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്ന് റിപ്പോർട്ടുകൾ . ഹോട്ട് സ്പ്രിംഗ്സ്, ഗോഗ്ര എന്നിവിടങ്ങളിൽ നിന്ന് ചൈനീസ് സേനയായ പീപ്പിൾസ് ലിബറേഷൻ ആർമിയുടെ പിൻമാറ്റം ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത് .
അതേസമയം, ഗൽവാൻ താഴ്‍വരയിലെ പിൻമാറ്റം മന്ദഗതിയിലാണ് പുരോഗമിക്കുന്നത് . ഉപഗ്രഹചിത്രങ്ങളനുസരിച്ച് ഗൽവാനിൽ നിന്ന് ചൈന രണ്ട് കിലോമീറ്റർ വരെ പിൻമാറിയെന്നാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടെന്‍റുകളടക്കം പൊളിച്ചുമാറ്റേണ്ടതിനാൽ ഗോഗ്രയിലെ പിൻമാറ്റപ്രക്രിയ പൂർത്തിയാകാൻ ദിവസങ്ങളെടുത്തേക്കും. പട്രോളിംഗ് പോയന്‍റ് 15 ആയ ഹോട്ട്സ്പ്രിംഗ്സിൽ നിന്ന് ഉടൻ തന്നെ പിൻമാറ്റപ്രക്രിയ പൂർത്തിയാകുമെന്നാണ് ലഭിക്കുന്ന വിവരം .
ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവലും ചൈനീസ് വിദേശകാര്യമന്ത്രി വാങ് യിയും ഞായറാഴ്ച വൈകിട്ട് ഫോൺ വഴി രണ്ട് മണിക്കൂറോളം സംസാരിച്ചിരുന്നു. ഇതേത്തുടർന്നാണ് ഇരുസൈന്യവും അതിർത്തിയിൽ സേനാപിൻമാറ്റം നടത്താമെന്ന് ധാരണയായത്.
ഇരു രാജ്യങ്ങളുടെയും ധാരണ പ്രകാരം രണ്ട് സൈന്യങ്ങളും സംഘർഷമേഖലകളിൽ നിന്ന് ഒന്നര – രണ്ട് കിലോമീറ്റർ വരെ പിന്നോട്ട് മാറും. ഇതിന് ശേഷമാകും ബാക്കിയുള്ള ചർച്ചകൾ നടക്കുക
അടിമത്വത്തിന്റെ പ്രതീകം; 14 വയസിന് താഴെയുള്ള കുട്ടികൾ പഠിക്കുന്ന സ്കൂളുകളിൽ ഹിജാബ് നിരോധിച്ച് ഓസ്ട്രിയൻ പാർലമെന്റ് ! പ്രമേയം കൊണ്ടുവന്നത്…
അഴിമതിയും രാജ്യദ്രോഹവും ചുമത്തി ! മാസങ്ങൾ മാത്രം നീണ്ട വിചാരണ ! ഒടുവിൽ മുൻ ഐ എസ് ഐ മേധാവിയോടുള്ള…
ഓപ്പറേഷൻ സിന്ദൂറിന് ശേഷം ആദ്യമായി മോദി ട്രമ്പ് ടെലിഫോൺ ചർച്ച ! സമഗ്ര സൈനിക സഹകരണം മുഖ്യ വിഷയം; അമേരിക്ക…
വഖഫ് സ്വത്തുകളുടെ രജിസ്‌ട്രേഷനായി തുറന്ന ഉമീദ് പോർട്ടൽ ആറുമാസത്തെ കാലാവധി ഡിസംബർ 6ന് അവസാനിച്ചതോടെ അടച്ചു. രാജ്യത്തെ പകുതിയിലധികം വഖഫ്…
വർത്തമാനകാലത്ത് ജീവിക്കാനുള്ള കഴിവ് ജീവിതത്തിൽ നിരവധി നേട്ടങ്ങളും മാറ്റങ്ങളും കൊണ്ടുവരുന്നു.ഭൂതകാലം ഓർക്കുന്നതും ഭാവി കുറിച്ച് ആശങ്കപ്പെടുന്നതുമാണ് കൂടുതലായി സ്‌ട്രെസ് ഉണ്ടാക്കുന്നത്.…
സോഷ്യൽ മീഡിയയിൽ നിന്ന് കുട്ടികളെ അകറ്റി നിർത്തുന്നതിനായി കൃത്യമായ നടപടികൾ സ്വീകരിക്കണമെന്ന് ഓസ്‌ട്രേലിയൻ സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. #socialmediabanunder16 #australiangovernmentnewslaw #socialmediaban…