India

ചൈനീസ് വിദേശകാര്യ മന്ത്രി ഭാരതത്തിലേക്ക് ! അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടത്തും; ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിലെ മഞ്ഞുരുക്കത്തിലും നിർണായകം

ദില്ലി : ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഭാരതത്തിലേക്ക്. ഷാങ്ഹായ് കോര്‍പ്പറേഷന്‍ ഓര്‍ഗനൈസേഷന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ടിയാന്‍ജിനിലേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്താനിരിക്കുന്ന യാത്രയ്ക്ക് മുന്നോടിയായാണ് ചൈനീസ് വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്, റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുതിന്‍ തുടങ്ങിയവരും പ്രധാനമന്ത്രിയ്‌ക്കൊപ്പം ഉച്ചകോടിയില്‍ പങ്കെടുക്കും. ഇന്ത്യയും ചൈനയും തമ്മിലുള്ള അതിര്‍ത്തി പ്രശ്നത്തെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചര്‍ച്ച നടുത്തുകയാണ് വാങ് യിയുടെ പ്രധാന ഉദ്ദേശമെന്നാണ് വിവരം. .

അതേസമയം ഗാൽവാൻ താഴ്‌വരയിലെ സംഘർഷത്തെ തുടർന്ന് പൂർണ്ണമായും വഷളായ ഇന്ത്യ-ചൈന നയതന്ത്ര ബന്ധത്തിൽ മഞ്ഞുരുകുകയാണ്. ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം സാധാരണ നിലയിലേക്ക് മടങ്ങുന്നതിന്റെ ഭാഗമായി, ഇന്ത്യ ചൈനയിലേക്ക് വിമാന സർവീസുകൾ പുനരാരംഭിക്കാൻ ഒരുങ്ങുന്നതായും, ഇന്ത്യയിലേക്കുള്ള യൂറിയ കയറ്റുമതിയിൽ ചൈന ഇളവുകൾ നൽകിയതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

ചൈനീസ് പൗരന്മാർക്ക് വിനോദസഞ്ചാര വിസകൾ അനുവദിക്കുന്നതിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ഇന്ത്യ നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ്, എയർലൈൻ കമ്പനികൾക്ക് ചൈനയിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ പുനരാരംഭിക്കാൻ വ്യോമയാന മന്ത്രാലയം നിർദ്ദേശം നൽകിയിരിക്കുന്നത്. കോവിഡ് മഹാമാരിയുടെ സമയത്ത് നിർത്തിവെച്ച വിമാന സർവീസുകൾ, 2020-ലെ ഗാൽവാൻ സംഘർഷത്തോടെ പൂർണ്ണമായും നിലയ്ക്കുകയായിരുന്നു.

ഇന്ത്യയുടെ ഈ നടപടികളോട് ക്രിയാത്മകമായാണ് ചൈന പ്രതികരിക്കുന്നതെന്നാണ് സൂചന. ഇന്ത്യക്ക് ഏറെ ആവശ്യമുള്ള യൂറിയ രാസവളത്തിന്റെ കയറ്റുമതിക്ക് ഏർപ്പെടുത്തിയിരുന്ന കർശന നിയന്ത്രണങ്ങളിൽ ചൈന ഇളവ് വരുത്തിയതായാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധം മെച്ചപ്പെടുത്തുന്നതിലെ ഒരു സുപ്രധാന ചുവടുവെപ്പായാണ് വിലയിരുത്തപ്പെടുന്നത്.

നയതന്ത്ര, വ്യാപാര രംഗത്തെ ഈ മാറ്റങ്ങൾ സൈനിക തലത്തിലുള്ള ധാരണകളുടെ തുടർച്ചയാണ്. 2024 ഒക്ടോബറിൽ നടന്ന ചർച്ചകളെ തുടർന്ന്, സംഘർഷ മേഖലകളിൽ നിന്ന് സൈന്യത്തെ പിൻവലിച്ച് 2020-ന് മുമ്പുള്ള സ്ഥിതിയിലേക്ക് മടങ്ങാൻ ഇരുരാജ്യങ്ങളും തീരുമാനിച്ചിരുന്നു. ചില മേഖലകളിൽ ഈ സൈനിക പിന്മാറ്റം പൂർത്തിയാകാനുണ്ടെങ്കിലും, നയതന്ത്ര തലത്തിലുള്ള പുതിയ നീക്കങ്ങൾ സമ്പൂർണ്ണ സമാധാന ശ്രമങ്ങൾക്ക് കരുത്തേകുമെന്നാണ് വിലയിരുത്തൽ.

Anandhu Ajitha

Recent Posts

ബംഗ്ലാദേശിൽ വീണ്ടും ന്യൂനപക്ഷ വേട്ട ! മത നിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ തല്ലിക്കൊന്ന് കത്തിച്ചു ;ഏഴ് പേർ പിടിയിൽ

മൈമൻസിങ് : ബംഗ്ലാദേശിലെ മൈമൻസിങ് നഗരത്തിൽ മതനിന്ദ ആരോപിച്ച് ഹിന്ദു യുവാവിനെ ജനക്കൂട്ടം തല്ലിക്കൊന്ന് തീകൊളുത്തി. പയനിയർ നിറ്റ് കോമ്പോസിറ്റ്…

9 hours ago

യാത്രക്കാരനെ മർദിച്ചതായി പരാതി ! എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെ സസ്‌പെൻഡ് ചെയ്തു ; ആഭ്യന്തര അന്വേഷണം തുടരുകയാണെന്ന് വിമാനക്കമ്പനി

ദില്ലി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ യാത്രക്കാരനെ ശാരീരികമായി ഉപദ്രവിച്ചെന്ന പരാതിയിൽ എയർ ഇന്ത്യ എക്സ്പ്രസ് പൈലറ്റിനെതിരെ കർശന നടപടി. ടെർമിനൽ…

10 hours ago

പോളണ്ടിൽ ഭീകരാക്രമണ പദ്ധതി തകർത്ത് സുരക്ഷാ ഏജൻസി !പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥി പിടിയിൽ; ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകര സംഘടനയിൽ ചേരാനും നഗരത്തിൽ സ്ഫോടനം നടത്താനും പദ്ധതിയിട്ടിരുന്നതായി കണ്ടെത്തൽ ; യൂറോപ്പ് കടുത്ത ജാഗ്രതയിൽ

വാഴ്സ : പോളണ്ടിൽ ക്രിസ്മസ് വിപണികളെ ലക്ഷ്യമിട്ട് ഭീകരാക്രമണത്തിന് പദ്ധതിയിട്ട പത്തൊൻപതുകാരനായ നിയമവിദ്യാർത്ഥിയെ ആഭ്യന്തര സുരക്ഷാ ഏജൻസി (ABW) പിടികൂടി.…

11 hours ago

മെറ്റാ ഗ്ലാസ് ധരിച്ച് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിൽ കയറി ! ശ്രീലങ്കൻ പൗരൻ കസ്റ്റഡിയിൽ ! ചോദ്യം ചെയ്യൽ തുടരുന്നു

തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മെറ്റാ ഗ്ലാസ് ധരിച്ചെത്തിയ ആൾ കസ്റ്റഡിയിൽ. ശ്രീലങ്കൻ പൗരനാണ് പോലീസിന്റെ പിടിയിലായത്. ഇയാളെ ഫോർട്ട്…

11 hours ago

വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് പുത്തൻ വ്യോമ കവാടം! ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗോഹട്ടിയിലെ ലോകപ്രിയ ഗോപിനാഥ് ബർദലോയ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെർമിനൽ കെട്ടിടം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിന് സമർപ്പിച്ചു. അസമിന്റെ…

12 hours ago

തോഷഖാന അഴിമതിക്കേസ് !ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും17 വർഷം തടവ്: വിധി പ്രഖ്യാപിച്ച് പാകിസ്ഥാൻ കോടതി

തോഷഖാന അഴിമതിക്കേസിൽ പാകിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനും മൂന്നാം ഭാര്യ ബുഷ്റ ബീബിക്കും 17 വർഷം വീതം തടവുശിക്ഷ…

12 hours ago