Featured

ദലൈലാമയെ പിന്തുടർന്ന ചൈനീസ് വനിത പിടിയിലായത് ബീഹാറിലെ ഗയയിൽ

ദില്ലി: സംശയാസ്പദമായ സാഹചര്യത്തിൽ ബീഹാറിലെ ഗയയിൽ നിന്നും ചൈനീസ് യുവതി പിടിയിലായി. ദലൈലാമയെ പിന്തുടർന്ന് ചാരപ്രവർത്തനം നടത്തുകയാണോ യുവതിയുടെ ഉദ്ദേശമെന്ന് അന്വേഷണ ഏജൻസികൾ സംശയിക്കുന്നു. ഇന്ന് മുതൽ ദലൈലാമക്ക് മൂന്നുദിവസം ഗയയിൽ വിവിധ പരിപാടികൾ നിശ്ചയിച്ചിട്ടുണ്ട്. നേരത്തെ സമൂഹ മാധ്യമങ്ങളിലൂടെയും മറ്റും ചാരവനിതയുടെ രേഖാചിത്രം പോലീസ് പ്രചരിപ്പിക്കുകയും പൊതുജനങ്ങളിൽ നിന്നും വിവരങ്ങൾ തേടുകയും ചെയ്തിരുന്നു. തുടർന്നാണ് കഴിഞ്ഞ ദിവസം ഗയയിലെ ഒരു ഗസ്റ്റ് ഹൗസിൽ നിന്നും സോങ് സിയാലൻ എന്ന ചൈനീസ് യുവതി പിടിയിലായത്.

കൊൽക്കത്തയിലെ വിദേശ പൗരന്മാർക്കായുള്ള റീജിയണൽ രജിസ്‌ട്രേഷൻ ഓഫീസിൽ നിന്നാണ് ചൈനീസ് വനിത വിസാ കാലാവധി കഴിഞ്ഞിട്ടും രാജ്യത്ത് തുടരുന്നതായി പോലീസിന് റിപ്പോർട്ട് ചെയ്തത്. 90 ദിവസത്തിൽ കൂടുതൽ രാജ്യത്ത് തുടർച്ചയായി തങ്ങാനാകാത്ത വിസയാണ് സോങ്ങിന് ഉണ്ടായിരുന്നത്. 2019 ഒക്ടോബർ മുതൽ സോങ് ഇന്ത്യയിലുണ്ട്. 2020 ജനുവരിയിൽ നേപ്പാളിലേക്ക് പോയെങ്കിലും നാല് ദിവസത്തിന് ശേഷം തിരിച്ചെത്തി. പിന്നീട് ഇത്രയും കാലം നിയമവിരുദ്ധമായി രാജ്യത്ത് തുടരുകയായിരുന്നു. ഇക്കാലയളവിലത്രയും സോങ് ദലൈലാമയെ പിന്തുടരുകയായിരുന്നു എന്നാണ് അന്വേഷണ ഏജൻസികൾക്ക് ലഭിച്ച വിവരം.

അതേസമയം കോവിഡ് നിയന്ത്രണങ്ങളെ തുടർന്ന് കഴിഞ്ഞ രണ്ടുവർഷമായി മുടങ്ങിയ ദലൈലാമയുടെ ഗയാ സന്ദർശനം ഇന്ന് തുടങ്ങും. എല്ലാവർഷവും ദലൈലാമ ഗയയിൽ എത്തി വിവിധ പരിപാടികളിൽ പങ്കെടുക്കുക പതിവാണ്. ഇതിനു മുന്നേയും ചൈനീസ് ചാര വനിതകൾ ദലൈലാമയുടെ ഓഫീസിൽ നിന്ന് വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നതിനിടെ പിടിയിലായിരുന്നു. കഴിഞ്ഞ ഒക്ടോബറിൽ സായ് റയോ എന്ന ചൈനീസ് യുവതി നേപ്പാൾ സ്വദേശിയായ ദോല ലാമ എന്ന ബുദ്ധ സന്യാസിയായി ആൾമാറാട്ടം നടത്തി ദലൈലാമയെ പിന്തുടരുമ്പോൾ ദില്ലി പോലീസിന്റെ പിടിയിലായിരുന്നു. ടിബറ്റിന്റെ ആത്മീയ നേതാവായ ദലൈലാമ അദ്ദേഹത്തിന്റെ പിന്തുടർച്ചാവകാശിയെ പ്രഖ്യാപിക്കാനിരിക്കെയാണ് ചൈന ചാരന്മാരെ ഉപയോഗിച്ച് അദ്ദേഹത്തിന്റെ വിവരങ്ങൾ ചോർത്താൻ ശ്രമിക്കുന്നത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വീണ്ടും ചൈനീസ് വനിതയെ ദലൈലാമയെ പിന്തുടരാൻ ശ്രമിക്കവേ പിടിയിലായ പശ്ചാത്തലത്തിൽ അതിർത്തിയിലുൾപ്പെടെ ഇന്ത്യ കനത്ത ജാഗ്രത പുലർത്തുകയാണ്.

anaswara baburaj

Recent Posts

മുതലപ്പൊഴിയിലെ അപകടങ്ങൾ !ന്യൂനപക്ഷ കമ്മീഷന് റിപ്പോർട്ട് സമർപ്പിച്ചു

മുതലപ്പൊഴിയിലെ അപകടങ്ങളിൽ സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ സ്വമേധയാ എടുത്ത കേസിൽ ചെയർമാൻ അഡ്വ. എ.എ റഷീദിന്റെ നിർദ്ദേശ പ്രകാരം മത്സ്യബന്ധന…

2 hours ago

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ എക്സ്പ്രസ് . ജൂണ്‍ ഒന്നിനും ഏഴിനും ഇടയിലുള്ള…

2 hours ago

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ വിജയം പ്രവചിച്ച് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങളും |MODI| #modi…

2 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

3 hours ago

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി ഇഡി പിടിയിലായ കവിത ഇപ്പോഴും ജാമ്യം കിട്ടാതെ…

3 hours ago

വേനൽമഴയിൽ കഷ്ടത്തിലായി കെഎസ്ഇബി !സംസ്ഥാനത്തുടനീളം പോസ്റ്റുകളും ലൈനുകളും ട്രാൻസ്ഫോർമറുകളും തകർന്നു; നഷ്ടം 48 കോടിയിലേറെയെന്ന് പ്രാഥമിക കണക്ക്

തിരുവനന്തപുരം : സംസ്ഥാനത്ത് പെയ്തിറങ്ങിയ വേനൽമഴ കെഎസ്ഇബിക്ക് നൽകിയത് കനത്ത നഷ്ടത്തിന്റെ കണക്കുകൾ. കനത്ത മഴയിൽ സംസ്ഥാനത്തുടനീളം നിരവധി പോസ്റ്റുകളും…

3 hours ago