Spirituality

അയ്യപ്പൻ ആയോധനകല പഠിക്കാനെത്തിയ ചിറക്കടവ് ക്ഷേത്രം;അറിയാം കഥയും വിശ്വാസങ്ങളും

കോട്ടയത്തിന്റെ വിശ്വാസ ഗോപുരങ്ങളായി ഉയർന്നു നിൽക്കുന്ന ക്ഷേത്രങ്ങളിൽ പ്രധാനിയാണ് ചിറക്കടവ് മഹാദേവ ക്ഷേത്രം. ആയിരത്തിലധികം വർഷത്തെ പഴക്കമുള്ള ക്ഷേത്രവും ഇതിന്റെ ചരിത്രവും വിശ്വാസങ്ങളും എന്നും ഭക്തർക്ക് ഒരു അതിശയം തന്നെയാണ്. ശബരിമല അയ്യപ്പന്റെ പിതൃസ്ഥാനീയനായാണ് ഇവിടത്തെ മഹാദേവനെ കണക്കാക്കുന്നത്. ശങ്കര മൂർത്തീ ഭാവത്തിലാണ് ശിവ പ്രതിഷ്ഠ.ക്ഷേത്രത്തിന്റെ ഐതിഹ്യങ്ങൾ പല വിധത്തിലുണ്ടെങ്കിലും അതിൽ അറിയപ്പെടുന്നത് കൂവളച്ചുവട്ടിലെ സ്വയംഭൂ അവതാരമാണ്.

ഒരിക്കൽ ഇവിടെയെത്തിയ ഒരു സ്ത്രീ കൂവ പറിക്കുന്നതിനായി മണ്ണിൽ കുത്തിയപ്പോൾ അവിടെ നിന്നും രക്ത പ്രവാഹമുണ്ടായത്രെ. ഇതറിഞ്ഞെത്തിയ ആളുകൾ അവിടെ മണ്ണുനീക്കി നോക്കിയപ്പോൾ രക്തമൊലിക്കുന്ന നിലയിൽ ശിവലിംഗം കണ്ടെത്തിയെന്നാണ് വിശ്വാസം. ഈ ശിവലിംഗം കണ്ടെത്തുന്നത് ഇവിടെ കാടുകൾക്കിടയിൽ മാറി നിന്നിരുന്ന ഒരു കൂവള മരത്തിനു ചുവട്ടിൽ നിന്നാണ്. ഇതിനു ചുവട്ടിൽ ഒരു മഹർഷി വസിച്ചിരുന്നു എന്നും അദ്ദേഹം കൂവ മഹർഷി എന്ന് അറിയപ്പെട്ടിരുന്നു എന്നുമൊരു വിശ്വാസമുണ്ട്.

ശബരിമല അയ്യപ്പന്റെ പിതാവിന്‌റ സ്ഥാനമാണ് ചിറക്കടവ് മഹാദേവന് നല്കിയിരിക്കുന്നത്. അയ്യപ്പൻ ഇവിടെ ചിറക്കടവിലെത്തി ആയോധന കലകൾ പഠിച്ചിരുന്നതായും ഒരു വിശ്വാസമുണ്ട്. എന്തുതന്നെയായാലും ചിറക്കടവിൽ നിന്നുള്ള ശബരിമല തീർത്ഥാടകർ എരുമേലിയിൽ പേട്ടതുള്ളാറില്ല. അയ്യപ്പൻ ഇവിടെയെത്തി ആയോധന കലകൾ അഭ്യസിച്ചു എന്നതിന്റെ വിശ്വാസ ഭാഗമായിട്ടാണ് ഇവിടുത്തെ വേലകളി എന്നൊരു വിശ്വാസമുണ്ട്.

Anusha PV

Recent Posts

മമത വീഴും !തൃണമൂൽ കോൺഗ്രസിന് കനത്ത തിരിച്ചടി ; ബംഗാളിൽ ബിജെപി ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സർവേ ഫലം

കൊൽക്കത്ത: 2024 ലോക് സഭാ തെരഞ്ഞെടുപ്പിൽ തൃണമൂൽ കോൺഗ്രസിന് വലിയ തിരിച്ചടിയെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ. ഏറ്റവും കുറഞ്ഞത് മൂന്ന്…

3 hours ago

പതിനെട്ടാമത്തെ അടവെടുത്തിട്ടും കാര്യമില്ല !

പഠിച്ച പണി പതിനെട്ടും നോക്കി ! രക്ഷയില്ല...കെജ്രിവാൾ ജയിലിലേക്ക് തന്നെ

4 hours ago