വിവാഹാലോചന സമയത്ത് ഗ്രഹനിലയിൽ ഏറ്റവും പ്രാധാന്യം നൽകുന്ന ഒന്നാണ് ചൊവ്വയുടെ സ്ഥിതി. ചൊവ്വാ അനിഷ്ടസ്ഥാനത്തായാൽ ചൊവ്വാ ദോഷം എന്ന് പറഞ്ഞു പേടിക്കുന്നവർ കുറവല്ല. ചൊവ്വാ അനിഷ്ടസ്ഥാനത്താണെങ്കിലും അതിന് ശുഭഗ്രഹ സാന്നിധ്യമുണ്ടെങ്കിൽ ശുഭകാരകനായി മാറുന്നതാണ്. ചൊവ്വയുടെ ദോഷം ഭയാശങ്കയോടെ കാണേണ്ട ഒന്നല്ല, മറിച്ചു ചൊവ്വാ പ്രീതികരമായവ അനുഷ്ടിച്ചു ദോഷ കാഠിന്യം കുറയ്ക്കുകയാണ് വേണ്ടത്. നിർമ്മലവും ഉദാത്തവുമായ ഭക്തിക്കുമുന്നിൽ നീങ്ങാത്ത ദോഷങ്ങളൊന്നുമില്ലെന്നാണ് വിശ്വാസം .
എന്നാൽ ചൊവ്വാ പ്രീതിലഭിക്കാൻ ദേവസേനാപതിയായ സുബ്രഹ്മണ്യ സ്വാമിയെ ഭജിക്കുന്നതാണ് ഏറ്റവും ഉത്തമമാർഗ്ഗം. ജ്യോതിശാസ്ത്രപ്രകാരം ചൊവ്വയുടെ ദേവതയാണ് സുബ്രഹ്മണ്യ സ്വാമി. കുമാരസൂക്ത പുഷ്‌പാഞ്‌ജലി , ഷഷ്ഠിവ്രതം, കാവടിയെടുക്കൽ എന്നിവ സുബ്രഹ്മണ്യപ്രീതിക്ക് നന്ന്. പക്കപ്പിറന്നാൾതോറുമോ ചൊവ്വാഴ്ചയോ ഷഷ്ഠിദിനത്തിലോ സുബ്രഹ്മണ്യ ക്ഷേത്രദർശനം നടത്തുന്നതും ദോഷപരിഹാരമാണ്. കൂടാതെ സുബ്രഹ്മണ്യ ഗായത്രി ഭക്തിയോടെ ജപിച്ചാൽ ചൊവ്വയുടെ ദോഷഫലങ്ങൾ നീങ്ങും എന്നാണ് വിശ്വാസം
സനല്‍ക്കുമാരായ വിദ്മഹേ
ഷഡാനനായ ധീമഹീ
തന്വോ സ്കന്ദ: പ്രചോദയാത്
അതുപോലെ തന്നെ ജാതകത്തില്‍ ചൊവ്വയുടെ സ്ഥാനം മേടം, മിഥുനം, ചിങ്ങം, തുലാം, ധനു, കുംഭം എന്നീ രാശികളില്‍ നില്‍ക്കുന്നവര്‍ക്കും, ലഗ്നം രണ്ടിലോ ഏഴിലോ എട്ടിലോ നില്‍ക്കുന്നവര്‍ക്കും, മകയിരം, ചിത്തിര, അവിട്ടം നക്ഷത്രക്കാരും ചൊവ്വാ പ്രീതി വരുത്തേണ്ടത് അനിവാര്യമാണ്. അതിനായി നിത്യവും പ്രഭാതത്തിൽ 10 തവണ സുബ്രഹ്മണ്യ ഗായത്രി ജപിക്കാവുന്നതാണ്. സുബ്രഹ്മണ്യ ഗായത്രി ജപത്തിലൂടെ മക്കൾക്ക് ഉന്നതിയും അവരുടെ സ്നേഹം അനുഭവത്തിൽ വരാനുമുള്ള ഭാഗ്യവും സിദ്ധിക്കും.
അതേസമയം മകയിരം, ചിത്തിര, അവിട്ടം എന്നീ നക്ഷത്രങ്ങളുടെ ആധിപത്യം ചൊവ്വയ്ക്ക് ആയതിനാല്‍ ഈ നക്ഷത്രജാതർ എല്ലാ ദശാകാലത്തും സുബ്രഹ്മണ്യഗായത്രി ശീലമാക്കുന്നത് അത്യുത്തമമാണ് .അശ്വതി, കാര്‍ത്തിക, പൂയം, മകം, ഉത്രം, അനിഴം, ഉത്രാടം, മൂലം, ഉത്തൃട്ടാതി എന്നീ നക്ഷത്രജാതർ അവരുടെ ചൊവ്വാദശാകാലത്ത് സുബ്രഹ്മണ്യഗായത്രി ജപം തുടരുന്നത് ദോഷകാഠിന്യം കുറയ്ക്കും.
(കടപ്പാട്)
ചൊക്ലിയിലെ 17-കാരനായ ശിവസൂര്യയുടെ തിരോധാനം കേവലമൊരു 'വീടുവിട്ടിറങ്ങൽ' എന്നതിലുപരി ദുരൂഹതകൾ നിറഞ്ഞ കേസായി മാറുകയാണ്. ശിവസൂര്യയുടെ തിരോധാനത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണത്തിന്…
പാകിസ്ഥാനിലെ വടക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ ഖൈബര്‍ പഖ്തൂണ്‍ഖ്വയിലെ (Khyber Pakhtunkhwa) ദേര ഇസ്മായില്‍ ഖാനില്‍ സുരക്ഷാ ചെക്ക്പോസ്റ്റ് ലക്ഷ്യമാക്കി നടന്ന അതിശക്തമായ…
ദില്ലി : പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയില്‍ നടപ്പിലാക്കിയ ഊര്‍ജ്ജ ലഭ്യത വിപുലീകരണം ചരിത്രത്തില്‍ തന്നെ അഭൂതപൂര്‍വ്വമായ നേട്ടമാണെന്ന്…
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…