ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് ക്രൈസ്തവ നേതാക്കൾ കേക്ക് നൽകുന്നു
ഛത്തീസ്ഗഢ് വിഷയത്തിൽ നടത്തിയ ഇടപെടലുകൾക്ക് മുൻ കേന്ദ്രമന്ത്രിയും ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് നന്ദി പറയാൻ മാരാർജി ഭവനിലേക്ക് കേക്കുമായി ക്രൈസ്തവ നേതാക്കൾ. വിവിധ ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സിന്റെ പ്രതിനിധികളാണ് രാജീവ് ചന്ദ്രശേഖരിന് നന്ദി പറയാൻ എത്തിയത്
ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ച് അതിരൂപതാദ്ധ്യക്ഷൻ ബിഷപ്പ് മാത്യൂസ് മോർ സിൽവാനിയോസ്, ആക്ട്സ് ജനറൽ സെക്രട്ടറി ജോർജ് സെബാസ്റ്റ്യൻ, ട്രഷറർ സാജൻ വേളൂർ (മാർത്തോമാ സഭ), റവ. ഷെറിൻ ദാസ് (സിഎസ്ഐ), ലെഫ്. കേണൽ സാജു ദാനിയൽ, ലെഫ്. കേണൽ സ്നേഹ ദീപം (സാൽവേഷൻ ആർമി ), ഡെന്നിസ് ജേക്കബ് (കെഎംഎഫ് പെന്തകോസ്ത് ചർച്ച്), റവ. ബി.ടി. വറുഗീസ്, റവ. യേശുദാസൻ എന്നിവരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും ആരോപിച്ച് അസിസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സന്യാസിനി സമൂഹത്തിൽ അംഗങ്ങളായ സിസ്റ്റർ വന്ദന ഫ്രാൻസിസ് (തലശ്ശേരി), സിസ്റ്റർ പ്രീതി മേരി (അങ്കമാലി) എന്നിവരാണ് ഛത്തീസ്ഗഢിൽ അറസ്റ്റിലായത്. ഒമ്പത് ദിവസത്തെ ജയിൽ വാസത്തിന് ശേഷം ഇക്കഴിഞ്ഞ ശനിയാഴ്ച വൈകുന്നേരമാണ് കന്യാസ്ത്രീകൾ പുറത്തിറങ്ങിയത്. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി തുടങ്ങിയവർ കന്യാസ്ത്രീകളെ സ്വീകരിക്കാൻ ദുർഗ്ഗിലെ ജയിലിലെത്തിയിരുന്നു,
എൻഐഎ കോടതി ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ രണ്ട് ആൾജാമ്യത്തിന് പുറമെ പാസ്‌പോർട്ട് കോടതിയിൽ സമർപ്പിക്കണം, രാജ്യം വിട്ടുപോകരുത്, സാക്ഷികളെ സ്വാധീനിക്കരുത്, മാധ്യമങ്ങളോട് സംസാരിക്കരുത്, രണ്ടാഴ്ചയിലൊരിക്കൽ സ്റ്റേഷനിൽ ഹാജരാകണം തുടങ്ങിയവയാണ് ജാമ്യ വ്യവസ്ഥകൾ. പ്രിൻസിപ്പൽ സെഷൻസ് ജഡ്ജ് സിറാജുദ്ദീൻ ഖുറേഷിയാണ് വിധി പറഞ്ഞത്.
കഴിഞ്ഞ മാസം 27നാണ് ആഗ്രയിലെ ഫാത്തിമ ആശുപത്രിയിൽ ജോലി ചെയ്യുന്ന ഇവർ ഗാർഹിക ജോലികൾക്കായി മൂന്നു പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാനായി ദുർഗ് റെയിൽവേ സ്റ്റേഷനിൽ ചെന്നതാണ്. ഒരു പെൺകുട്ടിയുടെ സഹോദരനും കൂടെയുണ്ടായിരുന്നു. മതപരിവർത്തന മാഫിയ സജീവമായ ദുർഗിൽ പെൺകുട്ടികളെയും കന്യാസ്ത്രീകളെയും കണ്ടതോടെ ആളുകൾ ഇവരെ തടഞ്ഞുവെക്കുകയും പോലീസിനെ അറിയിക്കുകയുമായിരുന്നു. ഒരു പെൺകുട്ടി തന്റെ സമ്മതമില്ലാതെയാണ് ജോലിക്കു കൊണ്ടുവന്നതെന്നു മൊഴി നൽകിയതോടെ സ്ഥിതി വഷളാകുകയായിരുന്നു
പ്രപഞ്ചത്തിന്റെ അഗാധതയിൽ നിന്ന് നമ്മുടെ സൗരയൂഥത്തിലേക്ക് അതിഥിയായെത്തിയ '3I/ATLAS' എന്ന നക്ഷത്രാന്തര ധൂമകേതു (Interstellar Comet) ശാസ്ത്രലോകത്തെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഭൂമിക്ക്…
കൊച്ചി: നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ അടിയന്തര ലാന്‍ഡിങ് നടത്തി എയര്‍ഇന്ത്യ എക്‌സ്പ്രസ് വിമാനം. ജിദ്ദയില്‍നിന്ന് കരിപ്പൂരിലേക്കുള്ള ഐഎക്‌സ് 398 വിമാനമാണ് .…
പ്രപഞ്ചത്തിന്റെ അഗാധതയിൽ അന്യഗ്രഹ ജീവനെയോ അന്യഗ്രഹ നാഗരികതകളെയോ തേടിയുള്ള മനുഷ്യന്റെ അന്വേഷണം ദശകങ്ങളായി തുടരുകയാണ്. നാം എന്ന് അവരെ കണ്ടെത്തും…
മമ്മിയൂരിൽ പള്ളി നിർമ്മാണവുമായി ബന്ധപ്പെട്ട സംഭവങ്ങൾ ചോദ്യം ചെയ്യുമ്പോൾ, അവിടത്തെ ഹിന്ദുക്കളെ എങ്ങോട്ട് തള്ളിവിടുകയാണ് എന്ന ആശങ്ക ശക്തമാകുന്നു. ശശികല…
ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലുള്ള ബോണ്ടി ബീച്ചിൽ ജൂതമത വിശ്വാസികൾ തങ്ങളുടെ പ്രകാശത്തിന്റെ ഉത്സവമായ ഹനുക്ക ആഘോഷിക്കാൻ ഒത്തുചേർന്ന വേളയിൽ നടന്ന ഭീകരാക്രമണം…
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ ഗാസ സമാധാന പദ്ധതിയിൽ പങ്കുചേരാനും അവിടെ സമാധാന സേനയെ വിന്യസിക്കാനുമുള്ള പാകിസ്ഥാന്റെ തീരുമാനം ആഗോളതലത്തിൽ…