തിരുവനന്തപുരം: ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന വിദ്വേഷം പടർത്തുന്ന ആഹ്വാനവുമായി ക്രൈസ്തവ വൈദീകൻ. കത്തോലിക്കാ പുരോഹിതനായ ജെയിംസ് മഞ്ഞക്കലാണ് ഓണാഘോഷം ക്രൈസ്തവ വിരുദ്ധമാണെന്ന തരത്തിൽ വിദ്വേഷ പ്രചാരണം നടത്തുന്നത്. ഓണാഘോഷം ക്രൈസ്തവ വിരുദ്ധം ആണെന്നും ബൈബിളിന് എതിരാണെന്നും കാട്ടി ചില ബൈബിള്‍ വചനങ്ങളും ചേര്‍ത്ത് ഫേയ്‌സ്ബുക്കിലൂടെയാണ് ജെയിംസ് മഞ്ഞക്കലിന്റെ വിദ്വേഷ പ്രചാരണം.
അസുരനായ മഹാബലി തിന്മയുടെ ചക്രവര്‍ത്തിയാണ്. മഹാബലി കേരളം ഭരിച്ചിരുന്നുവെന്നും മഹാവിഷ്ണുവിന്‍റെ അവതാരമായ വാമനൻ മഹാബലിയെ ചവിട്ടിത്താഴ്ത്തിയെന്നുമുള്ള കഥ യുക്തിയ്ക്ക് നിരക്കുന്നതല്ല. മനുഷ്യന്‍റെ ബൗദ്ധിക നിലവാരത്തെ പരിഹസിക്കുന്ന ഇത്തരം കഥകള്‍ക്ക് പിന്നാലെ ക്രിസ്ത്യാനികള്‍ പോകരുത്. ഓണത്തപ്പൻ എന്നു വിളിക്കപ്പെടുന്നത് വിഷ്ണുവിന്‍റെ അവതാരമായ വാമനനെയാണ്. ഓണമെന്നത് ഹിന്ദുക്കളുടെ മാത്രം ഉത്സവമാണെന്ന് മനസ്സിലാക്കണമെന്നും വൈദികൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫ്രാൻസിസ് ഡി സാലസ് സഭാംഗവും കത്തോലിക്കാസഭയുടെ കരിസ്മാറ്റിക് പ്രവര്‍ത്തനത്തിൽ സജീവപ്രവര്‍ത്തകനുമാണ് ജെയിംസ് മഞ്ഞക്കൽ. വിദേശരാജ്യങ്ങളിൽ ഉള്‍പ്പെടെ ഇദ്ദേഹം സുവിശേഷ പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്.
1599ലെ ഉദയംപേരൂര്‍ സൂനഹദോസിലെ കനോനകളിൽ ക്രിസ്ത്യാനികള്‍ ഓണം ആഘോഷിക്കരുതെന്ന് നിഷ്കര്‍ഷിച്ചിട്ടുണ്ടെന്നാണ് ജെയിംസ് മഞ്ഞക്കൽ സമർത്ഥിക്കുന്നത്. ക്രിസ്തുവിന് മുൻപ് ആറാം നൂറ്റാണ്ടിൽ അസീറിയൻ സാമ്രാജ്യത്തിന്‍റെ തലസ്ഥാനത്തിന്‍റെ ദേവനായ അസ്സര്‍ ബാൽ ആണ് മഹാബലിയായി മാറിയിരിക്കുന്നത് എന്ന വിചിത്ര വാദവും ഇയാൾ ഉയർത്തുന്നു. ഏലോം ദേശത്തു നിന്നുള്ളവര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറിയപ്പോള്‍ അസ്സര്‍ ബാൽ അസുര ബലിയായി മാറിയെന്ന് ചരിത്രകാരന്മാര്‍ പറയുന്നുണ്ടെന്നും ഇയാൾ പറയുന്നു.
മഹാബലിപുരവും ബാബേൽ ഗോപുരവും തമ്മിലുള്ള പേരിലെ സാമ്യമാണ് തന്‍റെ വാദത്തിന് തെളിവായി ഈ വൈദീകൻ ചൂണ്ടിക്കാട്ടുന്നത്. ബാബേൽ ഗോപുരം നിര്‍മിച്ച ഗ്രേറ്റ് ബാൽ സ്വയം ദൈവമായി പ്രഖ്യാപിച്ച ആളാണെന്നും ഇയാളാണ് മഹാബലിയായി മാറിയതെന്നും വൈദികൻ വാദിക്കുന്നു. മഹാബലി വര്‍ഷം തോറും ഭൂമിയിലേയ്ക്ക് വരികയും പാതാളത്തിലേയ്ക്ക് മടങ്ങുകയും ചെയ്യുന്നതു പോലെ ബാലും എല്ലാ വര്‍ഷവും ജീവിക്കുകയും മരിക്കുകയും ചെയ്യുന്നുണ്ടെന്നും ജെയിംസ് മഞ്ഞക്കൽ പറയുന്നു.
സഭ പ്രശ്‌നങ്ങളിലൂടെ നീങ്ങുമ്പോള്‍ സഭയെ തകര്‍ക്കാന്‍ സാത്താന്‍ കിണഞ്ഞ് പ്രവര്‍ത്തിക്കുമ്പോള്‍ നമുക്കെങ്ങനെ ഓണം ആഘോഷിച്ച്, ഓണസദ്യയും കഴിച്ച് നിഗളിക്കാന്‍ സാധിക്കും? സഭയ്ക്ക് വേണ്ടിയും സഭയുടെ അധികാരികൾക്ക് വേണ്ടിയും വിശ്വാസികള്‍ക്ക് വേണ്ടിയും ഓണസദ്യ ഉപേക്ഷിച്ച് ഉപവസിച്ച് പ്രാര്‍ത്ഥിക്കണമെന്ന നിര്‍ദ്ദേശവുമായാണ് വൈദികന്‍റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്. ജെയിംസ് മഞ്ഞക്കലിന്റെ പോസ്റ്റ് വിവാദമായതോടെ ക്രൈസ്തവർ ഉൾപ്പെടെ നിരവധി പേർ പ്രതിഷേധവുമായി രംഗത്തെത്തി.
തിരുവനന്തപുരം : പാമ്പുകടിയേറ്റാല്‍ നല്‍കുന്ന ആന്റിവെനം 108 ആംബുലന്‍സുകളിലും ലഭ്യമാണെന്ന രീതിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്ന സന്ദേശങ്ങള്‍ വ്യാജമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.…
ഓഫീസിൽ കയറി വധശ്രമം; ബംഗ്ലാദേശിൽ ഉന്നത പദവിയുള്ള ഹിന്ദുക്കൾക്കും രക്ഷയില്ല! വനിതാ ഡിസിക്കെതിരെ ഇസ്ലാമിസ്റ്റുകളുടെ ക്രൂര ആക്രമണം ബംഗ്ലാദേശിൽ ഇസ്ലാമിക…
കൊച്ചി : കളമശേരിയില്‍ യുവതി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവത്തില്‍ ഞെട്ടിപ്പിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. മയക്കുമരുന്നും മദ്യവും നല്‍കി, രണ്ട് ദിവസം…
റിയാദ് : ദുബായ്-ടെല്‍ അവീവ് ഫ്‌ലൈദുബായ് വിമാനത്തിലുണ്ടായ ഞെട്ടിക്കുന്ന ആക്രമണ സംഭവത്തിന് പിന്നിലെ യഥാര്‍ത്ഥ ലക്ഷ്യം വെളിപ്പെടുത്തി പ്രതിയായ ഒമാനി…
തെഹ്‌റാന്‍ : യുദ്ധത്തിന് സൈനികമായി ഒരു പരിഹാരവും കാണാനാകില്ലെന്നും ചര്‍ച്ചകള്‍ മാത്രമാണ് ഏക പോംവഴിയെന്നും ഇറാന്‍ വിദേശകാര്യ മന്ത്രി അബാസ്…
പാകിസ്ഥാന്‍ രഹസ്യാന്വേഷണ ഏജന്‍സിയുമായി (PIO) ബന്ധമുണ്ടെന്നാരോപിച്ച് ബിഹാറില്‍ നിന്നുള്ള 31 കാരനെ ഗുവാഹത്തിയില്‍ അറസ്റ്റ് ചെയ്തതായി അസം പൊലീസ് ഞായറാഴ്ച…