christmas-movie-releases-from-tomorrow-malayalam-ott-and-theatres-minnal-murali-ajagajantharam
കോവിഡ് കാലത്ത് സിനിമാ പ്രേമികളുടെ നിരാശയ്ക്ക് അന്ത്യം കുറിച്ചത് ഒടിടി പ്ലാറ്റ്‍ഫോമുകള്‍ ആയിരുന്നു. അന്ന് കൈവരിച്ച വളര്‍ച്ച തുടരാനുള്ള ശ്രമങ്ങളിലാണ് ഇപ്പോഴും ഒടിടി. നേരത്തെ ഫെസ്റ്റിവല്‍ സീസണുകളിൽ തിയറ്ററുകളിലായിരുന്നു പ്രധാന റിലീസുകള്‍ എത്തിയിരുന്നതെങ്കില്‍ ഇപ്പോഴത് ഒടിടിയിലും തിയറ്ററിലുമായാണ്.
സിനിമകളുടെ പ്രധാന റിലീസ് സീസണുകളില്‍ ഒന്നാണ് ക്രിസ്‍മസ് ന്യൂഇയര്‍ കാലയളവ്. ഒടിടിയിക്കൊപ്പം തിയറ്ററുകളിലും മലയാള ചിത്രങ്ങള്‍ ഈ ഉത്സവ സീസണില്‍ എത്തുന്നുണ്ട്. കൊവിഡ് രണ്ടാം തരംഗത്തിനുശേഷം സജീവമായ തിയറ്ററുകളിലേക്ക് ഇത്തവണ നിരവധി ചിത്രങ്ങളാണ് ക്രിസ്‍മസ്, ന്യൂഇയര്‍ റിലീസുകളായി എത്താനിരിക്കുന്നത്.
ആന്‍റണി വര്‍ഗീസിനെ നായകനാക്കി ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന ‘അജഗജാന്തര’ത്തോടെയാണ് മലയാളം സിനിമകളുടെ തിയറ്ററുകളിലെ ക്രിസ്‍മസ് സീസണിന് ആരംഭമാവുന്നത്. നാളെയാണ് ചിത്രം തിയറ്ററുകളില്‍ എത്തുക. ആസിഫ് അലിയെ നായകനാക്കി മാത്തുക്കുട്ടി സംവിധാനം ചെയ്‍ത ‘കുഞ്ഞെല്‍ദോ’, സൗബിന്‍ ഷാഹിര്‍, മംമ്ത മോഹന്‍ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാല്‍ജോസ് ഒരുക്കിയിരിക്കുന്ന ‘മ്യാവൂ’ എന്നിവ ക്രിസ്‍മസിന് തലേദിവസമായ 24ന് എത്തും.
ബേസില്‍ ജോസഫിന്‍റെ ടൊവീനോ തോമസ് ചിത്രം ‘മിന്നല്‍ മുരളി’യാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയം. ഡിസംബര്‍ 24നാണ് റിലീസ്. മലയാളത്തിലെ ആദ്യ സൂപ്പര്‍ഹീറോ ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ചിത്രം നെറ്റ്ഫ്ലിക്സിന്‍റെ ക്രിസ്‍മസ് റിലീസ് ആണ്.
ഈ ദിവസം തന്നെ എത്തുന്ന മറ്റു രണ്ട് ഒടിടി റിലീസുകളായ ജോജു ജോര്‍ജിനെ നായകനാക്കി അഹമ്മദ് കബീര്‍ സംവിധാനം ചെയ്ത ‘മധുരം’, നിത്യ മേനോനെ നായികയാക്കി ടി കെ രാജീവ്‍കുമാര്‍ സംവിധാനം ചെയ്ത ‘കോളാമ്പി’ എന്നിവയും എത്തും. ഇതില്‍ മധുരം സോണി ലിവിലും കോളാമ്പി എംടോക്കി എന്ന പുതിയ ഒടിടി പ്ലാറ്റ്‍ഫോമിലുമാണ് എത്തുക.
അതേസമയം നാദിര്‍ഷയുടെ ദിലീപ് ചിത്രം ‘കേശു ഈ വീടിന്‍റെ നാഥന്‍’ ഡിസംബര്‍ 31ന് ഡിസ്‍നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയും എത്തും. ഒടിടിയിലെ ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി നിഥിന്‍ രണ്‍ജി പണിക്കരുടെ സുരേഷ് ഗോപി ചിത്രം കാവലും എത്തുന്നുണ്ട്. നെറ്റ്ഫ്ലിക്സില്‍ ഡിസംബര്‍ 27 ആണ് റിലീസ് തീയതി.
ധ്യാന്‍ ശ്രീനിവാസനെ നായകനാക്കി സാഗര്‍ ഹരി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ‘സത്യം മാത്രമേ ബോധിപ്പിക്കൂ’, അമിത് ചക്കാലയ്ക്കലിനെ നായകനാക്കി എസ് ജെ സിനു സംവിധാനം ചെയ്‍ത ‘ജിബൂട്ടി’ എന്നിവ ഡിസംബര്‍ 31 എത്തുന്ന മറ്റു രണ്ട് ചിത്രങ്ങള്‍.
തിരുവനന്തപുരത്ത് പകൽപ്പൂരം ! ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തി ബിജെപിയുടെ നിയുക്ത കൗൺസിലർമാർ തുടങ്ങി. പാളയം രക്തസാക്ഷി മണ്ഡപത്തിൽ…
ഏഴര വർഷത്തെ പോരാട്ടത്തിന് ശേഷം കോടതി ദിലീപിനെ കുറ്റവിമുക്തനാക്കി—പക്ഷേ മാധ്യമ ന്യായാധിപന്മാരും സോഷ്യൽ പ്രമുഖരും തുടരുന്ന വേട്ടയാടൽ സമൂഹത്തിന്റെ ന്യായബോധത്തെ…
നമ്മുടെ പ്രപഞ്ചം അനന്തവും വിസ്മയകരവുമാണ്, എന്നാൽ അതേസമയം തന്നെ അത് പ്രവചനാതീതമായ വെല്ലുവിളികൾ നിറഞ്ഞതുമാണ്. ഭൂമിയുടെ ഏക സ്വാഭാവിക ഉപഗ്രഹമായ…
ടാറ്റാ മോട്ടോഴ്‌സിന്റെ കരുത്തുറ്റ പാരമ്പര്യത്തിൽ ഇന്ത്യൻ നിരത്തുകളെ ദശകങ്ങളോളം അടക്കിവാണ വാഹനമാണ് ടാറ്റാ SE 1613. ഭാരതത്തിലെ ചരക്കുനീക്ക മേഖലയിൽ…
പശ്ചിമേഷ്യൻ ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ സംഘർഷഭൂമികളിലൊന്നാണ് സിറിയ. ഒരു ദശകത്തിലേറെയായി തുടരുന്ന ആഭ്യന്തരയുദ്ധവും അതിനിടയിൽ വളർന്നുവന്ന ഇസ്ലാമിക് സ്റ്റേറ്റ് എന്ന…
അനന്തമായ പ്രപഞ്ചത്തിന്റെ ആഴങ്ങളിൽ നിന്ന് ഭൂമിയെ ലക്ഷ്യമാക്കി എത്തുന്ന വിരുന്നുകാരനായ 3I/ATLAS എന്ന അന്തർ നക്ഷത്ര ധൂമകേതു ഇന്ന് ശാസ്ത്രലോകത്തും…