പ്രതീകാത്മക ചിത്രം
കേരള ക്രിസ്മസ് പുതുവത്സര ബംപർ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. XC 224091 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 20 കോടി ലഭിച്ചിരിക്കുന്നത്. പാലക്കാട്ട് ഷാജഹാൻ എന്ന ഏജന്റിൽ നിന്ന് തിരുവനന്തപുരം സ്വദേശിയായ സബ് ഏജന്റ് ദുരൈരാജ് ആണ് പാലക്കാട്ടുനിന്നു ടിക്കറ്റ് വാങ്ങിയ ടിക്കറ്റാണിത്. കിഴക്കേക്കോട്ട ലക്ഷ്മി ലക്കി സെന്റിറിൽ നിന്നാണ് സമ്മാനാർഹമായ ടിക്കറ്റ് വിറ്റത്. ടിക്കറ്റ് വാങ്ങിയ ആളെ തിരിച്ചറിഞ്ഞിട്ടില്ല എന്ന് ദുരൈരാജ് വ്യക്തമാക്കി. ശബരിമല സീസൺ ആയതിനാൽ ശ്രീ പത്മനാഭ ക്ഷേത്രം സന്ദർശിച്ച ശബരിമല തീർത്ഥാടകരും ഇവിടെ നിന്ന് ടിക്കറ്റ് എടുത്തിരുന്നു. നികുതി കഴിഞ്ഞുള്ള 12 കോടിയോളം രൂപ ജേതാവിനു ലഭിക്കും. മറ്റു സീരീസുകളിലെ ഇതേ നമ്പറിന് ഒരു ലക്ഷം രൂപ വീതം സമാശ്വാസ സമ്മാനം ലഭിക്കും. തിരുവനന്തപുരത്ത് ഗോര്‍ഖി ഭവനിൽ ഇന്ന് ഉച്ചയ്ക്കു രണ്ടു മണിക്കാണ് നറുക്കെടുപ്പ് നടന്നത്.
രണ്ടാം സമ്മാനമായി 20 പേര്‍ക്ക് ഒരു കോടി രൂപ വീതം ലഭിക്കും. XE 409265, XH 316100, XK 424481, XH 388696, XL 379420, XA 324784, XG 307789, XD 444440, XB 311505, XA 465294, XD 314511, XC 483413, XE 398549, XK 105413, XE 319044, XB 279240, XJ 103824, XE 243120, XB 378872, XL l421156 എന്നീ നമ്പറുകൾക്കാണ് രണ്ടാം സമ്മാനം.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം മൂന്നാം സമ്മാനമായി ലഭിക്കും. 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം. ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും ലഭിക്കും .
ഒരിടവേളയ്ക്ക് ശേഷം രാജ്യ തലസ്ഥാനത്തെ JNU സർവ്വകലാശാലയിൽ വിഘടനവാദികൾ വീണ്ടും സജീവമാകുവാൻ ശ്രമിക്കുകയാണ് . സുപ്രീം കോടതി ജാമ്യം നിഷേധിച്ച…
ഭാരതത്തിന്റെ പ്രതിരോധ ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ ഒരു ഘട്ടത്തിലൂടെയാണ് രാജ്യം ഇപ്പോൾ കടന്നുപോകുന്നത്. കരയിൽ നിന്നും വായുവിൽ നിന്നും സമുദ്രത്തിൽ…
പ്രപഞ്ചത്തിന്റെ ഉൽപ്പത്തിയെക്കുറിച്ചും ഗാലക്സികളുടെ രൂപീകരണത്തെക്കുറിച്ചും ശാസ്ത്രലോകത്തിന് പുതിയ അറിവുകൾ നൽകുന്ന വിപ്ലവകരമായ ഒരു കണ്ടെത്തലാണ് നാസയുടെ ഹബിൾ ബഹിരാകാശ ടെലിസ്കോപ്പ്…
ഭാവി തലമുറയെ എങ്കിലും സാമ്പത്തുള്ളവരാക്കാം. ലോട്ടറിയും കറക്ക് കമ്പനികളിലെ നിക്ഷേപങ്ങളും മറക്കാം! സാമ്പത്തിക വിദഗ്ധൻ ആർ റെജി രാജ് സംസാരിക്കുന്നു!…
ഭാരതത്തിന്റെ വ്യോമയാന ചരിത്രത്തിൽ എച്ച്.എഫ്-24 മാരുതിനോളം വിവേചനം നേരിട്ട മറ്റൊരു യുദ്ധവിമാനം ഉണ്ടാകില്ല. ലോകോത്തരമായ രൂപകൽപ്പനയും അതിശയിപ്പിക്കുന്ന യുദ്ധവീര്യവും ഉണ്ടായിരുന്നിട്ടും,…
ഭാരതത്തിന്റെ ചരിത്രത്താളുകളിൽ വിദേശാക്രമണങ്ങളെ ചെറുത്തുതോൽപ്പിച്ച നിരവധി വീരപുരുഷന്മാരുടെ കഥകൾ നാം വായിച്ചിട്ടുണ്ട്. എന്നാൽ അധിനിവേശ ശക്തികൾക്ക് മുന്നിൽ പതറാതെ പോരാടിയ…