ശ്വാസകോശ അർബുദം ബാധിക്കുന്നവരുടെ എണ്ണം കൂടി വരികയാണ്. ലോകത്ത് ഏറ്റവുമധികം പേരുടെ മരണത്തിന് കാരണമാകുന്ന കാൻസറാണ് ഇത്. പുരുഷന്മാരിൽ പ്രോസ്റ്റേറ്റ് കാൻസറിനും, സ്ത്രീകളിൽ ബ്രസ്റ്റ് കാൻസറിനും പിന്നിൽ രണ്ടാം സ്ഥാനത്താണ് ശ്വാസകോശ അർബുദം.ശ്വാസകോശ അർബുദത്തിന് ചികിത്സ നൽകുന്നത്തിലെ ഏറ്റവും പ്രധാന വെല്ലുവിളി രോഗനിർണയമാണ്. 80 മുതൽ 85 ശതമാനം രോഗികളിലും അസുഖം മൂർച്ഛിച്ച് മൂന്നാം ഘട്ടത്തിലോ നാലാം ഘട്ടത്തിലോ എത്തുമ്പോഴാണ് രോഗ നിർണയം നടക്കുന്നത്. ഇത്തരം രോഗികളിൽ 20 ശതമാനത്തോളം പേരേ മാത്രമേ ചികിത്സിച്ച് ഭേദമാക്കാൻ കഴിയൂ.
വിട്ടുമാറാത്ത ചുമ
നമ്മുടെ ശ്വാസനാളത്തിലേക്കും ശ്വാസകോശത്തിലേക്കും പുറത്തുനിന്നുള്ള വസ്തുക്കൾ കടക്കുന്നത് തടയാനുള്ള ഒരു മാർഗമാണ് ചുമ. എന്നാൽ വിട്ടുമാറാത്ത ചുമയാണ് ശ്വാസകോശ അർബുദത്തിന്റെ ഒരു പ്രധാന ലക്ഷണം. പനി, ജലദോഷം എന്നിവ മൂലം ചുമ ഉണ്ടാകാം. എന്നാൽ രണ്ട് അവസ്ഥകളിലും പത്ത് ദിവസത്തിൽ കൂടുതൽ നീണ്ടുനിൽക്കില്ല. എന്നാൽ ശ്വാസകോശ അർബുദം ബാധിച്ചവരിൽ, ചുമ പതിവായി കാണപ്പെടും. എന്നാൽ യാതൊരു കാരണവുമില്ലാതെ വിട്ടു മാറാത്ത ചുമ തുടർന്നാൽ തീർച്ചയായും വിശദമായി പരിശോധന തേടേണ്ടതാണ്.
ശ്വാസതടസ്സം
രണ്ടാംഘട്ടത്തിൽ അതിവേഗത്തിലാണ് ശ്വാസകോശത്തിലെ കാൻസർ കോശങ്ങൾ പെരുകുക. ഇത് ശ്വാസനാളത്തിന്റെ പ്രവർത്തനം തടസ്സപ്പെടുത്തുകയും ശ്വാസകോശത്തിലേക്കുള്ള വായുവിന്റെ പ്രവാഹം കുറയ്ക്കുകയും ചെയ്യുന്നു. ഇതോടെ ശരീരത്തിന് ആവശ്യമായ വായു ശ്വസിക്കാൻ ബുദ്ധിമുട്ടുന്ന സാഹചര്യമുണ്ടാകും. ഇത് കാൻസർ ബാധിതന് ശ്വാസതടസ്സവും ക്ഷീണവും ഉണ്ടാക്കുന്നു. നടക്കുമ്പോൾ പോലും ശ്വാസം കിട്ടാതെ ബുദ്ധിമുട്ട് അനുഭവപ്പെട്ടേക്കാം.
ഭാരക്കുറവും ക്ഷീണവും
ചെറിയ കാലയളവിനുള്ളിൽ യാതൊരു കാരണവുമില്ലാതെ അനിയന്ത്രിതമായുണ്ടാകുന്ന ഭാരക്കുറവ് കാൻസർ ലക്ഷണമായേക്കാം. ശരീരഭാരം നാല് കിലോയോ അതിനേക്കാൾ അധികമോ കുറയും. കാൻസർ കോശങ്ങളുടെ വളർച്ച മൂലമുണ്ടാകുന്ന വിശപ്പില്ലായ്മയാണ് ശരീരഭാരത്തിൽ മാറ്റത്തിന് ഇടയാക്കുന്നത്. ശരീരഭാരത്തിലെ മാറ്റം നാലു കിലോയോ അതിൽ അധികമോ കുറഞ്ഞാൽ തീർച്ചയായും വിശദ പരിശോധന തേടിയിരിക്കണം.
കഫത്തിൽ രക്തം
ചെറിയ അളവിലോ വലിയ അളവിലോ ആയിക്കോട്ടെ, കഫത്തിൽ രക്തം കാണപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കണം. ചില സന്ദർഭങ്ങളിൽ വായിലെ മുറിവുകൾ (പുണ്ണുകൾ) കാരണമോ, മോണരോഗം കാരണമോ ഒക്കെയാകാം ഇത് സംഭവിക്കുന്നത്. എന്നാൽ. കഫത്തിനുള്ളിലാണ് രക്തം കാണുന്നതെങ്കിൽ തീർച്ചയായും പരിശോധിച്ച് ഉറപ്പു വരുത്തണം.
രോഗനിർണ്ണയം, ചികിത്സ
നേരത്തെയുള്ള രോഗനിർണയമാണ് കാൻസർ ചികിത്സയിൽ ഏറ്റവും പ്രധാന ഘടകം. പുകവലിക്കാരിൽ 55 വയസിന് ശേഷവും, കുടുംബത്തിൽ ശ്വാസകോശ രോഗമുള്ളവരുണ്ടെങ്കിൽ അവരും, എൽ ഡി സി റ്റി – ഡോസ് സി ടി പരിശോധന നടത്തണം. റേഡിയേഷൻ തോത് വളരെ കുറവായതിനാൽ ഇത് മറ്റു പ്രശ്നങ്ങൾ ഉണ്ടാക്കുന്നില്ല. പരിശോധനയിലൂടെ നേരത്തെ തന്നെ രോഗനിർണ്ണയം നടത്തി ചികിത്സ നിർണയിക്കാൻ കഴിയും. ആവശ്യമെങ്കിൽ ശസ്ത്രക്രിയയിലൂടെ രോഗം പൂർണ്ണമായും നീക്കം ചെയ്യാനും കഴിയും.
നൂതന ചികിത്സകൾ
വളരെ നൂതനമായ മരുന്നുകളും ചികിത്സകളുമാണ് ശ്വാസകോശ അർബുദ ചികിത്സക്കായി ഉപയോഗിക്കുന്നത്. വലിയ തോതിൽ ഗവേഷണങ്ങൾ നടക്കുന്നതിനാൽ അനുദിനം പുതിയ ചികിത്സാ രീതികൾ ഉയർന്നു വരുന്നുമുണ്ട്. ജനിതക പരിണാമങ്ങളെ അടിസ്ഥാനമാക്കിയുള്ള ചികിത്സ, ടാർഗറ്റഡ് തെറാപ്പി, ഇമ്മ്യൂണോതെറാപ്പി, നൂതന റേഡിയേഷൻ ചികിത്സ (സ്റ്റീരിയോടാക്ടിക് റേഡിയേഷൻ തെറാപ്പി), വീഡിയോ അസിസ്റ്റഡ് തൊറാസ്കോപ്പിക് ശസ്ത്രക്രിയ തുടങ്ങിയ ചികിത്സകൾ ഇന്ന് ലഭ്യമാണ്.
അന്തരീക്ഷ മലിനീകരണം കുറക്കാം
മുഖ്യ കാരണം പുകവലിയാണെങ്കിലും പുകവലിക്കാത്ത ആളുകളിലും ശ്വാസകോശ അർബുദം കൂടിവരുന്ന കാഴ്ചയാണ് ഇന്നുള്ളത്. നമ്മൾ ജീവിക്കുന്ന ചുറ്റുപാടുകളും ശ്വസിക്കുന്ന വായുവും മലിനമാകുന്നതാണ് പ്രധാന കാരണം. അതിനാൽ തന്നെ അന്തരീക്ഷ മലിനീകരണം കുറക്കുന്നതിന് പ്രത്യേക പരിഗണന നൽകിയുള്ള പ്രവർത്തനം വേണം. ഇതിലൂടെ നമ്മുടെ കുടുംബത്തിനും, സമൂഹത്തിനും ഭാവി തലമുറക്കും സുരക്ഷിതമായ ജീവിതം ഉറപ്പുവരുത്താം.
തിരുവനന്തപുരം : കൗണ്‍സില്‍ യോഗങ്ങളില്‍ വ്യാജ ഒപ്പിട്ടെന്ന വ്യാജ ആരോപണം ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിച്ചെന്നു കാട്ടി ദീപക് എസ്.പിക്ക്…
ന്യൂഡല്‍ഹി : പട്നയില്‍ നിന്ന് ലക്നൗവിലേക്ക് പോവുകയായിരുന്ന ഇന്‍ഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തില്‍ വച്ച് മിന്നലേറ്റു. ഇടിമിന്നലില്‍ വിമാനത്തിന്റെ…
തിരുവനന്തപുരം : താന്‍രാജി സമര്‍പ്പിച്ചു എന്നതരത്തില്‍ നേരത്തെ പുറത്തുവന്ന വാര്‍ത്തയില്‍ വിശദീകരണം നല്‍കുമെന്ന്തിരുവനന്തപുരം കോര്‍പറേഷനിലെ ബിജെപി കൗണ്‍സിലര്‍ ആര്‍. ശ്രീലേഖ.…
കാണ്‍പൂര്‍ : സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട തായ്ലന്ഡ് സ്വദേശിനിയെ പ്രണയം നടിച്ച് വിവാഹം കഴിച്ച ശേഷം ലക്ഷക്കണക്കിന് രൂപ…
കളമശേരിയില്‍ ജോലി വാഗ്ദാനം ചെയ്ത് വിളിച്ചുവരുത്തി യുവതിയെ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സംഭവം കൊച്ചി നഗരത്തില്‍ വേരൂന്നിയിരിക്കുന്ന ക്രിമിനല്‍ സംഘങ്ങളുടെയും,…
കളമശ്ശേരി കൂട്ടബലാത്സംഗ കേസില്‍ അതിജീവിതയുടെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തി. അറസ്റ്റിലായ ശരണ്യയടക്കം ക്രൂരമായ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന് യുവതി…