തിരുവനന്തപുരം: പ്രശസ്ത ഛായാഗ്രാഹകൻ എം ജെ. രാധാകൃഷ്ണൻ അന്തരിച്ചു. ഹൃയാഘാതത്തെത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം.
ഏഴ് തവണ സംസ്ഥാന പുരസ്കാരം നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മരണ സിംഹാസനം എന്ന ചിത്രത്തിന് കാന്‍ പുരസ്കാരം ലഭിച്ചിരുന്നു.
കളിയാട്ടം, ദേശാടനം, കരുണം, തീർഥാടനം, കണ്ണകി, പരിണാമം, പുലിജന്മം, കാടു പൂക്കുന്ന നേരം, പിന്നെയും, പേരറിയാത്തവർ, പാപ്പിലിയോ ബുദ്ധ, വീട്ടിലേക്കുള്ള വഴി, ഓർമ മാത്രം, ആകാശത്തിന്റെ നിറം, മധ്യവേനൽ, ഓർക്കുക വല്ലപ്പോഴും, വിലാപങ്ങൾക്കപ്പുറം, തിരക്കഥ, ഒരു പെണ്ണും രണ്ടാണും, ഗുൽമോഹർ തുടങ്ങിയ നിരവധി മലയാള ചിത്രങ്ങൾക്ക് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.
സ്റ്റില്‍ ഫോട്ടോഗ്രാഫറായി കരിയര്‍ ആരംഭിച്ച അദ്ദേഹം ഷാജി എന്‍ കരുണിന്റെ അസിസ്റ്റന്റായാണ് സിനിമാ മേഖലയിലെത്തിയത്. ഷാജി എന്‍ കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.
നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓപ്പൺ സ്കൂളിംഗ് (NIOS) 37-ാം സ്ഥാപകദിനത്തോടനുബന്ധിച്ച് ആറ് പുതിയ അക്കാദമിക്, തൊഴിൽപരമായ കോഴ്സുകളും രണ്ട് മൊബൈൽ…
2020-ലെ വടക്കുകിഴക്കൻ ദില്ലി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ ജയിലിൽ കഴിയുന്ന ഉമർ ഖാലിദിനും ഷർജീൽ ഇമാമിനും ഇടക്കാല ജാമ്യം…
സിപിഎമ്മിലെ മുതിർന്ന നേതാക്കളായ ഇ.പി. ജയരാജനും പി. ജയരാജനും തമ്മിലുള്ള ആരോപണപ്രത്യാരോപണങ്ങൾ പാർട്ടിക്കുള്ളിൽ പുതിയ വിവാദത്തിന് വഴിതുറക്കുന്നു. കണ്ണൂരിലെ വൈദേകം…
എൻവിഡിയ സിഇഒ ജെൻസൻ ഹുവാങ്ങിനെക്കുറിച്ചും ടെസ്ല മേധാവി ഇലോൺ മസ്കിനെക്കുറിച്ചും നടത്തിയ അസാധാരണ പരാമർശങ്ങളിലൂടെ വീണ്ടും വാർത്തകളിൽ ഇടംപിടിച്ച് അമേരിക്കൻ…
തിരുപ്പറംകുണ്ട്രം മലമുകളിലെ 'ദീപത്തൂണി'ൽ കാർത്തിക ദീപം തെളിയിക്കാൻ സുപ്രീം കോടതി അനുമതി നൽകിയിട്ടും അത് നടപ്പിലാക്കാതെ വിജയ് സർക്കാർ കോടതി…
നവംബർ 21-ന് പുറത്തിറക്കിയ സ്റ്റാൻഡ്-അപ്പ് കോമഡി വീഡിയോയിൽ ഛഠ് പൂജയുമായി ബന്ധപ്പെട്ട് ബിഹാറിലെ സ്ത്രീകൾ നീളത്തിൽ സിന്ദൂരം തൊടുന്ന പാരമ്പര്യത്തെയും…