Monday, May 6, 2024
spot_img

ഛായാഗ്രാഹകന്‍ എം ജെ രാധാകൃഷ്ണന്‍ അന്തരിച്ചു

തി​രു​വ​ന​ന്ത​പു​രം: പ്രശസ്ത ഛായാ​ഗ്രാ​ഹ​ക​ൻ എം ജെ.​ രാ​ധാ​കൃ​ഷ്ണ​ൻ അ​ന്ത​രി​ച്ചു. ഹൃ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് തിരുവനന്തപുരത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ വ​ച്ചാ​യി​രു​ന്നു അ​ന്ത്യം.

ഏഴ് തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങളും അദ്ദേഹത്തെ തേടിയെത്തി. മ​ര​ണ സിം​ഹാ​സ​നം എ​ന്ന ചി​ത്ര​ത്തി​ന് കാ​ന്‍ പു​ര​സ്‌​കാ​രം ല​ഭി​ച്ചി​രു​ന്നു.

ക​ളി​യാ​ട്ടം, ദേ​ശാ​ട​നം, ക​രു​ണം, തീ​ർ​ഥാ​ട​നം, ക​ണ്ണ​കി, പ​രി​ണാ​മം, പു​ലി​ജ​ന്മം, കാ​ടു പൂ​ക്കു​ന്ന നേ​രം, പി​ന്നെ​യും, പേ​ര​റി​യാ​ത്ത​വ​ർ, പാ​പ്പി​ലി​യോ ബു​ദ്ധ, വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി, ഓ​ർ​മ മാ​ത്രം, ആ​കാ​ശ​ത്തി​ന്‍റെ നി​റം, മ​ധ്യ​വേ​ന​ൽ, ഓ​ർ​ക്കു​ക വ​ല്ല​പ്പോ​ഴും, വി​ലാ​പ​ങ്ങ​ൾ​ക്ക​പ്പു​റം, തി​ര​ക്ക​ഥ, ഒ​രു പെ​ണ്ണും ര​ണ്ടാ​ണും, ഗു​ൽ​മോ​ഹ​ർ തു​ട​ങ്ങി​യ നി​ര​വ​ധി മ​ല​യാ​ള ചി​ത്ര​ങ്ങ​ൾ​ക്ക് അദ്ദേഹം ഛായാഗ്രഹണം നിര്‍വഹിച്ചിട്ടുണ്ട്.

സ്റ്റി​ല്‍ ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി ക​രി​യ​ര്‍ ആ​രം​ഭി​ച്ച അ​ദ്ദേ​ഹം ഷാ​ജി എ​ന്‍ ക​രു​ണി​ന്‍റെ അ​സി​സ്റ്റ​ന്‍റാ​യാ​ണ് സി​നി​മാ മേ​ഖ​ല​യി​ലെ​ത്തി​യ​ത്. ഷാജി എന്‍ കരുണ്‍ ഒരുക്കിയ ‘ഓള്’ ആണ് അവസാന ചിത്രം.

Related Articles

Latest Articles